ആഭരണമടക്കം വിറ്റും പണയംവച്ചും പിടിച്ചുനില്‍ക്കാന്‍ ശ്രമം; കൈത്താങ്ങില്ലാതെ തളര്‍ന്നുപോയി; പുതുച്ചേരിയില്‍ മോഡല്‍ മരിച്ചനിലയില്‍

ചെന്നൈ: പുതുച്ചേരിയില്‍ പ്രമുഖ മോഡലിനെ മരിച്ചനിലയില്‍ കണ്ടെത്തി. 26-കാരിയായ സാന്‍ റേച്ചലിനെയാണ് പിതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ അമിതമായി ഗുളികകള്‍ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
അടുത്തിടെയാണ് സാന്‍ വിവാഹിതയായത്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍ എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാകാം ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ആഭരണങ്ങളടക്കം പണയംവെച്ചും വില്‍പനടത്തിയുമായിരുന്നു സാന്‍ പണം കണ്ടെത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിതാവില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചായിരുന്നു എത്തിയത്. എന്നാല്‍, മകനോടുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി പിതാവ് കൈയൊഴിയുകയായിരുന്നു. ഇതോടെ ആയിരിക്കാം സാന്‍ ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു.
വാടക നല്‍കിയിട്ട് ഒരു വര്‍ഷം, ഒഴിപ്പിക്കാനെത്തി; പാക് നടിയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയനിലയില്‍
തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും മാനസികമായി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നുമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. 2022-ല്‍ മിസ് പുതുച്ചേരി കിരീടം സാന്‍ സ്വന്തമാക്കിയിരുന്നു.






