Crime
-
23കാരനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21-കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, ഒളിപ്പിച്ചത് ഭക്ഷണപ്പൊതികളില്‍
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീയുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണ് ഇരുവരും. ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അവധിക്കാലം ആഘോഷിക്കാനായി തായ്‌ലന്‍ഡില്‍ പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണെന്നാണ് വിവരം. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ എത്തിയത്. ബെംഗളൂരുവിലെ പബ്ബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു.…
Read More » -
ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മൂന്നാര്‍: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരക്കല്‍ മിനിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ടി. രഘുവിനെ (42) ശനിയാഴ്ച മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. രഘു ഭാര്യയോട് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ഇവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച രാത്രി 8.30-നാണ് ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ മിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. രഘുവിനെ ദേവികുളം കോടതി റിമാന്‍ഡുചെയ്തു.
Read More » -
കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ കവര്‍ന്നു; മോഷണം നടന്നത് വീട്ടുകാര്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത്: നഷ്ടപ്പെട്ടത് ഇന്ന് ലോക്കറില്‍ വയ്ക്കാനിരുന്ന ആഭരണങ്ങള്‍
കോട്ടയം: കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 31 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്. മാന്‍വെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടിലാണു കവര്‍ച്ച. ജോയിയും ഭാര്യ ലിസിയും ആശുപത്രിയിലായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. ബന്ധുവിന്റെ വിവാഹ വേളയില്‍ ധരിക്കാനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്. ആഭരണങ്ങള്‍ ഇന്നു രാവിലെ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ടു ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ ഒന്‍പതിനു ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ എത്തിയത്. ഇരുനില വീട്ടിലെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, കട്ടിലിലെ കിടക്കയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകള്‍…
Read More » -
പ്ലസ്ടു സഹപാഠികള്‍; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്; കുങ്ഫു താരമായ സുനില്‍ ലഹരിക്കച്ചവടത്തില്‍ സരിതയുമായി ഒരുമിച്ചിട്ട് ഒന്നര വര്‍ഷം; മൊത്തക്കച്ചവടത്തിന് മറ കേറ്ററിംഗ് ബിസിനസ്
കൊച്ചി: സംസ്ഥാനത്ത് സംഘം ചേര്‍ന്നുള്ള ലഹരിമരുന്നു കച്ചവടം പൊടിപൊടിക്കുകയാണ്. നിരവധി പേരെയാണ് ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പാലക്കാട് കേരളശ്ശേരി കുണ്ടളശ്ശേരിയില്‍ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ യുവതിയും യുവാവും പിടിയിലായിരുന്നു. മണ്ണൂര്‍ കമ്പനിപ്പടി കള്ളിക്കലില്‍ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) കേറ്ററിങ് മറയാക്കി ഒന്നരവര്‍ഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യം. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വര്‍ണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവില്‍ കൊണ്ടുപോയതെന്നാണു യുവതി പൊലീസിനോടു പറഞ്ഞതെങ്കിലും ലഭിച്ച തെളിവുകളില്‍നിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പൊലീസിനു വ്യക്തമായി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. സുനില്‍ ബോക്സിങ്, കുങ്ഫു താരമാണ്. എംകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹം കുണ്ടളശ്ശേരിയില്‍ വാടകക്കെട്ടിടത്തില്‍ നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിയത്. കോങ്ങാട് ടൗണില്‍ നാല്…
Read More » -
പിറവം സ്വദേശിയായ യുവാവ് യുകെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; നഴ്‌സായ ഭാര്യ പോലീസിനെ വിളച്ചത് വീട്ടുവഴക്കിനെ തുടര്‍ന്ന്; ഭയപ്പാടില്‍ ഹൃദയാഘാതം ഉണ്ടായെന്നു വിശദീകരണം
ലണ്ടന്‍: പിറവം സ്വദേശിയായ യുവാവ് യു.കെയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതായി സൂചന. ദുരൂഹ സാഹചര്യത്തില്‍ ഉള്ള മരണമാണ് എന്ന് സംശയിക്കപ്പെടുമ്പോഴും പോലീസ് വെളിപ്പെടുത്തുന്നത് കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചു എന്നാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് നഴ്‌സായ യുവതി പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടി എത്തിയത്. തെക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. രണ്ടു വര്‍ഷം മുന്‍പ് ലിവര്‍പൂളില്‍ കെയര്‍ വിസയില്‍ ജോലി ചെയ്തിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും കുടുംബം ഇത്തരം…
Read More » -
ഒറ്റപ്പാലത്ത് മസ്ജിദ് ഓഫീസിലെ അലമാര കുത്തിത്തുറന്ന് കവര്‍ച്ച; മോഷണം പോയത് ബലിപെരുന്നാളിന് സമാഹരിച്ച സംഭാവന തുക; ഒടുവില്‍ പ്രതി പിടിയില്‍
പാലക്കാട്: ഒറ്റപ്പാലത്ത് മസ്ജിദില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് മണ്ണാര്‍ക്കാട് നിന്നും ഒറ്റപ്പാലം പോലീസ് പിടികൂടിയത്. മസ്ജിദിന്റെ ഓഫീസില്‍ സൂക്ഷിച്ച ആറുലക്ഷം സംഭാവന തുകയാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുല4ച്ചെയാണ് മസ്ജിദില്‍ കവര്‍ച്ച നടന്നത്. മസ്ജിദിന്റെ മതില്‍ ചാടിക്കടന്നെത്തിയ പ്രതി ആദ്യം സിസിടിവി ക്യാമറയിലേക്കുള്ള വയ4 മുറിച്ചു മാറ്റി. പിന്നാലെ പള്ളിയോട് ചേ4ന്ന ഓഫീസിലേക്ക് കയറി അലമാര വാതില്‍കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ബലിപെരുന്നാളിന് സമാഹരിച്ച ആറുലക്ഷത്തോളം സംഭാവന തുകയാണ് മോഷണം പോയത്. മസ്ജിദ് പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മണ്ണാര്‍ക്കാട് നിന്നും പോലീസ് പിടികൂടി.
Read More » -
അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല റാലിക്കു നേരെ ആക്രമണം: ആറുപേര്‍ക്ക് പരുക്ക്; ഈജിപ്റ്റുകാരന്‍ അറസ്റ്റില്‍, ഭീകരാക്രമണമെന്ന് എഫ്ബിഐ
വാഷിങ്ടന്‍: യു.എസിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല റാലിയില്‍ പങ്കെടുത്തവര്‍ക്കുനേരെ ബോംബേറ്. ആറുപേര്‍ക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയില്‍ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്മയിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് സാബ്രി സുലൈമാന്‍ (45) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റവരും അല്ലാതെ പരുക്കേറ്റവരും കൂട്ടത്തിലുണ്ടായിരുന്നു. അക്രമിയെ സംഭവ സ്ഥലത്തുനിന്നു തന്നെ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് അമേരിക്കയിലെ ഇസ്രയേല്‍ അംബാസഡറും പ്രതികരിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് യു.എസിലെത്തിയ പ്രതി മുഹമ്മദ് സാബ്രി വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുകയാണെന്ന് യു.എസ്…
Read More » -
താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകം
റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് പ്രവാസി ലോകം. കാസര്‍കോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മന്‍സിലില്‍ എ.എം. ബഷീര്‍ (42) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിലാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ എന്താണ് കാരണം എന്ന വ്യക്തമായിട്ടില്ല. എന്നാല്‍, മലയാളി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ആക്രണം ഉണ്ടായത്. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയുര്‍ക്കുന്ന ശബ്ദം കേട്ട് സഹതാമസക്കാര്‍ വന്ന് നോക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഈജിപ്തു കാര്‍ അടക്കമുള്ള അയല്‍വാസികള്‍ ചേര്‍ന്നാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാര്‍ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്.…
Read More » -
ബാങ്കോക്കില്‍ അവധിയാഘോഷിച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങി; 10 കോടിയുടെ കഞ്ചാവുമായി പിടിയില്‍, കുടുങ്ങിയത് മലപ്പുറംകാരായ യുവാവും യുവതിയും
തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ബാങ്കോക്കില്‍നിന്നും സിങ്കപ്പൂര്‍ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാനായി പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Read More » -
സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസര്‍ക്കോട് സ്വദേശി
റിയാദ്: കാസര്‍ക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്‍ക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീര്‍(41)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വീസയിലാണ്. രാത്രി സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നസ്‌റിന്‍ ബീഗം. മക്കള്‍:മറിയം ഹല, മുഹമ്മദ് ബിലാല്‍.
Read More »