Crime

  • തേടിയ ‘വയ്യാവേലി’ കാലില്‍ ചുറ്റി! അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ച് പൊലീസ്, തെളിഞ്ഞത് നിരവധി മോഷണക്കേസുകള്‍

    ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുമ്പോള്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസുകാര്‍. പ്രാഥമിക ചികിത്സയ്ക്കുശേഷം പൊലീസുകാര്‍ വിവരം തിരക്കിയപ്പോള്‍ യുവാക്കള്‍ക്ക് മോഷണ വിവരം തുറന്നു പറയേണ്ടി വന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ജില്ലയില്‍ ആകമാനം നടത്തിയ നിരവധി മോഷണത്തിന്റെ കഥകളായിരുന്നു. കഴിഞ്ഞദിവസം അടിമാലിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം.വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം പറ്റിക്കിടക്കുന്ന രണ്ട് യുവാക്കളെ അടിമാലി പോലീസ് ആശുപത്രിയില്‍ എത്തിച്ചു.കാലിനും കൈകള്‍ക്കും പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നല്‍കിയശേഷം വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ലഭിച്ചത് പരസ്പരവിരുദ്ധമായ മറുപടി. ഒടുവില്‍ ബൈക്ക് തങ്ങള്‍ ഉടുമ്പന്‍ചോലയില്‍ നിന്നും മോഷ്ടിച്ചതാണന്ന് യുവാക്കള്‍ സമ്മതിച്ചു. ഇതോടെ പൊലീസ് കേസെടുത്ത് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. അനൂപ്, ചന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസുകാര്‍ പോലും അന്തംവിട്ട് പോയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മുന്‍പും ഇവര്‍ക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്. രാജാക്കാട്, കുമളി എന്നിവിടങ്ങളില്‍ നിന്നായി നാല് ബൈക്കുകള്‍…

    Read More »
  • സുഹൃത്തിനൊപ്പം താമസത്തിനിടെ ഒരു ‘കെട്ട്’ സഹായം; 3 ദിവസം കഴിഞ്ഞപ്പോള്‍ മുങ്ങി, പിടിക്കപ്പെടുമ്പോള്‍ മൂന്നു പേര്‍ക്ക് വിവാഹവാഗ്ദാനം!

    തിരുവനന്തപുരം: വിവാഹത്തട്ടിപ്പില്‍ അറസ്റ്റിലായ രേഷ്മ, സുഹൃത്തിനെ സഹായിക്കാനും വിവാഹം നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു. രേഷ്മ മുന്‍പ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ഒരാളെ വീട്ടുകാര്‍ കല്യാണത്തിനു നിര്‍ബന്ധിച്ചു. രേഷ്മയോട് വിവരം പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് രേഷ്മയെ വിവാഹം കഴിക്കുകയും ചെയ്തു. 3 ദിവസം കഴിഞ്ഞപ്പോള്‍ രേഷ്മ ഇവിടെനിന്ന് മുങ്ങിയെന്നും പൊലീസ് പറഞ്ഞു. എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് വിവാഹത്തിന് തൊട്ടുമുന്‍പ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകള്‍ ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഉടന്‍ നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കും. 2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022…

    Read More »
  • അജ്ഞലി പ്രതിശ്രുത വരനെ ബന്ധപ്പെടാന്‍ ശ്രമിച്ചത് പലവട്ടം; ഒടുവില്‍ ജീവനൊടുക്കി; അഞ്ജലി മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോയെന്ന് അറിഞ്ഞില്ലെന്ന് പ്രതിശ്രുത വരന്‍

    വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവ മോഡൽ അഞ്ജലി വർമോറ മരണത്തിനു മുൻപ് പ്രതിശ്രുത വരനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ്. അഞ്ജലിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും ഈ വർഷം കല്യാണം നടത്താനായിരുന്നു പദ്ധതിയെന്നും ബന്ധുക്കൾ പൊലീസിനോട് പ‍റഞ്ഞു. എന്നാൽ പ്രതിശ്രുത വരന്റെ അമ്മ മരിച്ചതോടെ വിവാഹം അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീട്ടിലുള്ളവർ തിരിച്ചെത്തിയപ്പോൾ അഞ്ജലിയുടെ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത അകത്തു കടന്നപ്പോഴാണ് അഞ്ജലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി മാനസിക സമ്മർദത്തിലൂടെ കടന്നുപോകുകയാണെന്ന് തോന്നിയിരുന്നില്ലെന്നാണ് പ്രതിശ്രുത വരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മരണത്തിന് മുൻപ് അഞ്ജലി സമൂഹമാധ്യമത്തിൽ വൈകാരികമായ ചില കുറിപ്പുകൾ പങ്കുവച്ചിരുന്നു.

    Read More »
  • ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണി; വീട്ടില്‍ അതിക്രമിച്ചു കയറി തുടര്‍ച്ചയായി ബലാത്സംഗം; യുവതിയുടെ പരാതിയില്‍ പ്രതി പിടിയില്‍

    പത്തനംതിട്ട: വീട്ടമ്മയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചകയറി പലതവണ ബലാല്‍സംഗത്തിന് ഇരയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പയ്യനാമണ്‍ മച്ചക്കാട് മുരുപ്പേല്‍ വീട്ടില്‍ രമേശ് (42) ആണ് പിടിയിലായത്. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ജൂണ്‍ നാലിന് ഇടയിലുമുള്ള കാലയളവിലാണ് സംഭവം. മാര്‍ച്ച് ഒന്നിന് വൈകിട്ട് ഏഴോടെ വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിലൂടെ എത്തി കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ പ്രതി,തുടര്‍ന്ന് മാര്‍ച്ചിലെ ഒരു ബുധനാഴ്ച രാവിലെ 10ന് അടുക്കള ജോലിയില്‍ വ്യാപൃതയായിരുന്ന ഇവരെ, അതിക്രമിച്ചു കയറിയ ബലാല്‍ക്കാരമായി ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു. എതിര്‍ത്ത് യുവതി ബഹളം വച്ചപ്പോള്‍ ഇവരെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഈ മാസം നാലിന് ഉച്ചയോടെ വീണ്ടും വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ ബലാത്സംഗം ചെയ്യുകയും, എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. പിറ്റേന്ന് കോന്നി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.…

    Read More »
  • കൊച്ചിയില്‍ മാമ്മോദീസയ്ക്കിടെ ഗുണ്ടകളുടെ കൂട്ടത്തല്ല്; 10 പേര്‍ക്കെതിരെ കേസ്

    കൊച്ചി: തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്തു പോലീസ്. ഞായറാഴ്ച വൈകിട്ട് തൈക്കൂടം സെന്റ് റാഫേല്‍ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസല്‍, ബായ് നസീര്‍ എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് മരട് പോലീസ് കേസെടുത്തത്. തമ്മനം ഫൈസല്‍, ബായ് നസീര്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചടങ്ങു നടന്ന ഹാളിന് നടുവില്‍ ഇരുവരും കൂട്ടാളികളും തമ്മില്‍ അടിപിടി ഉണ്ടാക്കിയതായും ഒരു കാറില്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തികള്‍ നടന്നതായി ബോധ്യമായതായും പോലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക് മുമ്പാണ്. കാപ്പ ചുമത്താന്‍ തുടങ്ങിയതോടെ ഗുണ്ടാസംഘങ്ങള്‍ പരസ്യമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൈക്കൂടത്തെ സംഭവം.

    Read More »
  • സഹോദരന്റെ കടയിലെ ജീവനക്കാരനുമായി പ്രണയം; എല്ലാം ‘പ്ലാന്‍’ ചെയ്തത് സോനം; ഹണിമൂണിന് ഡയമണ്ട് ആഭരണമിടാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു

    ഷില്ലോങ്/ഭോപ്പാല്‍/ലഖ്‌നൗ: മേഘാലയയില്‍ മധുവിധുവിനിടെ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവന്‍ശിയെ (29) കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിനു മുന്‍പുതന്നെ സോനത്തിന്, കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ ഇയാള്‍. എന്നാല്‍, വീട്ടുകാര്‍ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന്റെ നാലാം ദിനം സോനം വീട്ടിലേക്ക് പോയി. ഈ ഘട്ടത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനം കഴിഞ്ഞ ദിവസം യുപി പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് സഹായിച്ച രാജിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു. വിവാഹ ആഭരണങ്ങളെല്ലാം ധരിച്ചാണ് ദമ്പതികള്‍ ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. രാജാ രഘുവന്‍ശി ധരിച്ച ഡയമണ്ട് മോതിരത്തിനും മാലയ്ക്കും 10 ലക്ഷം രൂപയിലധികം വിലയുണ്ട്. രാജിന്റെ അമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സോനമാണ് ആഭണങ്ങള്‍ എല്ലാം…

    Read More »
  • മദ്യ ലഹരിയില്‍ ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ചു, അറസ്റ്റ്

    തൃശൂര്‍: ചേലക്കരയില്‍ ലഡു കടം നല്‍കാത്തതിനു കട ഉടമയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു (46), കളരിക്കല്‍ സന്തോഷ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം. തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തില്‍ മദ്യലഹരിയില്‍ എത്തിയ പ്രതികള്‍ ലഡു കടം ചോദിക്കുകയായിരുന്നു. വിസമ്മതിച്ച ഉടമ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വലിയാട്ടില്‍ മുരളിയെയാണ് (49) പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ കടയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.    

    Read More »
  • ജോലിയില്‍ കയറിയിട്ട് ദിവസങ്ങള്‍ മാത്രം; പൊലീസ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍

    പാലക്കാട്: മങ്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറുമായ കെ.ആര്‍. അഭിജിത്താണ് (30) മരിച്ചത്. പാലക്കാട് മങ്കര റെയില്‍വെ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവം. ജൂണ്‍ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്സി കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാംപില്‍നിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛന്‍ രാമചന്ദ്രന്‍ തൃശ്ശൂരില്‍നിന്ന് തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാംപില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പൊലീസുകാര്‍ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാംപിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന്, വീട്ടുകാര്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സില്‍നിന്ന് കിട്ടിയ ആധാര്‍കാര്‍ഡില്‍നിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന്…

    Read More »
  • ബന്ധത്തില്‍ നിന്ന് 33-കാരി പിന്മാറിയത് സഹിച്ചില്ല; ഓയോ റൂം ബുക്ക് ചെയ്ത് 25-കാരന്റെ കെണി; ഹോട്ടല്‍ മുറിയില്‍ അരുംകൊല ചെയ്യപ്പെട്ടത് രണ്ടു കുട്ടികളുടെ അമ്മ; യുവാവിനെ തപ്പി പോലീസ്!

    ബംഗളുരു: അവിഹിത ബന്ധത്തില്‍ നിന്നും പിന്മാറിയ 33-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 25-കാരന്‍. കര്‍ണാടകയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച യുവതിയെ ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊന്ന ശേഷം 25കാരന്‍ അവിടെ നിന്നും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അരുംകൊല നടന്നത്. നടന്ന കൊലപാതകം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറം ലോകം അറിഞ്ഞത്. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനിയെ (33) ആണ് പൂര്‍ണ പ്രജ്‌ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 25കാരനായ യശസ് എന്ന യുവാവിനെ പോലീസ് അന്വേഷിച്ചു വരുകയാണ്. ഐടി ജീവനക്കാരനായ യശസ്, വെള്ളിയാഴ്ച രാത്രി ഹരിനിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബംഗളുരു സുബ്രമണ്യപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഹരിനി ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പ്രാഥമികമായി…

    Read More »
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: സംഘം പ്രവര്‍ത്തിച്ചിരുന്നത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ; ആശുപത്രികളുടെ അടുത്ത് തമ്പടിക്കും, രോഗികളുടെ കൂടെ എത്തുന്നവര്‍ പ്രധാന ഇടപാടുകാര്‍

    കോഴിക്കോട്: മലാപ്പറമ്പ് സ്ത്രീകളെ എത്തിച്ചു ലൈംഗികത്തൊഴില്‍ നടത്തിയ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് തികച്ചും പ്രൊഫഷണല്‍ രീതിയില്‍. വാട്സാപ് ഗ്രൂപ്പിലൂടെ വരുന്ന ഇടപാടുകാര്‍ ഫ്‌ളാറ്റിലെ കൗണ്ടറില്‍ പണമടച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവരുടെ സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കും. തല്പര കക്ഷികള്‍ക്ക് വാട്സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. വന്നശേഷം ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റിലെ കൗണ്ടറിലെത്തി പണമടയ്ക്കണം. ആശുപത്രികളുടെ അടുത്താണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാര്‍. 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. 2 വര്‍ഷം മുന്‍പ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായി വാടക നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരു മാസമായി…

    Read More »
Back to top button
error: