Movie
-
രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിന്റെ കാര്യം…, മഹാഭാരതത്തിൽ നടന്നതെന്താണന്ന് ഓർമ്മയില്ലേ? ഇല്ല…അന്നു ഞങ്ങളില്ല….!!! ക്യാംപസ്സിലെ രസകരമായ മുഹൂർത്തങ്ങളുമായി പടക്കളം ട്രയിലർ..
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംപസ്സിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്. ഇതു പറഞ്ഞു വരുന്നത് ക്യാംപസ് ചിത്രമായ പടക്കളത്തിൻ്റെ കാര്യം വ്യക്തമാക്കാനാണ്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടിരിക്കുന്നതിലെ ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഇവരുടെ കോംബോയുടെ കാര്യം മനസ്സിലാക്കാം. പുറത്തുവിട്ട ഈ ട്രയിലറിന് വലിയ സ്വീകാര്യതയാണ് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്. രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിൻ്റെ കാര്യം… നമ്മൾ ചെന്നു കയറുന്നത് പടക്കളത്തിലേക്കാണന്നും കുട്ടികൾ പറയുമ്പോൾ പടക്കളം എന്ന ചിത്രത്തിൻ്റെ പ്രസക്തി നമുക്കു ബോദ്ധ്യമാവും. എന്തൊക്കെയോ ഇവിടെ അരങ്ങേറുന്നു…. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും ഒക്കെ ≠കോർത്തിണക്കി അൽപ്പം ഫാൻ്റെ സിഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. കംബസ്സിലെ അപക്വമനസ്സുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്. ഇന്ന് സിനിമയെ മുന്നോട്ടു നയിക്കുന്ന യൂത്തിൻ്റെ എല്ലാ മാനറിസങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ…
Read More » -
സിനിമാ ലൊക്കേഷനുകളില്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നു; സഹകരിക്കാന്‍ ബുദ്ധിമുട്ടെന്ന് ഫെഫ്ക; വന്‍കിട നിര്‍മാതാക്കള്‍ മലയാളത്തില്‍ പണം മുടക്കാന്‍ മടിക്കുന്നെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍; സിനിമ മേഖല പൂര്‍ണമായും നിലച്ചേക്കാം; അവസാന അവസരം നല്‍കണമെന്ന് ഷൈന്‍
സിനിമ സെറ്റുകളിൽ ഉൾപ്പടെ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചതായും നടി വിൻ സി നൽകിയ പരാതിയിൽ ഐ സി അന്വഷണ റിപ്പോർട്ടിന് ഒപ്പം നിൽക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്വയം തിരുത്താമെന്നും അവസാന അവസരം നൽകണമെന്നും ഷൈൻ ആവശ്യപ്പെട്ടതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ഫെഫ്ക ഭാരവാഹികൾ വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ നിർമാണം വലിയ തോതിൽ കുറഞ്ഞതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമ നിർമാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വൻകിട നിർമാതാക്കളും മലയാള സിനിമകളിൽ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാർത്തകളിലൂടെ അത്തരമൊരു ചിത്രം…
Read More » -
നുണക്കുഴിക്കു ശേഷം വീണ്ടും ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’; യേശുക്രിസ്തുവിനെ കുരിശിലേറ്റിയതുമായി ചേര്‍ത്തു വായിക്കുന്നതാകുമോ സിനിമ? കുറ്റാന്വേഷണമെന്നും സൂചന
കൊച്ചി: പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പേര് ‘വലതുവശത്തെ കള്ളന്‍’ (valathuvasathe kallan) എന്നാണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റില്‍ സൂചന നല്‍കുന്നത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ്…
Read More » -
ടാക്‌സി ഡ്രൈവറായി ബോക്‌സ് ഓഫീസ് കീഴടക്കുമോ ഷണ്‍മുഖം? റിലീസിന് ഇനി നാലുനാള്‍; മോഹന്‍ലാലും ശോഭനയും 15 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്നു
മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തുടരും’ റിലീസ് ചെയ്യാന്‍ ഇനി നാലു ദിവസം മാത്രം. ചിത്രം ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തും. എമ്പുരാനുശേഷം എത്തുന്ന മോഹന്‍ലാല്‍ ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകരും ആരാധകരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷണ്‍മുഖം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ലളിത എന്ന കഥാപാത്രം അവതരിപ്പിച്ച് ശോഭനയും ഒപ്പമുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു കുട്ടംബനാഥന്‍. നല്ല സുഹൃദ് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ…
Read More » -
‘നമ്മള്‍’ ചെയ്യുന്ന കാലത്ത് ഷൈനിനു പുകവലിയോ മദ്യപാനമോ ഇല്ല; ‘ആ സംവിധായകന്റെ ആദ്യ സിനിമയ്ക്കുശേഷമുള്ള കൂട്ടും സൗഹൃദവും വഴിതെറ്റിച്ചു; ഗദ്ദാമയ്ക്കായി നേരിട്ടു കണ്ടപ്പോള്‍ ഞെട്ടി’: ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സംവിധായകന്‍ കമല്‍
കൊച്ചി: താന്‍ കാണുന്ന അന്നുമുതല്‍ ഷൈനിനൊപ്പം ഓട്ടം ഉണ്ടെന്നും ലഹരി ഉപയോഗം കൊച്ചിയിലേക്കു മാറിയതിനു ശേഷമാണെന്നും സംവിധായകന്‍ കമല്‍. പൊന്നാനി എംഇഎസില്‍ കമലിന്റെ ഭാര്യ പഠിപ്പിക്കുന്ന സമയത്ത് അയല്‍ക്കാരായിരുന്നു ഷൈനിന്റെ കുടുംബമെന്നും ആ അടുപ്പത്തില്‍നിന്നാണ് സഹസംവിധായകനായും നടനുമൊക്കെയായി കൂടെക്കൂട്ടിയതെന്നും കമല്‍ പറഞ്ഞു. തൃശൂരില്‍ പരിപാടിക്കിടെയാണു ഷൈനിന്റെ പിതാവ് ചാക്കോ ‘അവന്‍ പഠിക്കാന്‍ മോശമാണെന്നും അഭിനയിക്കാനാണു താത്പര്യ’മെന്നും പറഞ്ഞത്. അന്നു പത്തില്‍ പഠിക്കുന്ന ഷൈനും പലവട്ടം തന്നോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഷൈന്‍ ഡിഗ്രി കഴിഞ്ഞ സമയത്താണു ‘നമ്മള്‍’ എന്ന സിനിമ ചെയ്യുന്നത്. ആ സെറ്റില്‍ ഇടിച്ചു കയറിയാണ് സഹായിയായി മാറിയത്. അന്നൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും കമല്‍ ഓര്‍ക്കുന്നു. അസിസ്റ്റന്റ് സംവിധായകന്‍ എന്ന നിലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ഏകോപിപ്പിക്കാന്‍ ഷൈനിനു കഴിഞ്ഞു. നമ്മളിനുശേഷം ‘സ്വപ്‌നക്കൂട്’, രാപ്പകല്‍ എന്നീ ആറോ ഏഴോ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിരുന്നു. അന്ന് ആഷിക് അബു ഉള്‍പ്പെടെയുള്ള സംവിധായകര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഒരിക്കല്‍പോലും ലൊക്കേഷനില്‍ ഷൈനിനെതിരേ പരാതി ഉയര്‍ന്നിട്ടില്ല. ആഷിക്…
Read More » -
കൃഷാന്ത് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്
സംവിധായകൻ കൃഷാന്ത് ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. രജിഷ വിജയൻ, നിരഞന്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി…
Read More » -
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം; ‘ഹിമുക്രി’ 25-ന്
ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ട. വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം ‘ഹിമുക്രി’ഏപ്രില്‍ 25 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നു. പുതുമുഖം അരുണ്‍ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോള്‍ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്. എഫ്.എന്‍ എന്റര്‍ടെയ്ന്‍മെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയില്‍ ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, നന്ദു ജയ്, രാജ്മോഹന്‍, ഡിക്‌സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ പി പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്‌സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍,…
Read More » -
വിൻ സിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി നടി
തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ…
Read More »

