Breaking NewsCrimeLead NewsNEWS

വഴക്കിനിടെ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; സഹോദരന്റെ പരാതിയില്‍ യുവതി കുടുങ്ങി

ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 26-നാണ് സംഭവം നടന്നത്. ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്നാണ് റഹീമ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്.

ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊന്ന് റഹീമ മൃതദേഹം വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് മറവു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. 15 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സബീല്‍ റഹ്‌മാന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച് പരിചയക്കാര്‍ ചോദിക്കുമ്പോള്‍ ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് റഹീമ മറുപടി നല്‍കും.

Signature-ad

തന്റെ പരിചയക്കാരോടും ബന്ധുക്കളോടും ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ തന്റെ പ്രതികരണത്തില്‍ സംശയിക്കുന്നതായി മനസ്സിലാക്കിയപ്പോള്‍, അയല്‍ക്കാരോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്തു.

ഇതോടെ ആളുകളില്‍ കൂടുതല്‍ സംശയമുണ്ടായി. സബിയാല്‍ റഹ്‌മാന്റെ സഹോദരന്‍ ജൂലായ് 12ന്, തന്റെ സഹോദരനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം പരാതി നല്‍കിയ സ്റ്റേഷനില്‍ റഹീമാ കീഴടങ്ങി. വഴക്കിനിടെ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയെന്നും മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടെന്നും അവര്‍ കുറ്റസമ്മതം നടത്തി.

 

 

Back to top button
error: