LIFEMovie

അഞ്ചു സെന്റും സെലീനയും “

മാത്യു തോമസ്,അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന “അഞ്ചു സെന്റും സെലീനയും ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.

ചിത്രത്തിന്റെ പൂജയും
സ്വിച്ചോൺ കർമ്മവും
നാളെ,നവംബർ 21 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക്
വല്ലാർപാടം പള്ളിയിൽ വെച്ച് നിർവ്വഹിക്കും.

സുധി കോപ്പ,സിബി തോമസ്, അരുൺ പാവുംമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി,പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇഫോർ എന്റർടെയ്നമെന്റ്,ഏ പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
കൈതപ്രം,ബി കെ ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക്
ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.

എഡിറ്റർ-രഞ്ജൻ ഏബ്രഹാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല-ത്യാഗു തവന്നൂർ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ഗിരിശങ്കർ, ഡിസൈൻ-കോളിൻസ് ലിയോഫിൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-അബു ആർ നായർ, സൗണ്ട് ഡിസൈൻ-ശ്രീശങ്കർ,സൗണ്ട് മിക്സിംഗ്-രാജാകൃഷ്ണൻ,വിഎഫ്എക്സ്-അജീഷ് പി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബിൻ എടവനക്കാട്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: