Movie
-
അമ്മ-മകന്‍ ബന്ധത്തിന്റെ കാണാതലങ്ങള്‍ തേടുന്ന ‘മദര്‍ മേരി’ മേയ് രണ്ടിന് പ്രദര്‍ശനത്തിന്
മഷ്‌റൂം വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്, എ.ആര്‍ വാടിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മദര്‍ മേരി’ മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിര്‍ന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മകന്‍ ജയിംസ്, അമേരിക്കയിലെ തന്റെ ഉയര്‍ന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം. ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി.എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാലി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവരെ കൂടാതെ നിര്‍മ്മല്‍ പാലാഴി,…
Read More » -
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം, അതിജീവന മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന വരുടെ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ അതിജീവനത്തിൻ്റേയും പോരാട്ടത്തിൻ്റേയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രമാണ് നരിവേട്ടയെന്ന് ചിത്രത്തിൻ്റെ പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങൾ കാട്ടിത്തരുന്നു. ഒരു മാസ് എൻ്റെർടൈനറാണീച്ചിത്രമെന്നു വ്യക്തമാക്കുന്നതാണ് ട്രയിലർ. പ്രേക്ഷകർക്കിടയിൽ വലിയ ആകർഷണമാണ് ട്രയിലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം എന്തുന്നത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ്…
Read More » -
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’, സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.…
Read More » -
ബ്ലെസിയുടേയും ദിലീപിന്റേയും സാന്നിദ്ധ്യത്തിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യുകെ ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. കൊച്ചി, കലൂരിലെ ഐഎംഎ ഹാളിലായിരുന്നു പ്രകാശനം. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചിത്രത്തിലെ നായിക സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും…
Read More » -
വലിയ ഫെമിനിസ്റ്റായി ചമയുന്ന നടന്‍മാരെ അറിയാം; പുരോഗമന ചിന്ത പങ്കുവയ്ക്കും; സ്വകാര്യ ഇടങ്ങളില്‍ തീര്‍ത്തും സ്ത്രീ വിരുദ്ധര്‍; സിനിമാ രംഗത്തെ വേര്‍തിരിവ് അടുത്തകാലത്തൊന്നും അവസാനിക്കില്ല; തുറന്നടിച്ച് നടി മാളവിക
കൊച്ചി: ചലച്ചിത്രമേഖലയിലെ സ്ത്രീവിരുദ്ധതതയ്‌ക്കെതിരെ തുറന്നടിച്ച് നടി മാളവിക മോഹനന്‍. വലിയ ഫെമിനിസ്റ്റുകളായി നടിക്കുന്ന ചില നടന്‍മാരെ തനിക്കറിയാമെന്നും മുഖംമൂടിയണിഞ്ഞുള്ള പ്രകടനമാണിതെന്നും മാളവിക കുറ്റപ്പെടുത്തുന്നു. ഹൗട്ടര്‍ഫ്‌ലൈക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ചലച്ചിത്ര മേഖലയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പറഞ്ഞത്. സിനിമാരംഗത്ത് ഈ വേര്‍തിരിവ് ഏതെങ്കിലും കാലത്ത് അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം. സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്’- താരം കൂട്ടിച്ചേര്‍ത്തു. തങ്കലാനിലും യുധ്രയിലുമാണ് താരം ഒടുവിലായി അഭിനയിച്ചത്. സൂപ്പര്‍താരം പ്രഭാസിനൊപ്പമുള്ള തെലുങ്ക് ചി ത്രം ‘ദ് രാജാ സാബാ’ണ് പുറത്തിറങ്ങാനുള്ള ചിത്രം.നിധി അഗര്‍വാളും റിദ്ധികുമാറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് അതിഥി വേഷത്തിലെത്തിയേക്കുമെന്നും…
Read More » -
ജയന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം; 46 വര്‍ഷങ്ങള്‍ക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടും എത്തുമ്പോള്‍
1979ല്‍ മലയാള സിനിമാസ്വാദകരുടെ മനസില്‍ തിളങ്ങിയ ‘ശരപഞ്ജരം’ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്‍ എന്ന കരുത്തനായ നടന്റെ കരിയറിലെ നിര്‍ണ്ണായകമായ ചിത്രമായ ശരപഞ്ജരം, പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ 4കെ ഡോള്‍ബി അറ്റ്മോസ് നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്താണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്. ഹരിഹരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജയന്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ട് ഒരുകാലത്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ ചിത്രം ഏപ്രില്‍ 25 മുതല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തുകയാണ്. റോഷിക എന്റര്‍പ്രൈസസാണ് സിനിമയുടെ വിതരണം കൈകാര്യം ചെയ്യുന്നത്. നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് മലയാള സിനിമയെ നൂതനമായ കഥാപ്രവാഹത്തിലേക്ക് നയിച്ച ശരപഞ്ജരം, കാലത്തിന്റെ പരീക്ഷ നേരിട്ടുകൊണ്ടുമെങ്കിലും തലമുറകളെ ആകര്‍ഷിക്കുന്ന ചിത്രമെന്ന നിലയിലാണ് ഇന്നും പറഞ്ഞുപോകുന്നത്. ഹരിഹരന്റെ ആദ്യ ‘ഹെവി സബ്ജക്ട്’ എന്ന വിശേഷണവും ഈ ചിത്രത്തിനാണ്. ജയനും ഷീലയും മുഖ്യകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം, അവരുടെ അഭിനയത്തിനും കഥാപാത്രങ്ങള്‍ക്കും അനശ്വരത നല്‍കി. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ തിരക്കഥയും സംവിധാനം ചെയ്ത ചിത്രം,…
Read More » -
ഭീകരാക്രമണത്തെ അപലപിച്ചിട്ടും പാക് ജനപ്രിയ നടന്‍ ഫവാദ് ഖാന്റെ സിനിമയ്ക്കു വിലക്ക്; ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല; ഇന്ത്യ- പാക് ബന്ധം വഷളായപ്പോഴെല്ലാം വില കൊടുക്കേണ്ടി വന്ന താരം; കഥ ഇങ്ങനെ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികളുടെ പട്ടികയില്‍ ഫവാദ് ഖാന്‍ എന്ന പേരുമുണ്ട്. ഫവാദ് ഖാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ജനപ്രിയ സിനിമാതാരമാണ്. ഫവാദ് ഖാന്റ ഏറ്റവും പുതിയ ഹിന്ദി ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. മെയ് 9ന് ആഗോള റിലീസ് നടക്കേണ്ട ചിത്രം ഇന്ത്യയില്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ ഫവാദ് ഖാനും സോഷ്യല്‍ മീഡിയയില്‍ അപലപിച്ചിരുന്നു. മനുഷ്യത്വഹീനമായ ആക്രമണം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നുവെന്നും ഈ ഭീകരാക്രമണത്തിനിരയായവര്‍ക്കൊപ്പം എല്ലാവിധ പ്രാര്‍ഥനകളെന്നും അദ്ദേഹം കുറിച്ചു. ദുര്‍ഘടഘട്ടത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് കരുത്തു നല്‍കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അബിര്‍ ഗുലാല്‍ സിനിമയില്‍ ഫവാദ് ഖാന്റെ സഹതാരമായ വാണി കപൂറും ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ചു. View this post on Instagram A post shared by Vaani Kapoor (@vaanikapoor) പക്ഷേ ഫവാദ്…
Read More » -
ഷൈന്‍ ടോമിന് എതിരായ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം; ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്; ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മുമ്പ് ബി. ഉണ്ണിക്കൃഷ്ണന്റെ വാര്‍ത്താ സമ്മേളനം ദുരൂഹം; ‘ആക്ഷന്‍’ സീനിലേക്ക് പോലീസും; ലഹരി ഉപയോഗക്കാരുടെ പട്ടിക തയാര്‍; വിവരം ലഭിച്ചാല്‍ സ്വമേധയാ കേസ്
കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റില്‍പ്പറത്തിയെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളാണു പുറത്തുവന്നത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈനില്‍നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് ഇന്റേണല്‍ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിന്‍സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറ പ്രവര്‍ത്തകരില്‍നിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിര്‍മാതാവിനെയും ഫെഫ്ക ഓഫീസില്‍ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നല്‍കുകയാണ് വേണ്ടതെന്നും ഉള്‍പ്പെടെയുള്ള ബി. ഉണ്ണികൃഷ്ണന്റെ വാര്‍ത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടല്‍ അട്ടിമറിയെന്നാണ് ആരോപണം. വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാര്‍ശ സഹിതം ഐ.സി…
Read More » -
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായിക… . ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ..!!! ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര നായിക ആകുന്നത്
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുക യെന്ന അപൂർവ്വ ഭാഗ്യംഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ കുഞ്ഞ് – രുദ്രക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാജിക്ക് ഫെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബോബി സഞ്ജയ് യുടെ തിരക്കഥയിൽ,അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കു വാനുള്ള സൗഭാഗ്യം ലഭിച്ചത്. നിവിൻ പോളി നായകനും ലിജോമോൾ നായികച്ച മാകുന്ന ഈ ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗോൾ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ദിവസമെത്തുന്നത്. നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം…
Read More »
