
റിയാദ്: കാസര്‍ക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്‍ക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീര്‍(41)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വീസയിലാണ്. രാത്രി സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: നസ്‌റിന്‍ ബീഗം. മക്കള്‍:മറിയം ഹല, മുഹമ്മദ് ബിലാല്‍.