Movie
-
ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കരിയറിലെ ആദ്യ ഡബിൾ റോളിൽ ജോജു ജോർജ് എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കൽ, അനു സിതാര, രമേശ് പിഷാരടി, അർജുൻ അശോകൻ, അനശ്വരാ രാജൻ,മമിതാ ബൈജു, മിഥുൻ രമേഷ്, അപർണാ ദാസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വഭാവത്തിൽ വ്യത്യസ്‌തകൾ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പിൽ ജോജു ജോർജ് എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകർക്ക് തിയേറ്റർ ദൃശ്യാനുഭവം നൽകുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങൾ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന…
Read More » -
മമ്മുക്കയുടെ സ്വന്തം ഉണ്ണിക്കുട്ടന്‍! അടിച്ചുപൊളി മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദന്‍; പുതുവര്‍ഷത്തില്‍ വിജയാഘോഷവുമായി ടീം ‘മാളികപ്പുറം’
മലയാളത്തിന്‍െ്‌റ സ്വന്തം ‘കാന്താരാ’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തെ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനകം വമ്പന്‍ വിജയം നേടിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. സിനിമ റിലീസ് ചെയ്തതിന് മൂന്നു ദിവസം പിന്നിടുമ്പോള്‍ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. ഇവര്‍ക്കൊപ്പം അതിഥിയായി മമ്മൂട്ടിയും ഉണ്ട്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപതിനും ഒപ്പം മമ്മൂട്ടിയും കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമാശകള്‍ പറഞ്ഞ് ആക്ടീവ് ആയി നിന്ന് മമ്മൂട്ടിക്ക് മുന്നില്‍ കുട്ടിയെപ്പോലെ ഉണ്ണിമുകുന്ദനും നില്‍ക്കുകയാണ്. എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു ദിവസമാണ് ഇത്. വേറെ ഒന്നും കൊണ്ടല്ല എന്റെ സിനിമ ജീവിതം ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടനെ ഒരുപാട് നന്ദിയുണ്ട്. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്…
Read More » -
‘നല്ല സമയം’ തിയറ്ററിൽനിന്ന് പിൻവലിക്കുന്നു, ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു
‘നല്ല സമയം’ എന്ന തന്റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു. ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്.…
Read More » -
അനുഗ്രഹീതൻ വിഘ്നേഷ് ; കുഞ്ഞുങ്ങളെ ചേർത്തണച്ച്, വിക്കിക്ക് സ്നേഹചുംബനം നൽകി നയൻതാര; ഫോട്ടോകളുമായി വിഘ്നേഷ്
ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഈ വർഷം ഏറെ സ്പെഷൽ ആയിരുന്നു. കാത്തുകാത്തിരുന്ന വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം 2022ലായിരുന്നു സംഭവിച്ചത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴാണ്, സറോഗസിയിലൂടെ തനിക്കും വിക്കിക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നുവെന്ന് താരം അറിയിച്ചത്. ഉയിർ, ഉലകം എന്നാണ് മക്കളുടെ പേരുകൾ. ഇപ്പോഴിതാ 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ദമ്പതികൾ. മനോഹരമായ ചില കുറിപ്പുകളോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓർമിക്കുന്നത്. ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവച്ചു. View this post on Instagram A post shared by Vignesh Shivan (@wikkiofficial) ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും ഈ വർഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ…
Read More » -
തിയറ്ററുകളിൽ നിറഞ്ഞാടുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചു
കേരളത്തിലെ തിയറ്ററുകളിൽ ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. ജനുവരി ആറ് മുതലാകും ഈ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുക. മാളികപ്പുറം ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്ക് ഉണ്ണി മുകുന്ദൻ നന്ദി അറിയിക്കുകയും ചെയ്തു. 2022 ഡിസംബർ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന…
Read More » -
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായ ‘ചെമ്പോത്ത് സൈമണ്‍’, ചിത്രത്തിൽ കമല്‍ ഹാസനും
മോഹന്‍ലാല്‍– ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബനി’ല്‍ തമിഴിലെ സൂപ്പര്‍ താരം എത്തുന്നുവെന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. 2023 ജനുവരി 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാകും കമല്‍ ഹാസന്‍ എത്തുക. 2009ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വില്ലന്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീണ്ടുനിൽക്കും. ഗുസ്തിക്കാരനായ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ വേഷമിടുക.
Read More » -
ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു ’ഗുരുവായൂരമ്പല നടയിൽ’
പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ’ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്റെ പേര്. ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്. ദീപു പ്രദീപ് ആണ് രചന. കുഞ്ഞിരാമായണത്തിന് ശേഷം ദീപു എഴുതുന്ന സിനിമ കൂടിയണ് ‘ഗുരുവായൂരമ്പല നടയിൽ’. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. 2022ലാണ് ‘ഗുരുവായൂരമ്പല നടയിലി’ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാതാക്കൾ. ഇന്നത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ ബേസിലും പൃഥ്വിരാജും ഒന്നിക്കുന്ന സന്തോഷം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ജയ ജയ ജയ ജയ ഹേ എന്ന…
Read More » -
വിജയ് ബാബുവും ആന്‍ അഗസ്റ്റിനും ഒരുമിക്കുന്നു! കൈയടിച്ച് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു നടിയാണ് ആന്‍ അഗസ്റ്റിന്‍, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിരുന്നു. ‘ഓട്ടോക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ആന്‍. അതുപോലെ മലയാള സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ളൊരു താരമാണ് വിജയ് ബാബു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ വലിയതോതില്‍ വിജയമായിട്ടുണ്ട്. ഒരു വിവാദപരമായ പ്രശ്‌നത്തില്‍ വിജയബാബുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും വീണ്ടും എപ്പോള്‍ സിനിമയില്‍ സജീവമാവുകയാണ് വിജയ് ബാബു. ഇപ്പോള്‍ വിജയ് ബാബുവിന്റെയും ആന്‍ ആഗസ്റ്റിനെയും സംബന്ധിച്ച ഒരു പുതിയ വിവരമാണ് പുറത്തു വരുന്നത്. ഇരുവരും ഒരുമിച്ച് കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണിത്. ഒരു മലയാള ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിച്ച് കൈകോര്‍ക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറിപ്പ് നിരഞ്ജന അനൂപ്, തന്‍വീ, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന…
Read More » -
‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കൊരട്ടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുന്ന ചിത്രം ‘എൻടിആര്‍ 30’ന്റെ റിലീസ് പ്രഖ്യാപിച്ചു
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. ‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നതാണ് ‘എൻടിആര്‍ 30’. ‘എൻടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. ‘എൻടിആര്‍ 30’ 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ ജൂനിയര്‍ എൻടിആര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. JR NTR – KORATALA SIVA PAN-INDIA PROJECT: RELEASE DATE LOCKED… 5 April 2024 is the release date of #JrNTR and director #KoratalaSiva’s second collaboration, after #JanathaGarage [2016]… Not titled yet… Shoot begins Feb 2023. #NTR30 pic.twitter.com/CbbgIlr6ny…
Read More » -
ഐ.വി ശശിയുടെ ‘അഹിംസ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 41 വർഷം
സിനിമ ഓർമ്മ ഐ.വി ശശിയുടെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന് വാഴ്ത്തപ്പെടുന്ന ‘അഹിംസ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 41 വർഷം. സാമുദായിക സ്പർദ്ധകൾക്കും രാഷ്ട്രീയ ദൂഷിത വലയങ്ങൾക്കും എതിരെ ഐ.വി ശശി ടി. ദാമോദരനുമൊത്ത് സൃഷ്‌ടിച്ച ശക്തമായ സിനിമകളിലൊന്നാണ് അഹിംസ. സാമൂഹികതിന്മകൾക്കെതിരെ ശബ്ദമുയർത്തിയ അങ്ങാടി, ഈ നാട്, ഇന്നല്ലെങ്കിൽ നാളെ, അടിമകൾ ഉടമകൾ എന്നിങ്ങനെയുള്ള ശശിച്ചിത്രങ്ങളുടെ പട്ടികയിൽ മേൽസ്ഥാനത്താണ് അഹിംസ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പി.വി ഗംഗാധരൻ നിർമ്മാണം. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച ആദ്യകാലചിത്രങ്ങളിൽ പ്രഥമസ്ഥാനമാണ് താരനിബിഡമായ അഹിംസയ്ക്ക്. ടി.ദാമോദരൻ തിരക്കഥയെഴുതിയ നാൽപ്പതോളം ചിത്രങ്ങളിൽ ഏറിയവയും സംവിധാനം ചെയ്‌തത് ഐ.വി ശശിയാണ്. മണിരത്നം മലയാളത്തിൽ സിനിമയെടുത്തപ്പോൾ ‘ഈ നാട്’ പോലൊരു ഹിറ്റ് പ്രതീക്ഷിച്ചതിനാലാവാം ടി ദാമോദരന്റെ കഥയെ (ഉണരൂ) ആണ് ആശ്രയിച്ചത്. ‘അഹിംസ’യിൽ ബിച്ചു തിരുമല- എറ്റി ഉമ്മർ ടീം ഒരുക്കിയ നാല് പാട്ടുകളുണ്ടായിരുന്നു. ജലശംഖു പുഷ്‌പം, കാറ്റു താരാട്ടും, സുൽത്താനോ, ഞാനൊരു ദോബി ഇതിൽ ‘കാറ്റു താരാട്ടും’ ഇളയരാജയുടെ ‘താലാട്ടുതേ…
Read More »