വയറങ്ങട് ഇളക്കി! ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് പുറത്തെടുത്തത് നൂറിലേറെ കാപ്‌സ്യൂള്‍; യുവതി ഗര്‍ഭിണി

കൊച്ചി: മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് നൂറിലധികം മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാന്‍ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍ സ്വാഭാവികമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച വരെ ശ്രമം തുടരും.
തിങ്കളാഴ്ച വീണ്ടും രണ്ടുപേരുടെയും എക്‌സ്റേ എടുക്കും. വയറ്റില്‍ ഗുളികകള്‍ ഇല്ലെന്ന് കണ്ടാല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) തുടര്‍ നടപടി സ്വീകരിക്കും. ഗുളികകള്‍ മൊത്തം പുറത്തെടുത്ത ശേഷമേ ഇത് മയക്കുമരുന്നാണോ എന്ന് പരിശോധിക്കൂ. ഡിആര്‍ഐ സ്വന്തം നിലയില്‍ പരിശോധന നടത്തി ഇത് ഏതുതരം മയക്കുമരുന്നാണെന്ന നിഗമനത്തിലെത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും.
കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. ഇവര്‍ ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങളടക്കം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുകയാണ്.
എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. സ്‌കാനിങ്ങില്‍ ഇവര്‍ മയക്കുമരുന്ന് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്. ബ്രസീല്‍ സ്വദേശികളെയും അവരുടെ ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ ഇരുവരെയും സ്‌കാനിങ്ങിന് വിധേയമാക്കി. മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 70-ഓളം ഗുളികകള്‍ പുറത്തെടുത്തു. നൂറിലധികം ഗുളികകളുണ്ടെന്നാണ് നിഗമനം.
കൊക്കെയ്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്. കൊക്കെയ്‌നാണെങ്കില്‍ കോടികള്‍ വിലവരും. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളില്‍ വെച്ച് ഈ ക്യാപ്സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം. മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതിനാല്‍ ഇത് വയറ്റിലെത്തിയാലും പൊട്ടാന്‍ ഇടയില്ല. ഈ ധൈര്യത്തിലാണ് മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്. പിടിയിലായ യുവതി ഗര്‍ഭിണിയുമാണ്. ദമ്പതിമാരില്‍നിന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങളടക്കം ഡിആര്‍ഐ സംഘം പരിശോധിച്ചുവരുകയാണ്.
മുന്‍പും സമാനരീതിയിലുള്ള മയക്കുമരുന്നുകടത്ത് നെടുമ്പാശ്ശേരിയില്‍ പിടികൂടിയിട്ടുണ്ട്. മൂന്നുകേസുകളിലായി നാലുപേരെ കൊക്കെയ്ന്‍ വിഴുങ്ങി കടത്തികൊണ്ടുവന്നതിന് പിടികൂടിയിട്ടുണ്ട്. അന്നെല്ലാം പിടിയിലായത് ആഫ്രിക്ക സ്വദേശികളാണ്.






