Breaking NewsKeralaLead NewsLIFEMovieNEWSNewsthen SpecialpoliticsSocial MediaTRENDING

യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’

കൊച്ചി: യുവരാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി റിനി. ഇയാള്‍ക്കെതിരെ പലരും പരാതിപ്പെടാത്തത് തെളിവുകളുടെ അഭാവം മൂലമാണെന്നും തെളിവ് നശിപ്പിക്കാന്‍ അദ്ദേഹം മിടുക്കനാണെന്നും റിനി പറയുന്നു. ടെലഗ്രാം സീക്രട്ട് ചാറ്റ് വഴിയാണ് മെസേജും വിഡിയോ കോളും ചെയ്യുന്നതെന്നും വിഡിയോ കോളില്‍ മുഖം കാണിക്കാതെ ഇരുട്ടത്താണ് നില്‍ക്കുകയെന്നും റിനി വെളിപ്പെടുത്തി. ഒരു ചാനലിന്റെ ചര്‍ച്ചയിലായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. ‘ഹു കെയേഴ്‌സ്’ എന്നാണ് ആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നെന്ന സൂചനയും ഇവര്‍ ഒരു അഭിമുഖത്തില്‍ നല്‍കിയിരുന്നു.

നേരത്തേ ഒരു അഭിമുഖത്തിലാണ് റിനി യുവ രാഷ്ട്രീയ നേതാവിനെതിരേ രംഗത്തുവന്നത്. ജനപ്രതിനിധിക്കെതിരെ രംഗത്തെത്തിയ യുവതി ഇയാളെക്കുറിച്ച് അദ്ദേഹം അംഗമായ പ്രസ്ഥാനത്തില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ അതോടെ വിഗ്രഹങ്ങള്‍ ഉടയുകയാണ് ചെയ്തതെന്നും റിനി പറയുന്നു. പരാതി പറഞ്ഞതിന് ശേഷവും ആരോപണവിധേയന് സ്ഥാനങ്ങള്‍ നല്‍കിയെന്നും റിനി വ്യക്തമാക്കി.

Signature-ad

പറവൂര്‍ സ്വദേശിനിയാണ് പരാതിക്കാരിയായ നടി. പറവൂര്‍ എം.എല്‍.എ കൂടിയായ പ്രതിപക്ഷനേതാവ് അച്ഛനെപ്പോലെയാണെന്നും റിനി പറഞ്ഞു. ആരോപണവിധേയന്‍ ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായി നല്ല സൗഹൃദമുണ്ടെന്നും അതുകൊണ്ട് ഇനിയും ഇത്തരം അനുഭവം ഉണ്ടായാല്‍ പരാതിപ്പെടും. ആദ്യം പരിചയപ്പെട്ടപ്പോഴേ ഇത്തരം സമീപനമായിരുന്നെന്നും ഇത്തരം സംസാരം ശരിയല്ലെന്ന് ഉപദേശിച്ചപ്പോള്‍ പീഡനക്കേസില്‍ പെട്ടിട്ടും നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു മറുപടിയെന്നും റിനി പറയുന്നു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചെന്നും പിന്നിട് കുറച്ച് കാലത്തേക്ക് ശല്യം ഉണ്ടായിരുന്നില്ല. പിന്നിട് കുറച്ച് കാലത്തിന് ശേഷം വീണ്ടും തുടങ്ങി. പലസ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടായത് കൊണ്ടാണ് രംഗത്തുവന്നത്. ആ പ്രസ്ഥാനത്തോടുള്ള സ്‌നേഹം കൊണ്ടാണ് ആ വ്യക്തിയെക്കുറിച്ച് പറയാത്തത്. ആ പ്രസ്ഥാനത്തിലെ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം ഭാര്യയെയും മക്കളെയും സംരക്ഷിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ഏത് സ്ത്രീയെയാണ് സംരക്ഷിക്കാന്‍ പോകുന്നത്.

റിനിയുടെ വാക്കുകള്‍

ഇതിനകത്ത് ഉള്ള ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ കൂടുതല്‍ പേരും പരാതിയുമായി വരാത്തതിന്റെ ഒരു പ്രധാനപ്പെട്ട കാരണം തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കനാണ് എന്നുള്ളതാണ്. അതായത് വളരെ രഹസ്യമായാണ് ചാറ്റുകള്‍, നമുക്ക് സ്‌ക്രീന്‍ഷോര്‍ട്ട് എടുക്കാന്‍ പറ്റുന്ന രീതിയിലല്ല. വിഡിയോ കോളില്‍ വന്നാല്‍ പോലും ഒരു പുകമറയില്‍ അതായത് ഒരു ഇരുട്ടിന്റെ മറയില്‍ ആണ് വരുന്നത്. സ്‌ക്രീന്‍ഷോര്‍ട്ട് എടുത്ത് വെച്ചാല്‍പ്പോലും ഇത് ഇയാളാണെന്നൊന്നും തെളിയിക്കാന്‍ കഴിയില്ല. അത്രയ്ക്കും ക്രിമിനല്‍ ബുദ്ധിയോട് കൂടിയാണ് സ്ത്രീകളെ ഇയാള്‍ കൈകാര്യം ചെയ്യുന്നത്. ടെലഗ്രാം സീക്രട്ട് ചാറ്റൊക്കെയാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ തെളിവുകള്‍ വെക്കാന്‍ കഴിയില്ല.

വിവാഹ വാഗ്ദാനം ഒന്നും ഈ വ്യക്തി നല്‍കുന്നില്ല. പക്ഷേ ചില ലാഞ്ചനകളാണ് ചിലപ്പോള്‍ നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ഒരു തോന്നല്‍ ക്രിയേറ്റ് ചെയ്യുകയാണ്. ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ മൂവ്‌മെന്റാണ്. അപ്പോ നമ്മുക്ക് ഒരു സ്ഥലത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് തെളിയിക്കാന്‍ പറ്റില്ല. തെളിവുകള്‍ ഉണ്ടാകാതെ ഇരിക്കാന്‍

വളരെ വിദഗ്ധമായിട്ട് നീങ്ങുന്ന ഒരു വ്യക്തിയാണ് ഇയാള്‍. ഒരു ക്രിമിനല്‍ മൈന്‍ഡ് ഉണ്ട് പുള്ളിക്ക്. അത് കൊണ്ടായിരിക്കണം കുറെയൊക്കെ സ്ത്രീകള്‍ തുറന്ന് പറയാത്തതിന് കാരണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ആധികാരികമായി എന്തു ചൂണ്ടിക്കാണിക്കാനുണ്ട് എന്നൊരു പേടി ഉണ്ട്. അതാണ് കുറേ സ്ത്രീകള്‍ ഇത് പറയാത്തതിന്റെ ഒരു കാരണം. സൗഹൃദം സ്ഥാപിച്ച് പിന്നെ മുറിയിലേക്ക് എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നെല്ലാം പറഞ്ഞ് എത്തിക്കും.

 

Back to top button
error: