CrimeNEWS

ബാങ്കോക്കില്‍ അവധിയാഘോഷിച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങി; 10 കോടിയുടെ കഞ്ചാവുമായി പിടിയില്‍, കുടുങ്ങിയത് മലപ്പുറംകാരായ യുവാവും യുവതിയും

തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ബാങ്കോക്കില്‍നിന്നും സിങ്കപ്പൂര്‍ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.

മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാനായി പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Signature-ad

ബാഗുകളുടെ എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

 

Back to top button
error: