Movie

  • തരുണ്‍ മൂര്‍ത്തി ‘തുടരും’! പുതിയ ചിത്രം പ്രഖ്യാപിച്ചു, പ്രധാനവേഷങ്ങളില്‍ ഫഹദും നസ്ലിനും ഗണപതിയും

    മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വന്‍വിജയം നേടി കുതിക്കുമ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് തരുണ്‍മൂര്‍ത്തി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തരുണ്‍ മൂര്‍ത്തി പുറത്തുവിട്ടു. ടോര്‍പിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍, നസ്ലിന്‍, ഗണപതി, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നടന്‍ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. ചിത്രം ബോക്സോഫീസ് റെക്കാഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്. മോഹന്‍ലാലിന്റെ വന്‍തിരിച്ചുവരവ് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം ആഘോഷിക്കപ്പെടുന്നത്.

    Read More »
  • പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം “എൻഎസ്എസ് 2” ചിത്രീകരണം പൂർത്തിയായി

    പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. “എൻഎസ്എസ് 2” എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച ബാനർ ആണ്. ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, സംഗീതം- ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്സിങ്- എം ആർ രാജകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, സംഘട്ടനം- കലൈ കിങ്‌സൺ,…

    Read More »
  • ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ മെയ് 16ന് തിയേറ്ററുകളിൽ

    ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. മെയ് 16നാണ് ചിത്രത്തിന്‍റെ റിലീസ്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നി‍ർവ്വഹിക്കുന്നതാണ് ചിത്രം. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിക്കാനാണ് താരത്തിന്‍റെ വരവ് എന്നാണ് സൂചന. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും തബുവുമെത്തുന്നു

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വീര സിംഹ റെഡ്ഡിക്ക് ശേഷം വിജയ് കുമാർ അഭിനയിക്കുന്ന രണ്ടാമത്തെ മാത്രം തെലുങ്ക് പ്രോജക്ട് ആണ് ഈ വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം. കന്നഡ സിനിമകളിലെ ശക്തമായ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയനായ നടനാണ് വിജയ് കുമാർ. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്. മുമ്പ് ആരും…

    Read More »
  • നന്ദി! മലയാളത്തെ ലോക നെറുകയില്‍ എത്തിച്ചതിന്; പ്രതിഭയുടെ അഭ്രത്തിളക്കം ബാക്കിയാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി; ഛായാഗ്രാഹകനും സംവിധായകനുമായി കലയുടെ കനലാട്ടം; നിര്‍ണായകമായത് അരവിന്ദനുമായുള്ള സൗഹൃദം

    തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഏഴു തവണ വീതം ദേശീയ. സംസ്ഥാന പുരസ്‌കാരങ്ങൾ‌ നേടി. കലാ സാംസ്കാരിക സംഭാവനകൾക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായ അദ്ദേഹം നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ. എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ൽ കൊല്ലം ജില്ലയിലെ കണ്ടംചി‌റയിലാണ് ഷാജി ജനിച്ചത്. കുടുംബം…

    Read More »
  • പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; സെറ്റുകളില്‍ റെയ്ഡ് നടത്തണം: ലഹരി ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ സാങ്കേതിക പ്രവര്‍ത്തകര്‍: സജി നന്ത്യാട്ട്; സിനിമയില്‍ ശുദ്ധികലശം ആവശ്യം

    കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാന്‍,അഷ്‌റഫ് ഹംസ എന്നിവര്‍ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഫിലിം ചേംബര്‍. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. സിനിമയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവര്‍ത്തകരാണെന്നും സജി സന്ത്യാട്ട് ആരോപിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്. സിനിമയില്‍ ശുദ്ധീകരണം അനിവാര്യമാണെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും സജി ആവശ്യപ്പെട്ടു. കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ…

    Read More »
  • ‘ഒറ്റക്കൊമ്പന്‍’ വീണ്ടും മലകയറി; സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി; പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ തുടര്‍ ചിത്രീകരണം; പഴയ ലുക്കിലേക്ക് താരം വീണ്ടും

    തൊടുപുഴ: നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രം ‘ഒറ്റക്കൊമ്പ’ന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഒറ്റക്കൊമ്പന്‍ നിര്‍മ്മിക്കുന്നത്. അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രങ്കണത്തിലാണ് രണ്ടാം ഷെഡ്യൂളിലെ ആദ്യ ദിന ഷൂട്ടിംഗ് ആരംഭിച്ചത്. സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണന്‍, വഞ്ചിയൂര്‍ പ്രവീണ്‍, ഗോപന്‍ ഗുരുവായൂര്‍,രാജ് മോഹന്‍ എന്നിവരും നിരവധി ജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ജനുവരിയില്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളുടെ തിരക്കും കാരണമാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാന്‍ താമസമുണ്ടായത്. രണ്ടാം ഷെഡ്യൂള്‍ ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ആണ് രണ്ടാം ഷെഡ്യൂള്‍ ചാര്‍ട്ടു ചെയ്തിരിക്കുന്നത്. മൂന്നാം ഘട്ട ചിത്രീകരണം മലേഷ്യ, മക്കാവു എന്നിവടങ്ങളിലായിരിക്കും എന്നാണു റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഔദ്യോഗിക…

    Read More »
  • ഷൈനിനു പിന്നാലെ യുവ സംവിധായകരും, ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ

    കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

    Read More »
  • വീണ്ടും നഷ്ടക്കണക്കുകള്‍; മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നേട്ടമുണ്ടാക്കിയത് എംപുരാന്‍ മാത്രം; 15 സിനിമകള്‍ നഷ്ടത്തില്‍; ആറു സിനിമകളുടെ കളക്ഷന്‍ ഒരുലക്ഷം രൂപ!

    കൊച്ചി: മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മ്മാതാക്കള്‍. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റര്‍ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാര്‍ച്ച് മാസം ലാഭം നേടിയത് എമ്പുരാന്‍ മാത്രം. എംപുരാന്റെ ബജറ്റ് 175.65 കോടി രൂപ. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ വാരി. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്. മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷന്‍ അറിയിച്ചു. അഭിലാഷം, എമ്പുരാന്‍, വടക്കന്‍, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. മാര്‍ച്ച് മാസം റിലീസ് ആയതില്‍ ആറ് സിനിമകളുടെ കളക്ഷന്‍ ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. 85 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്. സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തില്‍…

    Read More »
  • ഹൈബ്രിഡ് കഞ്ചാവിന്റെ പുകയില്ലെങ്കില്‍ എന്ത് സിനിമ ചര്‍ച്ച! സംവിധായകന്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു; സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

    കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെയോടെയാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഇരുവരും പിടിയിലായത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിരുന്നു. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, കേസില്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും എക്‌സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഒരുക്കിനല്‍കുന്നതും കുറ്റമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു പറഞ്ഞു. സംവിധായകര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയത് ഷാലിഫാണെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഷാലിഫില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പുതിയ ട്രെന്‍ഡിലേക്ക് മാറുന്നുവെന്നാണ് എക്‌സൈസ് നിഗമനം. സിന്തറ്റിക് ലഹരിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് മാറ്റമെന്നും എക്‌സൈസ് പറയുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയവയാണ്…

    Read More »
Back to top button
error: