Crime

  • പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്, ഒളിവില്‍

    കാസര്‍കോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയിരിക്കുകയാണ്. 2024മേയ് 15 മുതല്‍ ഓഗസ്റ്റ് 13-വരെയുള്ള കാലയളവില്‍ വൈദികന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

    Read More »
  • വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റില്‍; കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയനിലയില്‍; ദുരൂഹത

    കോട്ടയം: കാണാതായ ഫിഷ് ഫാം ഉടമയെ വൈക്കം തലയാഴം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിയാറ്റില്‍നിന്ന് കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഫാമിലെ താത്കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, സമയമായിട്ടും ഇദ്ദേഹം എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിപിനെ കാണാതായെന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ഫാമില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി…

    Read More »
  • ക്ഷയരോഗം ചികിത്സിക്കാന്‍ ജാമ്യംവേണം; സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

    ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും ഉത്തരവ് വന്നശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നിട്ടില്ല. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ 2021ല്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിലും 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ശശികല സംഘത്തില്‍ നിന്ന് ഇവര്‍ 50…

    Read More »
  • 2 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി 20 വര്‍ഷത്തിനു ശേഷം പിടിയില്‍

    കണ്ണൂര്‍: രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വര്‍ഷത്തിനു ശേഷം പിടിയില്‍. ചെറുവത്തൂര്‍ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസില്‍ എം.പി.രാകേഷ് (45) ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. 2005ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് വിവരമുണ്ടായില്ല. പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു. പോണ്ടിച്ചേരി കോട്ടക്കുപ്പത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് അയല്‍വാസി

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നാലു വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കാണ്‍പൂര്‍ നഗര്‍ ജില്ലയിലെ ഘടംപൂരിലാണ് സംഭവം. വൈകുന്നേരം 5:30 ഓടെ പെണ്‍കുട്ടി അടുത്തുള്ള കടയിലേക്ക് പോകുമ്പോള്‍ യുവാവ് ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് കടയുടെ പിന്നിലുള്ള കുറ്റിക്കാട്ടലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. യുവാവ് മോശമായി പെരുമാറുകയാണെന്ന് മനസിലായതോടെ പെണ്‍കുട്ടി നിലവിളിച്ചു. കരച്ചില്‍ തുടര്‍ന്നപ്പോള്‍ വായില്‍ ഇലകള്‍ തിരുകി സമീപത്ത് കിടന്ന ഇഷ്ടിക ഉപയോഗിച്ച് കുട്ടിയെ പലതവണ പ്രതി അടിച്ചു. തുടര്‍ന്ന് കുട്ടിയെ ചോരയില്‍ കുളിച്ച അവസ്ഥയില്‍ ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. കടയില്‍ പോയ മകളെ കുറേ നേരമായിട്ടും കാണാതായപ്പോള്‍ കുട്ടിയുടെ അമ്മ അന്വഷിച്ചു പോയി. കട ഉടമയോട് ചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു അറിയിച്ചത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഗുരുതര പരിക്കുകളോടെ കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കാണ്‍പൂര്‍…

    Read More »
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: നടത്തിപ്പുകാരിയുമായി 2 പൊലീസുകാര്‍ക്ക് ബന്ധം; അക്കൗണ്ടില്‍ പണമെത്തി, ഫ്‌ളാറ്റിലും സന്ദര്‍ശനം

    കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറും. ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പൊലീസ് പരിശോധിച്ചപ്പോള്‍ പ്രതിദിനം പണം അക്കൗണ്ടുകളില്‍ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാര്‍ അനാശാസ്യ കേന്ദ്രത്തില്‍ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല. രണ്ടു പേരും ഇന്നലെയും ഡ്യൂട്ടിക്കെത്തി. 2022 മുതല്‍ നടത്തിപ്പുകാരിയുമായി ഈ പൊലീസുകാര്‍ക്കു ബന്ധമുള്ളതായി പറയുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അന്നു നോട്ടിസ് നല്‍കി വിട്ടയച്ച യുവതിയുമായി പൊലീസുകാരന്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ആ ബന്ധമാണ് ഇവിടെയും തുടര്‍ന്നത്. അനാശാസ്യ കേന്ദ്രത്തിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസുകാര്‍ക്കു ബന്ധം…

    Read More »
  • കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു; പ്രതി സ്‌കൂട്ടറില്‍ കടന്നു,തിരച്ചില്‍

    കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ ഒരാളാണ് പണം കവര്‍ന്നത്. പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. എന്നാല്‍, 40 ലക്ഷം മാത്രമാണോ എന്ന കാര്യത്തില്‍ ഇനിയും കൃത്യത വന്നിട്ടില്ല. പ്രതിയുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പന്തീരാങ്കാവില്‍ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ എന്ന വ്യക്തി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷിബിന്‍ലാലിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍…

    Read More »
  • ലൈംഗികാതിക്രമങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; 60 കാരനെ ഇരകള്‍ ഒത്തുചേര്‍ന്ന് കൊന്നുകത്തിച്ചു

    ഭുവനേശ്വര്‍: ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ചു. അറുപതുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് സ്ത്രീകള്‍ അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ മൂന്നാം തീയതി പ്രതി 52 വയസുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവര്‍ പറയുന്നു. ഇയാള്‍ മുന്‍പ് പീഡിപ്പിച്ച സ്ത്രീകള്‍ വിധവയുടെ വീട്ടില്‍ ഒത്തുചേര്‍ന്നശേഷം മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകള്‍ ഒന്നിച്ച് വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ഇയാളില്‍നിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. ഇയാളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  

    Read More »
  • ലണ്ടനിലെ ആയുധ ഇടപാടുകാരനുമായി ബന്ധം: ഇഡിക്കു മുന്നില്‍ ഹാജരാകാതെ റോബര്‍ട്ട് വാധ്ര; ‘യുപിഎ കാലത്ത് പ്രതിരോധ ഇടപാടുകള്‍ വഴി കോടികള്‍ സമ്പാദിച്ചു; സഞ്ജയ് ഭണ്ഡാരി വധ്രയുടെ ബിനാമി’

    ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്‌ എൻഫോഴ്സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരാകാതെ വയനാട്‌ എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വധ്ര. ചൊവ്വാഴ്‌ച ഹാജരാകാനാണ് ഇഡി നോട്ടീസ്‌ നൽകിയത്‌. ലണ്ടനിലെ വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിയുമായുള്ള വദ്രയുടെ ബന്ധം സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചതിന്‌ പിന്നാലെയാണ്‌ ഇഡിയുടെ നീക്കം. കൂടുതൽ സമയം വേണമെന്ന്‌ ഇഡിയോട്‌ വധ്ര ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത്‌ പ്രതിരോധ ഇടപാടുകൾ വഴി സമ്പാദിച്ച അനധികൃതപണമുപയോഗിച്ച്‌ ലണ്ടനിൽ ഭണ്ഡാരി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പലതിന്റെയും യഥാർഥ ഉടമ വധ്രയാണെന്നുമാണ്‌ ഇഡി ആരോപിക്കുന്നത്‌. ഭണ്ഡാരിയുമായി ബന്ധപ്പെട്ട ചില ഇ–-മെയിൽ രേഖകളിൽ വധ്രയുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നോട്ടീസ്‌ നൽകിയത്‌. 2016ൽ ഇന്ത്യവിട്ട്‌ ബ്രിട്ടനിലെത്തിയ ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്‌, അനധികൃത ആയുധഇടപാട്‌ തുടങ്ങിയ ഗുരതര കുറ്റങ്ങളാണ്‌ ഏജൻസികൾ ചുമത്തിയത്‌. കോൺഗ്രസ്‌ അധികാരത്തിലിരിക്കേ ഹരിയാനയിൽ കർഷകരുടെ ഭൂമി തട്ടിയെടുത്ത കേസിൽ വദ്രയെ ഏപ്രിലിൽ ഇഡി തുടർച്ചയായി മൂന്നുദിവസം…

    Read More »
  • വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല കവര്‍ന്ന മേല്‍ശാന്തി പിടിയില്‍; വേറെയും തട്ടിപ്പ് പരാതികള്‍

    കോഴിക്കോട്: വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂര്‍ സ്വദേശി അന്തിയാളന്‍ കാവ് മഠത്തില്‍ ഹരികൃഷ്ണന്‍ (37) ആണ് അറസ്റ്റിലായത്. പൂജിക്കാന്‍ നല്‍കിയ സ്വര്‍ണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. ക്ഷേത്രഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തില്‍ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ധരിക്കാനുള്ള ഏലസ്സ് നല്‍കിയും പൂജകളുടെ പേരിലും പലരില്‍നിന്നും പണമായും സ്വര്‍ണമായും തട്ടിയെന്നുമുള്ള വിവരമാണ് പുറത്തുവന്നത്.

    Read More »
Back to top button
error: