Crime
-
നാട്ടുകാരുടെ മുന്നില്‍ ചേട്ടത്തിയുടെ തലവെട്ടിയെടുത്ത് യുവാവിന്റെ പ്രകടനം
കൊല്‍ക്കത്ത: സഹോദരഭാര്യയെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ കറങ്ങിനടന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബിമല്‍ മൊണ്ടല്‍ എന്നയാളാണ് കൊടുംക്രൂരത ചെയ്തത്. സതി മൊണ്ടല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരയും പ്രതിയും തമ്മില്‍ കുറച്ചുനാളായി കുടുംബപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വഴക്കായിരുന്നു. കഴുത്തറുത്തുകൊല്ലുമെന്ന് പ്രതി പലതവണ പരസ്യമായി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്തെടുത്തശേഷം ചോരയൊലിക്കുന്ന തലയും രക്തക്കറപുരണ്ട കത്തിയുമായി തെരുവിലൂടെ അല്പസമയം നടന്നു. ഇത്രയും വര്‍ഷമായി തന്നോട് ചെയ്ത അനീതിക്ക് പകരം വീട്ടിയെന്ന് ബിമല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സംഭവം കണ്ട് നാട്ടുകാരും വഴിപോക്കരും സ്ഥലത്തെത്തിയെങ്കിലും പ്രതിയെ ആരും തടഞ്ഞില്ല. ചിലര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് ബിമല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇയാളുടെ വരവുകണ്ട് പൊലീസുകാര്‍പോലും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നല്‍കാനും ബിമല്‍ മറന്നില്ല. കൊടുംക്രൂരത നേരിട്ടുകണ്ടതിന്റെ ഞെട്ടലില്‍ നിന്ന്…
Read More » -
വിവാഹം ഉറപ്പിച്ച യുവാവില്‍നിന്നു തട്ടിയത് ലക്ഷങ്ങള്‍; പന്തളം സ്വദേശിനിക്കും അമ്മയ്ക്കുമെതിരെ കേസ്
പത്തനംതിട്ട: വിവാഹ ആലോചനയുമായി എത്തിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. പന്തളം തോന്നല്ലൂര്‍ സ്വദേശിനി ദേവിക ആര്‍ നായര്‍ (26), അമ്മ എംഎസ് ശ്രീലേഖ (47) എന്നിവര്‍ക്കെതിരെയാണ് പന്തളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ഇവരുടെ സഹോദരിയുടെ മകനെയാണ് പ്രതികള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ദേവികയെ വിവാഹ പരസ്യത്തിലൂടെയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ ആലോചനയിലേക്ക് കടന്നു. യുവാവുമായും വീട്ടുകാരുമായും ദേവിക അടുത്ത ബന്ധത്തിലായിരുന്നു. അമ്മയ്ക്ക് അര്‍ബുദമാണെന്നാണ് ദേവിക എല്ലാവരോടും പറഞ്ഞത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ കെട്ടിവയ്ക്കാനെന്ന് പറഞ്ഞ് 1,76,500 രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തു. പല തവണകളായാണ് പണം തട്ടിയത്. പിന്നീട് 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കി. ബാക്കി 1,18,950 രൂപ തിരിച്ചു നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ശേഷമാണ് ദേവിക മുമ്പ് വിവാഹിതയായിരുന്നുവെന്നും യുവാവ് അറിയുന്നത്. കൂടാതെ ഒരു കുട്ടിയുടെ അമ്മയാണെന്നും മനസിലായി. തന്നെ കബളിപ്പിച്ചതാണെന്ന്…
Read More » -
‘അതിഥികളുമായി ലൈംഗിക ബന്ധത്തിന് അങ്കിതയെ നിര്‍ബന്ധിച്ചു, വിസമ്മതിച്ചപ്പോള്‍ കൊന്ന് കനാലില്‍ ഇട്ടു’
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടാന്‍ പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കള്‍. കേസില്‍ റിസോര്‍ട്ട് ഉടമയും രണ്ടു ജീവനക്കാരും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെള്ളിയാഴ്ച കോട്വാറിലെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറില്‍ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യ, മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കീഴ്ക്കോടതിയുടെ വിധിയില്‍ തൃപ്തയല്ലെന്നും എന്നാല്‍ മകളുടെ ആത്മാവിന് അല്‍പം ശാന്തി ലഭിച്ചിട്ടുണ്ടാകുമെന്നും അമ്മ സോണി ദേവി പറഞ്ഞു. ”കൊലയാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിന് ഇനിയും വലിയൊരു പോരാട്ടം നടത്തേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും മകളോട് ഇത് ചെയ്യുന്നതിനു മുന്‍പ് ആളുകള്‍ ആയിരം തവണ ചിന്തിക്കും” സോണി ദേവി പറഞ്ഞു. 2022 സെപ്റ്റംബര്‍ 18നു കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നു കണ്ടെടുത്തുകയായിരുന്നു. ബിജെപി നേതാവ് വിനോദ് ആര്യയുടെ…
Read More » -
തുള്ളിയോടും പുള്ളിമാനെ തട്ടിച്ചട്ടിയിലാക്കി! ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ വേട്ടയാടി പാകം ചെയ്യുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി: നാലു പേര്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ പിടികൂടി ഇറച്ചിയാക്കിയ നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് പ്രദേശത്താണ് സംഭവം. മുക്കുത്തികുന്ന് പുളിക്കചാലില്‍ പി എസ് സുനില്‍ (59), തടത്തില്‍ചാലില്‍ ടി എസ് സന്തോഷ്( 56), പുത്തൂര്‍കൊല്ലി പി കെ രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി എം ശിവരാമന്‍ (62) എന്നിവരാണ് മാനിറച്ചി പാകം ചെയ്യുന്നതിനിടെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. സുനിലിന്റെ വീട്ടില്‍വെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ കയ്യോടെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കറിവെച്ച വീട്ടില്‍ നിന്ന് തന്നെ പാചകം ചെയ്ത് ഇറച്ചിക്ക് പുറമെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു. മുക്കുത്തിക്കുന്ന് വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. സമീപത്തെ തോട്ടത്തിലേക്ക് എത്തിയ മാനിനെ നായ്ക്കള്‍ ഓടിച്ചു കൊണ്ടുവരികയായിരുന്നു. ഇത് പരിക്കേറ്റതിനാല്‍ ജനവാസ പ്രദേശത്ത് തന്നെ തങ്ങുകയും ഇതറിഞ്ഞ നാല്‍വര്‍ സംഘമെത്തി മാനിനെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ…
Read More » -
കാറില്‍ വെള്ളം തെറിപ്പിച്ചതിന്റെപേരില്‍ തര്‍ക്കം; യുവാവിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു, ഗുരുതര പരിക്ക്
ബെംഗളൂരു: കാറില്‍ മഴവെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരുവില്‍ ലുലുമാള്‍ അണ്ടര്‍പാസിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കുറ്റക്കാരനായ ആളെ അറസ്റ്റുചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം ഒന്‍പത് മണിയോടെ ലുലു മാളിനടുത്തുള്ള സിഗ്‌നലില്‍നിന്ന് കാര്‍ തിരിക്കവേ, മറ്റൊരു വാഹനത്തിലേക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. നല്ല മഴയായതിനാല്‍ വെള്ളം തെറിച്ച കാര്യം അറിയില്ലായിരുന്നു. തന്റെ കാറിനു സമീപം മറ്റൊരു കാര്‍ പാഞ്ഞെത്തിയതിനുശേഷമാണ് സംഗതി മനസ്സിലാവുന്നതെന്ന് ജയന്ത് ശേഖര്‍ പറയുന്നു. കാറില്‍നിന്ന് ഒരു സ്ത്രീ ശകാരിക്കുന്നുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ കാര്‍ നിര്‍ത്താനും ആവശ്യപ്പെട്ടു. ആ സ്ത്രീ…
Read More » -
പരീക്ഷയില്‍ തോറ്റു; കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു: 19കാരി ജീവനൊടുക്കിയത് കോളേജിലെത്തി പിറന്നാള്‍ മധുരം വിളമ്പിയതിന് പിന്നാലെ
ബംഗളുരു: പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ എഐഎംഎല്‍ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) വിദ്യാര്‍ഥിനിയായ ജസ്വിനി (19) ആണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ തോറ്റതാണ് കാരണം. വിദ്യാര്‍്ത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മൂന്നു ദിവസം മുന്‍പ് ജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസില്‍ എത്തി സുഹൃത്തുക്കള്‍ക്ക് മധുരവും വിതരണം ചെയ്തിരുന്നു. വൈകിട്ട് 4 മണിക്ക് തിരിച്ച് ഹോസ്റ്റലില്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോള്‍ വാതില്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നംപേട്ടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പരീക്ഷയില്‍ ആറോളം വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണം…
Read More » -
അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മക്കളെ ക്രൂരമായി മര്‍ദിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കന്യാകുമാരി: അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെയുള്ള മക്കളെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കരുങ്കല്‍ പുല്ലത്തുവിളയിലെ പാസ്റ്റര്‍ കിങ്‌സ്ലി ഗില്‍ബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. ആറ്, മൂന്നു വയസ്സുള്ള 2 ആണ്‍കുട്ടികളാണ് മര്‍ദനത്തിന് ഇരയായ മറ്റു മക്കള്‍. കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്‌സ്ലി മടങ്ങിയെത്തിയപ്പോള്‍ ഇവര്‍ അയല്‍വീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടു പ്രകോപിതനായി. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന കട്ടിയുള്ള കയര്‍ (സ്‌കിപ്പിങ് റോപ്) ഉപയോഗിച്ച് കുട്ടികളെ മര്‍ദിക്കുകയായിരുന്നു. രാത്രിയില്‍ കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നാട്ടുകാര്‍ വീടിന്റെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ നാട്ടുകാര്‍ കരുങ്കല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് കിങ്‌സ്ലി വാതില്‍ തുറന്നത്. പരുക്കേറ്റ നിലയിലായിരുന്നു കുട്ടികള്‍. ഒരു കുട്ടിക്കു ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം കുട്ടികളെ സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു…
Read More » -
ഞാൻ പാവപ്പെട്ടവളാണ്, പക്ഷെ 10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല!! തെളിവായത് വാട്സാപ്പ് ചാറ്റുകൾ, ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി കൊലക്കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർക്ക് ജീവപര്യന്തം
ദെഹ്റാദൂൺ: രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരികൊലക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവായിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുൽകിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളിൽ ഒരാളായ വിനോദ് ആര്യയുടെ മകനാണ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടന്നത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ്…
Read More » -
അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ അമ്പരന്നു; വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍; നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി; ഫ്‌ളാറ്റ് പരിശോധനയില്‍ തുമ്പായത് തുറന്നുകിടന്ന ജനാല!
ഭുവനേശ്വര്‍: അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ ഒരു നിമിഷം അമ്പരന്നു. പിന്നാലെ വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി തൊട്ട് അടുത്ത നിമിഷം പരിസരവാസികള്‍ അറിയുന്നത് വലിയൊരു അഴിമതി കഥ. ഒഡിഷയിലാണ് കോടികളുടെ അഴിമതി നടന്നത്. വിജിലന്‍സിനെ പേടിച്ച് കള്ളപ്പണം അപ്പാര്‍ട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതാണ് സംഭവം. കേസില്‍ ഒഡിഷ ഗ്രാമവികസന വകുപ്പ് ചീഫ് എഞ്ചിനീയറെ കൈയ്യോടെ പൊക്കി. ബൈകുണ്ഠ നാഥ് സാരംഗി എന്ന ഉദ്യോഗസ്ഥനാണ് കണക്കില്‍പ്പെടാത്ത പണം ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ ആരോപണ വിധേയനായ ഇദ്ദേഹത്തില്‍ നിന്ന് 2 കോടിയിലധികം രൂപ കണ്ടെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാരംഗിയുടെ അങ്കുളിലെ കര്‍ദാഗാഡിയയിലെ രണ്ടാം നിലയുള്ള താമസസ്ഥലം, ഭുവനേശ്വറിലെ ഫ്‌ലാറ്റ്, പുരിയിലുള്ള മറ്റൊരു ഫ്‌ലാറ്റ്, ശിക്ഷ്യകാപാഡയിലുള്ള ബന്ധുവിന്റെ വീട്, അങ്കുളിലെ കുടുംബ വീട്, അങ്കുളിലെ രണ്ടാം നിലയുള്ള കുടുംബവക കെട്ടിടം, ഓഫീസ് ചേംബര്‍ എന്നിവിടങ്ങളില്‍…
Read More » -
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’, കെഎസ്യു പ്രവര്‍ത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകനായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയല്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയന്‍ സെക്രട്ടറിയായി ജയിച്ചയാളാണ് മുനീര്‍. എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെഎസ്യു പുറത്തുവിട്ടു. അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കുമെന്നായിരുന്നു എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനിടെയായിരുന്നു ഭീഷണി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്യു അറിയിച്ചു. നാളെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More »