Movie
-
കരീന കപൂറിന്റെ മർഡർ മിസ്റ്ററി ചിത്രം ലണ്ടൻ ഷെഡ്യൂൾ പൂർത്തിയായി
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് കരീന കപൂർ. ഹൻസാൽ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് കരീന കപൂർ ഇപ്പോൾ അഭിനയിക്കുന്നത്. കരീന കപൂർ തന്നെയാണ് ചിത്രം നിർമിക്കുകയും ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള മർഡർ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ് കരീന കപൂർ. ഏക്താ കപൂറും ചിത്രത്തിന്റെ സഹ നിർമാതാവാണ്. മികച്ച ടീമായിരുന്നു ഇത് എന്ന് കരീന കപൂർ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നു. കരീന കപൂർ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കരീനയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. View this post on Instagram A post shared by Kareena Kapoor Khan (@kareenakapoorkhan) ‘ദ ക്ര്യൂ’ എന്ന ചിത്രവും കരീന കപൂർ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തബു, കൃതി സനോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു കോമിക് എന്റർടെയ്‍നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഒടിടി…
Read More » -
ഒമര്‍ ലുലുവിന്റെ ഫണ്‍ ത്രില്ലര്‍ ‘നല്ല സമയം’; ട്രെയ്‍ലറെത്തി, പടം 25ന് തിയറ്ററുകളില്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നാല് പുതുമുഖ നായികമാരാണ് എത്തുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്നേഷ് കെ നായര്‍, സോംഗ് കട്ട് ഹേമന്ദ് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്‍റ് ക്യാമറ അജ്മല്‍ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. നവംബര്‍ 25…
Read More » -
വിആര്‍എല്‍ ഗ്രൂപ്പ് സംഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതകഥയുമായി കന്നഡ ചിത്രം ‘വിജയാനന്ദ്’; ട്രെയ്‍ലർ പുറത്ത്
കെജിഎഫ് ഫ്രാഞ്ചൈസി എത്തിയതോടെയാണ് കന്നഡ സിനിമ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് കാര്യമായി എത്തുന്നത്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകരെ തേടി ഒരു ബയോപിക് പ്രദര്‍ശനത്തിന് എത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വിആര്‍എല്‍ ഗ്രൂപ്പിന്‍റെ സംഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതം പറയുന്ന ചിത്രത്തിന് വിജയാനന്ദ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്‍റെ പേര്. കന്നഡത്തിനൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ ഭാഷകളിലെല്ലാം ട്രെയ്‍ലറും എത്തിയിട്ടുണ്ട്. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ റിഷിക ശർമ്മയാണ് സംവിധാനം. ട്രങ്കിലെ തന്നെ നായകന്‍ നിഹാലാണ് വിജയ് ശങ്കേശ്വര്‍ ആയി അഭിനയിക്കുന്നത്.…
Read More » -
ഷക്കീലയ്ക്ക് വിലക്ക്, ഒമർ ലുലു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് അനുമതി നിഷേധിച്ച് കോഴിക്കോട് ഹൈലൈറ്റ് മാൾ
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ വിലക്കി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ഇന്ന് രാത്രി 7.30ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് ഷക്കീലയാണെന്ന് അറിഞ്ഞതോടെ മാള്‍ അധികൃതര്‍ പിൻവാങ്ങുകയായിരുന്നു. ഷക്കീലയെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ഹൈലറ്റ് മാളിനെതിരെ സിനിമാ പ്രേമികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ത്തി. ഇപ്പോള്‍, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നു സംവിധായകന്‍ ഒമര്‍ ലുലുവും നടി ഷക്കീലയും. ഒമര്‍ ലുലുവിന്റെ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഉൾ ‘കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് ട്രെയിലര്‍ ലോഞ്ച് പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ഷക്കീലയാണ് ഗസ്റ്റ് എന്നറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പിന്നാലെ സുരക്ഷാ പ്രശ്‌നങ്ങളും മറ്റ് പലതും ചൂണ്ടിക്കാണിച്ച് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു.…
Read More » -
താരസുന്ദരിമാരുടെ ആഘോഷ രാത്രി, പാര്‍ട്ടി ഒരുക്കി ലിസി, നന്ദി പറഞ്ഞ് റിമയും പാര്‍വതിയും
മലയാളത്തിലെ താരസുന്ദരിമാര്‍ക്ക് വിരുന്നൊരുക്കി നടി ലിസി. താരസുന്ദരിമാരെല്ലാം ചേര്‍ന്നുള്ള പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലിസിയുടെ വീട്ടില്‍ വെച്ച് നടത്തിയ പാര്‍ട്ടിയില്‍ കീര്‍ത്തി സുരേഷ്, പാര്‍വതി, റീമകല്ലിങ്കല്‍, കല്യാണി പ്രിയദര്‍ശന്‍, അന്നബെന്‍,അതിഥി ബാലന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പങ്കെടുത്തത്. ഏറ്റവും മികച്ച ആതിഥേയയായ ലിസിക്ക് നന്ദി പറയുന്നുവെന്ന് കുറിച്ചുകൊണ്ടാണ് റിമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ചത്. താരങ്ങളെ ഒരുമിച്ച് കൂട്ടിയതില്‍ പാര്‍വതിയും നന്ദി പറഞ്ഞു. താരങ്ങളെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Read More » -
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗത്തില്‍ സീനിയർ മുകുന്ദൻ ഉണ്ണി ഉണ്ടാകുമോ ?
വിനീത് ശ്രീനിവാസൻ ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തിന് രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച പ്രതീക്ഷകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് നന്ദി പറയാൻ എത്തിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ആദ്യ ഭാഗത്ത് ശബ്‍ദ സാന്നിധ്യമായിരുന്ന സലിം കുമാര്‍ ചിത്രത്തിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിച്ചു. അദ്ദേഹം സീക്വലില്‍ ഉണ്ടെങ്കില്‍ മനോഹരമായേനേ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുപടി. എന്നാല്‍ തുടര്‍ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നായിരുന്നു അഭിനവ് സുന്ദര്‍ നായക് പറഞ്ഞത്. ‘മുകുന്ദൻ ഉണ്ണി…
Read More » -
ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ
ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് കള്ളനും ഭഗവതിയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. കുഞ്ചാക്കോ ബോബൻ ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു. എഡിറ്റിംഗ് ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാ സംവിധാനം രാജീവ് കോവിലകം,…
Read More » -
നല്ലാ ഇറുമ്മാ…. റൊമ്പ നല്ലാ ഇറുമ്മാ… പൂവാടും പൊട്ടോടും നല്ലാ ഇറുമ്മാ… വിജയ് സേതുപതിയുടെ ‘ഡിഎസ്‍പി’യിലെ ഗാനം പുറത്ത്
വിജയ് സേതുപതി നായകനാകുന്ന ചിത്രം ‘ഡിഎസ്‍പി’യിലെ ഗാനം പുറത്തുവിട്ടു. ഉദിത് നാരായണൻ, സെന്തില്‍ ഗണേഷ്, മാളവിക സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ് അടുത്തവര്‍ഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ…
Read More » -
പൊന്നിയിന്‍ സെല്‍വന്‍-2 ഏപ്രില്‍ 28 നെന്ന് സൂചന
ചെന്നൈ: മണിരത്നത്തിന്റെ പുതിയ ബോക്സോഫീസ് ഹിറ്റ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാഗം അടുത്ത ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിയേക്കും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സെപ്റ്റംബര്‍ 30-ന് ഇറങ്ങിയ ആദ്യഭാഗം ഇതിനകം 450 കോടി രൂപയിലേറെ വരുമാനമുണ്ടാക്കി. രണ്ടാംഭാഗം ഏപ്രില്‍ 28-ന് എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആദ്യഭാഗം എത്തി 6-9 മാസത്തിനകം രണ്ടാംഭാഗം പുറത്തുവരുമെന്ന് മണിരത്നം നേരത്തേ അറിയിച്ചിരുന്നു. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത്കുമാര്‍, പ്രഭു, ഐശ്വര്യലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.
Read More » -
‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ ആമസോണ്‍ പ്രൈമിൽ
ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണും ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിനും ശേഷം ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ്…
Read More »