Crime

  • നാര്‍ക്കോട്ടിക് കേസ് ജീവിതം തകര്‍ത്തു; അധ്വാനിച്ച് ജീവിച്ചിട്ടും ചിലര്‍ വേട്ടയാടുന്നു; കഞ്ചാവ് വില്‍പനക്കാരെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ ദമ്പതികള്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് ദര്‍ശന

    തിരുവനന്തപുരം: ചിറയിൻകീഴില്‍ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വ്ലോഗര്‍മാരായ ദമ്പതികള്‍. ആക്രമണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ദര്‍ശന പിള്ള രംഗത്തുവന്നത്. തങ്ങള്‍ക്കെതിരെ 2022ല്‍ ഒരു നാര്‍ക്കോട്ടിക് കേസ് ഉണ്ടായിരുന്നെന്നും അത് തങ്ങളുടെ ജീവിതം തകര്‍ത്തെന്നും ദര്‍ശന വ്യക്തമാക്കുന്നു. അതിന് ശേഷം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ പഴയ കേസിന്‍റെ പേര് പറഞ്ഞ് പലരും ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ദര്‍ശന പിള്ളയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് 2022ല്‍ ഒരു എന്‍.ഡി.പി.എസ് കേസുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതവും കരിയറും വിദ്യാഭ്യാസവും എല്ലാം ഇല്ലാതാക്കിയ ഒരു കേസാണ് അത്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ട് ഞങ്ങള്‍ ജീവിതം തുടങ്ങിയതാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ നിക്കുന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ്. എന്‍റെ ഭര്‍ത്താവിനെ അടിച്ചതിന് ഞങ്ങള്‍…

    Read More »
  • ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ 110 അക്കൗണ്ടുകളില്‍ നിന്നായി തട്ടിയത് നാലര കോടി; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

    ജയ്പുര്‍: നാല്‍പ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം. ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായിരുന്നു സാക്ഷി ഗുപ്തയാണ് കസ്റ്റമേഴ്‌സിന്റെ 110 അക്കൌണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്റെ രാജസ്ഥാനിലെ കോട്ടയില്‍ ഡിസിഎം ബ്രാഞ്ചിലെ മാനേജര്‍ തരുണ്‍ ആണ് തട്ടിപ്പ് ഉദ്യോഗ്‌നഗര്‍ പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തില്‍ ബ്രാഞ്ചിലെ റിലേഷന്‍ഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്‌സിന്റെ അക്കൌണ്ടുകളില്‍ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൌണ്ടുകളില്‍ നിന്നാണ് അവരറിയാതെ സാക്ഷി പണം പിന്‍വലിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ മെയ് 21ന് സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്…

    Read More »
  • ഡല്‍ഹിയില്‍ റിട്ട. കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശിയായ മല്‍സ്യത്തൊഴിലാളി അറസ്റ്റില്‍

    ന്യൂഡല്‍ഹി: റിട്ട. കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. അഴീക്കല്‍ സ്വദേശിയായ ശ്രീജിത്ത് രാജേന്ദ്രനെയാണ് ഡല്‍ഹി പൊലീസ് കേരളത്തില്‍ വെച്ചു അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് മല്‍സ്യത്തൊഴിലാളിയാണ്. വിദേശ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ വമ്പന്‍ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം റിട്ട. കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കൊല്ലം സ്വദേശി അനന്ദു ലാലിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്. പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുവാനും വേണ്ടി ഒരു സുഹൃത്താണ് മല്‍സ്യത്തൊഴിലാളിയായ ശ്രീജിത്തിനെ തട്ടിപ്പുകാരുടെ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 2023 ഡിസംബറിലെടുത്ത കേസിലാണ് നടപടി. തട്ടിപ്പില്‍ സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

    Read More »
  • ചാരുംമൂട്ടില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    ആലപ്പുഴ: കുടുംബം സഞ്ചരിച്ച കാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി. ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ചാരൂംമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു മാര്‍ച്ച്. പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.  

    Read More »
  • വരന്തരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഭര്‍ത്താവിന്റെ സംശയം; മറ്റൊരു യുവാവുമായി അവിചാരിതമായി കണ്ടതു വഴക്കിനിടയാക്കി; കഴുത്തില്‍ നൈലോണ്‍ ചരടു മുറുക്കി കൊലപ്പെടുത്തി; ദിവ്യയുടെ മരണത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത്; കുറ്റം സമ്മതിച്ച് പ്രതി

    വരന്തരപ്പിള്ളി (തൃശൂര്‍): കിടപ്പുമുറിയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കീട്ടില്‍ ദിവ്യ (35)യാണ് മരിച്ചത്. പനിയെത്തുടര്‍ന്നു ഗുളിക കഴിച്ച് മരിച്ചെന്നാണു ഏഴിനു രാത്രി പതിനൊന്നിനു ദിവ്യയുടെ അമ്മ ശാന്ത (65) മൊഴി നല്‍കിയത്. വരന്തരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ദിവ്യയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജും സംഘവും കൂട്ടോലിപ്പാടത്തുള്ള വീട്ടിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോഴാണു കഴുത്തില്‍ കറുത്ത പാട് കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ. കൃഷ്ണകുമാറിനെയും ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിനെയും അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി സയന്റിഫിക് ഓഫീസര്‍ ലഷ്മിയെ വിളിച്ച് വരുത്തി പരിശോധനകള്‍ നടത്തി. മരണം കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ദിവ്യയുടെ ഭര്‍ത്താവും പീച്ചി സ്വദേശിയുമായ തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞുമോനെ (49) കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം…

    Read More »
  • മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്..! ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പുതുമണവാട്ടി; അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത് മറ്റൊരു യുവാവുമായുള്ള ബന്ധം

    ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ നേരത്തെ കാണാതായിരുന്നു. ഭാര്യയെ ജീവനോടെ കണ്ടെത്തിയ സംഭവത്തോടെ ഭര്‍ത്താവിന്റെ കൊലപാതകവും തെളിഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഭാര്യയെ ജീവനോടെ കണ്ടെത്തിയത്. യുവതിയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് ഭര്‍ത്താവിനെ ഒഴിവാക്കാനാണ് അരുംകൊല ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശി(29)യും ഭാര്യ സോന(24)ത്തേയുമാണ് കാണാതായത്. മേഘാലയയിലെ ചിറാപുഞ്ചിയില്‍നിന്ന് മേയ് 23 മുതലാണ് ഇവരെ കാണാതായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം നവവരനെ കൊലപ്പെടുത്താന്‍ യുവതി കൊലയാളികളെ വാടകയ്ക്ക് എടുത്തുവെന്നാണ് വിവരം. കാണാതായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയില്‍ (ധാബ) നിന്നാണ് സോനത്തെ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി…

    Read More »
  • അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു; യുവതിയെ അമ്മയും മകനും ആറു മാസം തടവിലാക്കി പീഡിപ്പിച്ചു

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അശ്ലീല വീഡിയോ ചെയ്യുന്നതിനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യുന്നതിനും വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയോട് കൊടുംക്രൂരത. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പുരുഷനും മാതാവും ചേര്‍ന്നാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ആറു മാസത്തോളം യുവതിയെ ഫ്‌ലാറ്റില്‍ അടച്ചിടുകയും ഇരുമ്പുദണ്ഡു കൊണ്ട് മര്‍ദിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി സ്വദേശിനിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൂടുതല്‍ വരുമാനം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ഹൗറ സ്വദേശിയായ ആര്യന്‍ ഖാന്‍ എന്ന വ്യക്തി ഡോംജൂറിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു. പ്രതിയും അമ്മ ശ്വേത ഖാനും ചേര്‍ന്ന് യുവതിയെ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യാനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റാന്‍ ശ്രമിച്ചതായും ഇരയുടെ കുടുംബം ആരോപിച്ചു. അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്…

    Read More »
  • ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം; ബസ്സില്‍നിന്നിറങ്ങി ബൈക്കില്‍ കയറിപ്പോയതിനെച്ചൊല്ലി കലഹം; ഒടുവില്‍ കൊലപാതകം

    തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്‍ (45) പൊലീസ് പിടിയിലായി. ദിവ്യ ജോലിക്കായി പോകുന്ന സമയത്ത് കുഞ്ഞുമോന്‍ ദിവ്യയെ പിന്തുടര്‍ന്നു. ബസില്‍ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോന്‍ പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നു തലേദിവസം വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതി നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍. ഭാര്യ മരിച്ചതു പനിയും അലര്‍ജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാല്‍, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും…

    Read More »
  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച ബൈക്ക് യാത്രികന്‍ അറസ്റ്റില്‍

    ആലപ്പുഴ: യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികന്‍. മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാന്‍ എത്തിയ യുവാവിനെ ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.മദ്യപിച്ചെത്തിയ പ്രതി ബൈജു സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ വന്നവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറിയതോടെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി. ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി പൊലീസിന് കൈമാറിയത്.

    Read More »
  • ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ മേഘാലയയില്‍ കൊല്ലപ്പെട്ട കേസ്: കാണാതായ നവവധു അടക്കം നാലുപേര്‍ അറസ്റ്റില്‍

    ഷില്ലോങ്ങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (29) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോന (24) ത്തെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരെയും അറസ്റ്റ് മേഘാലയ പൊലീസും അറസ്റ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം അറിയിച്ചത്. സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരണാസി – ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗാസിപൂരിലെ വണ്‍സ്റ്റോപ് സെന്ററിലേക്ക് മാറ്റി. മേയ് 11നായിരുന്നു രാജ രഘുവംശിയുടേയും സോനത്തിന്റേയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം…

    Read More »
Back to top button
error: