Crime

  • സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മുനമ്പത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊന്നു; പെയിന്ററായ പങ്കാളി കീഴടങ്ങി

    കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടുറോഡില്‍വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവര്‍ ഉടന്‍തന്നെ പ്രീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളുമായി സുരേഷിനും പ്രീതയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

    Read More »
  • മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍

    ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഷില്ലോങ്ങിലെത്തിയ ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും ഭാര്യ സോനത്തെയും മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍, സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത്…

    Read More »
  • കട തുടങ്ങാൻ സഹായിക്കാമെന്നു വാക്കു നൽകി ആശ്രമത്തിലെത്തിച്ചു, മധുരം തന്ന് ബോധം കെടുത്തി ആശ്രമം പുരോഹിതനും കൂട്ടാളികളും കൂട്ടബലാത്സം​ഗം ചെയ്തു, ആരോപണവുമായി ദേശീയ കായികതാരം

    ലക്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന ആരോപണവുമായി ദേശീയ തയ്ക്വാൻഡോ താരം. തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് താരത്തിന്റെ ആരോപണം. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ സമീപിച്ചു. ഇതോടെ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഗോവിന്ദ് കായിക താരത്തെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും കായികതാരം പറയുന്നു. പിന്നീട് തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീ‍ഡിപ്പിച്ചതെന്നാണ് കായികതാരം പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പോലീസിൽ‌ പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു. കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ…

    Read More »
  • ഇടപാടുകാർ പണയംവച്ച വസ്തുക്കളിന്മേൽ ഇരട്ടിതുകയ്ക്ക് വായ്പയെടുക്കും, പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അവധി പറഞ്ഞ് തിരികെ അയയ്ക്കും, തട്ടിയെടുത്തത് രണ്ടുകോടി രൂപ, ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

    തൃശൂർ: തൃശൂരിൽ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ കോൺഗ്രസ് നേതാവ് ഒടുവിൽ പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാൽ കോൺഗ്രസ് ചിറക്കൽ സെന്ററിലെ മൾട്ടി പർപ്പസ് സൊസൈറ്റിയിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ വിആർ സജിത് ആണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഇടപാടുകാരിൽ നിന്നു തുക തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളിൽ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളിൽ കൂടുതൽ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. അതേസമയം 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാർ പണയം വെച്ച വസ്തുക്കൾ തിരികെ എടുക്കാൻ ചെല്ലുമ്പോൾ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു. ഇതേ തുടർന്ന് ഇടപാടുകാർ നൽകിയ പരാതിയിലാണ്…

    Read More »
  • മതിയായ തിരിച്ചറിയൽ രേഖകളില്ല, 30 കോടിയുടെ ലോട്ടറി മാറി ബാങ്കിൽ നിക്ഷേപിക്കാനേൽപിച്ചതു കാമുകിയെ!! യുവതി കാമുകനെ പറ്റിച്ചു പാലംകടത്തി, കിട്ടിയ തുകയുമായി വേറൊരുവനൊപ്പം ഒളിച്ചോടി

    ഒട്ടാവ: ലോട്ടറിയടിച്ച അഞ്ചുമില്യൺ കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങിയെന്ന് യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗിൽ താമസിക്കുന്ന ലോറൻസ് കാംബെൽ എന്നയാളാണ് മുൻ കാമുകിക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024-ൽ കാംബെൽ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യൺ കനേഡിയൻ ഡോളർ സമ്മാനമടിച്ചത്. എന്നാൽ, മതിയായ തിരിച്ചറിയൽ രേഖകളോ, സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ കാംബെല്ലിന് സ്വന്തംനിലയിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റൽ ആൻ മക്കായിയെ സമ്മാനത്തുക വാങ്ങാൻ ചുമതലപ്പെടുത്തിയത്. തനിക്കുവേണ്ടി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽനിന്ന് ടിക്കറ്റ് തുക കൈപ്പറ്റാനും ഇത് കാമുകിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും യുവാവ് അനുവദിച്ചു. പക്ഷെ, സമ്മാനത്തുക ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കാമുകി അപ്രത്യക്ഷമായെന്നാണ് യുവാവിന്റെ ആരോപണം. അതേസമയം ഒന്നരവർഷത്തോളമായി താനും ക്രിസ്റ്റലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചതെന്നുമാണ് കാംബെൽ പറയുന്നത്. സമ്മാനത്തുക സ്വീകരിക്കാനും ഇരുവരും ഒരുമിച്ചാണ് എത്തിയത്. സമ്മാനവിതരണ വേദിയിൽവച്ച്…

    Read More »
  • ജോലിക്ക് പോകാന്‍ വൈകും, ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭർത്താവ്

    മുംബൈ: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരികബന്ധത്തിന് ക്ഷണിച്ചത്. എന്നാല്‍, ജോലിക്ക് പോകാന്‍ വൈകുമെന്നതിനാല്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ശാരീരികബന്ധത്തിന് തയ്യാറാകാത്തതിനെച്ചൊല്ലി ഭാര്യയുമായി ദിനേശ് വഴക്കിട്ടു. തര്‍ക്കം രൂക്ഷമായതോടെ ഭാര്യ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. ഇതിനുപിന്നാലെയാണ് ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞതെന്നും ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

    Read More »
  • ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം, ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പരാതിയുമായി അമ്മ

    ആലുവ: എറണാകുളം ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • നട്ടപാതിരായ്ക്ക് വീട്ടിൽ കയറി അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, വാളയാർ പീഡനക്കേസ് പ്രതി പോലീസ് പിടിയിൽ

    പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത് .വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാളയാർ കേസ് ആദ്യം അന്വേ‌ഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്‌റ്റ് ചെയ്തത് അരുൺ പ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

    Read More »
  • സഹോദരന്റെ ഭാര്യയുടെ തലയറുത്തെടുത്തു, ഒരു കയ്യിൽ അറുത്ത തലയും മറുകയ്യിൽ ആയുധവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി, കൊടും ക്രൂരത കുടുംബ വഴക്കിനെതുടർന്ന്?

    കൊൽക്കത്ത: സ്വന്തം സഹോദരന്റെ ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലാണ് അതിക്രൂര സംഭവം നടന്നത്. യുവതിയുടെ അറുത്തെടുത്ത തലയും അതിന് ഉപയോഗിച്ച ആയുധവുമായി തെരുവിലൂടെ നടന്ന പ്രതി പിന്നീട് ബസന്തിയിലെ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയും ചെയ്തു. ബിമൽ മൊണ്ടാൽ എന്ന യുവാവാണ് മൂത്ത സഹോദരന്റെ ഭാര്യ സതി മൊണ്ടലിന്റെ തല അറുത്തെടുത്തത്. ബിമൽ ഒരു കയ്യിൽ സതിയുടെ അറുത്ത തലയും മറുകയ്യിൽ കൊല്ലാനുപയോ​ഗിച്ച ആയുധവുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരായത്. കുടുംബത്തിലെ വഴക്കുകളാകാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കീഴടങ്ങിയ സമയത്ത് യാതൊരുവിധ പശ്ചാത്താപവും ബിമൽ പ്രകടിപ്പിച്ചിരുന്നില്ലെന്നും പോലീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. സതിയുടെ അറുത്തെടുത്ത തലയും അതിനുപയോഗിച്ച ആയുധവും പ്രതിയുടെ കൈവശമുണ്ടായിരുന്നു. സാധാരണ മാനസികാവസ്ഥയിലായിരുന്നില്ലെന്ന് തോന്നിപ്പിക്കുംവിധത്തിലായിരുന്നു ബിമലിന്റെ പെരുമാറ്റമെന്നും പോലീസ് കൂട്ടിച്ചേർത്തു. അതേസമയം കൊലയ്ക്കു ശേഷം തെരുവിലൂടെ നടക്കുമ്പോൾ ബിമൽ കോപാകുലനായിരുന്നെന്നും അതിനാലാണ് ആരും അയാളെ തടയാൻ ധൈര്യം കാണിക്കാതിരുന്നതെന്നും ദൃക്‌സാക്ഷികളിലൊരാൾ…

    Read More »
  • പാല് വാങ്ങാന്‍ കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്തം; ദില്‍ഷാനയെ ജീപ്പിടിച്ച് വീഴ്ത്തിയത് വീടിനു തൊട്ടുതാഴെ; വാഹനം പാഞ്ഞത് അമിതവേഗത്തില്‍

    വയനാട്: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാര്‍. വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായി. പാല്‍ വാങ്ങാനായി വീടിനു താഴെയുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ഹാഷിമി ആയിഷ ദമ്പതികളുടെ മകള്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. അമിത വേഗത്തിലാണ് ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു.ഗള്‍ഫിലുള്ള ദില്‍ഷാനയുടെ പിതാവ്…

    Read More »
Back to top button
error: