Movie
-
സ്ത്രീപക്ഷ സിനിമയുമായി സജി കെ പിള്ള . തൻമയി ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്…….
കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭർതൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താൻ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയും തുടർന്ന് നടത്തുന്ന പോരാട്ടജീവിതത്തിന്റെയും നേർക്കാഴ്ച്ചയുമായെത്തുന്ന സിനിമയാണ് തൻമയി . തീർത്തുമൊരു സ്ത്രീപക്ഷ സിനിമയായ തൻമയി സംവിധാനം ചെയ്യുന്നത് നവാഗതനായ സജി കെ പിള്ളയാണ്. ഉടൻ ചിത്രീകരണമാരംഭിക്കുന്ന തൻമയിയുടെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ, എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു. ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം – മായ കൃഷ്ണകുമാർ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ…
Read More » -
അഞ്ചു സെന്റും സെലീനയും “
മാത്യു തോമസ്,അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന “അഞ്ചു സെന്റും സെലീനയും ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നാളെ,നവംബർ 21 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ വെച്ച് നിർവ്വഹിക്കും. സുധി കോപ്പ,സിബി തോമസ്, അരുൺ പാവുംമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി,പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇഫോർ എന്റർടെയ്നമെന്റ്,ഏ പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കൈതപ്രം,ബി കെ ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ ഏബ്രഹാം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-…
Read More » -
രാജേഷ് രണ്ട് ചവിട്ടുമേടിച്ചാലെന്താ, പടം വമ്പൻ ഹിറ്റ്; ബോക്സ് ഓഫീസ് കണക്കുകൾ
ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. https://twitter.com/sandeepkishore_/status/1593948637998247937?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1593948637998247937%7Ctwgr%5E145b02d212b98bfca95af2830d27f7ad150d1332%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsandeepkishore_%2Fstatus%2F1593948637998247937%3Fref_src%3Dtwsrc5Etfw ‘ജയ ജയ ജയ ജയ ഹേ’ ബോക്സ് ഓഫീസിൽ ഇതുവരെയായി 40 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുകയാണ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം…
Read More » -
വിജയാഘോഷം തുടരാൻ ബേസിൽ, ‘കഠിന കഠോരമീ അണ്ഡകടാഹം’ ഫസ്റ്റ് ലുക്ക്
സംവിധായകൻ എന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മിന്നൽ മുരളിയിലൂടെ ബേസിൽ ജോസഫ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അഭിനേതാവ് എന്ന നിലയിലും മലയാള സിനിമയിൽ ബേസിലിന് മൂല്യം ഏറുകയാണ്. നായകനായെത്തിയ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി വിജയപ്പട്ടികയിൽ ഇടംപിടിച്ചതോടെയാണ് ഇത്. ജാനെമൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോഴിതാ ബേസിൽ നായകനാവുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ചിത്രത്തിൽ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന…
Read More » -
ഷെഫീക്കിന് സന്തോഷങ്ങൾ മാത്രമല്ല, സ്വപ്നങ്ങളുമുണ്ട്… ഷെഫീക്കിന്റെ സന്തോഷം ട്രെയ്‍ലര്‍ പുറത്തെത്തി
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. നവംബര്‍ 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍,…
Read More » -
രാമന്‍ തേടും സീതപ്പെണ്ണേ…. ഓ മേരി ലൈല എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു
ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാമന്‍ തേടും സീതപ്പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്റില്‍ ഇടംപിടിക്കാന്‍ പോന്ന ഈണവും താളവുമുണ്ട് ഈ ഗാനത്തിന്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളും. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി വര്‍ഗീസ് എത്തുന്ന ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ്…
Read More » -
ടീസർ കണ്ട് നിരാശരായ ആരാധകർക്ക് പ്രതീക്ഷയേകി നടി കൃതി സനോണ്‍; ആദിപുരുഷിൽ എല്ലാവര്‍ക്കും അഭിമാനിക്കാം, ചരിത്രത്തിന്റെ ഭാഗമെന്നും കൃതി
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. പക്ഷേ ഏതാനും നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. വൻ തോതിലുള്ള ട്രോളിനാണ് ടീസർ കാരണമാത്. കാർട്ടൂൺ ലെവലിലുള്ള വിഎഫ്എക്സും ട്രോളുകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. ഈ അവസരത്തിൽ ആദിപുരുഷിനെ കുറിച്ച് നടി കൃതി സനോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ആദിപുരുഷ്’ ചരിത്രത്തിന്റെ ഭാഗമാണെന്ന് കൃതി സനോണ്‍ പറയുന്നു. ഗംഭീര ക്യാന്‍വാസിലുള്ള വമ്പന്‍ സിനിമയാണ് ആദിപുരുഷ് എന്നും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നും നടി പറഞ്ഞു. ആദിപുരുഷില്‍ സീതയായി എത്തുന്നത് കൃതിയാണ്. ‘നമ്മുടെ സംവിധായകൻ ഓം റാവത്ത് സൂചിപ്പിച്ചത് പോലെ. നമുക്കെല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്. ഒരു ഗംഭീര ക്യാൻവാസിൽ ഉള്ള സിനിമയാണ്. അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു മിനിറ്റും 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിന് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന്…
Read More » -
സംവിധായകൻ സക്കറിയ നായകനാകുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ടൈറ്റിൽ പോസ്റ്റർ
സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങൾക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം പകരുന്നത്. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനർ-ഇർഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈൻ- പി സി വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിന്റോ വടക്കേക്കര, ആർട്ട് – ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പ്രേക്ഷകപ്രീതിയും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിന്റെ…
Read More » -
പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായി ഷൈൻ ടോം; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ എത്തി
നടൻ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് (George Kottrakkan) എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായി നിൽക്കുന്ന ഷൈൻ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ഷൈനിന്റേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ നായകനായി എത്തിയ ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ്…
Read More » -
ഖത്തർ വേൾഡ് കപ്പ് ആവേശത്തിന് മുൻപ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ൻ്റെ ആവേശം; ഗാനമെത്തി, ചിത്രം 25ന് തിയറ്ററിൽ
ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേൾഡ് കപ്പി’ലെ പാട്ടെത്തി. ലോകമെമ്പാടും വേൾഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയിൽ ഫുട്ബോൾ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. നവാഗതനായ നിഖിൽ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു ഫാൻറസി സ്പോർട്‍സ് ഡ്രാമയാണ് ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ എന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം നവംബർ നാലിന് തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുക ആയിരുന്നു. നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും. ഫുട്ബോൾ വേൾഡ്‍കപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോൾ പ്രേമിയായ ഒൻപത് വയസ്സുകാരൻറെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടർന്ന് അവൻറെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ടി ജി രവി, ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി,…
Read More »