LIFEMovie

സംവിധായകൻ സക്കറിയ നായകനാകുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ടൈറ്റിൽ പോസ്റ്റർ

സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങൾക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം പകരുന്നത്.

ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനർ-ഇർഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈൻ- പി സി വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിന്റോ വടക്കേക്കര, ആർട്ട് – ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പ്രേക്ഷകപ്രീതിയും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സുഡാനി ഫ്രം നൈജീരിയ. 2018ലെ മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടി.

അരവിന്ദൻ പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം, മോഹൻ രാഘവൻ അവാർഡ് എന്നിവയും നേടി. ഐഎഫ്എഫ്‌കെയിൽ മികച്ച മലയാളസിനിമയ്ക്കുള്ള ഫിപ്രെസ്‌കി പുരസ്‌കാരം, സൈമ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, സിപിസി സിനി അവാർഡ് എന്നിവയും നേടി. റഷ്യയിലെയും മൊറോക്കോയിലെയും അന്തർദേശീയ ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങൾ നേടിയിരുന്നു. അതേസമയം, ‘ഹലാൽ ലൗ സ്റ്റോറി’ എന്ന ചിത്രമാണ് സക്കറിയ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹർഷാദ് അലി എന്നിവരാണ് നിർമ്മാണം.

Back to top button
error: