LIFEMovie

ഖത്തർ വേൾഡ് കപ്പ് ആവേശത്തിന് മുൻപ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ൻ്റെ ആവേശം; ​ഗാനമെത്തി, ചിത്രം 25ന് തിയറ്ററിൽ

ന്റണി വർ​ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേൾഡ് കപ്പി’ലെ പാട്ടെത്തി. ലോകമെമ്പാടും വേൾഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയിൽ ഫുട്ബോൾ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. നവാഗതനായ നിഖിൽ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു ഫാൻറസി സ്പോർട്‍സ് ഡ്രാമയാണ് ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ എന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം നവംബർ നാലിന് തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുക ആയിരുന്നു. നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും.

ഫുട്ബോൾ വേൾഡ്‍കപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോൾ പ്രേമിയായ ഒൻപത് വയസ്സുകാരൻറെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടർന്ന് അവൻറെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ടി ജി രവി, ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അർച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹൻ, ഡാനിഷ്, അമൽ, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ ഫൈസൽ ലത്തീഫ്, സ്റ്റാൻലി സി എസ് എന്നിവരാണ് നിർമ്മാണം. സഹ നിർമ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫൽ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റർ അനൂട്ടൻ വർഗീസ്, അഡീഷണൽ സോംഗ് ഹിഷാം അബ്ദുൾ വഹാബ്, സൌണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർഥൻ, സൌണ്ട് മിക്സ് വിഷ്ണു സുജാതൻ, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്.

Back to top button
error: