Movie

കെ.ആർ മോഹനൻ സംവിധാനം ചെയ്ത ‘പുരുഷാർത്ഥം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 36 വർഷം

സിനിമ ഓർമ്മ

സി.വി ശ്രീരാമന്റെ ‘ഇരിക്കപ്പിണ്ഡം ‘ എന്ന കഥയെ ആസ്പദമാക്കി കെ.ആർ മോഹനൻ സംവിധാനം ചെയ്ത ‘പുരുഷാർത്ഥം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 36 വർഷം. കെ.ആർ മോഹനന്റെ മൂന്ന് ചിത്രങ്ങൾ നിർമ്മിച്ച പി.ടി കുഞ്ഞുമുഹമ്മദാണ് ഈ ചിത്രവും നിർമ്മിച്ചത്.
ഭർത്താവ് മരിച്ച സ്ത്രീ മകനെയും കൊണ്ട് ബലിതർപ്പണത്തിന് പോകുന്നു. കൂടെ അവളുടെ കാമുകനും. അയാളുടെ ഭാര്യയാണെങ്കിൽ മെന്റൽ ഹോസ്പിറ്റലിൽ…! ഒരിക്കലും രംഗത്ത് വരാത്ത ആളാണ്, ഒരു പക്ഷെ ആത്മഹത്യ ചെയ്‌തിരിക്കാമെന്ന സൂചനയിൽ പരോക്ഷ പരാമർശനങ്ങളാൽ സിനിമ നിറഞ്ഞു നിൽക്കുന്ന പരേതനായ ഭർത്താവ്. ചെറുപ്പക്കാരിയായ വിധവയും മകനും കാമുകനുമൊത്ത് ഭർത്താവിന്റെ ചിതാഭസ്മവുമായി ധനുഷ്‌കോടിയിൽ ചെല്ലുന്നു. കടപ്പുറത്തെ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ മനസുകൊണ്ടു കണ്ടുവയ്ക്കുന്ന അങ്കിളിന് നേരെ ഒരുരുള ചോറു വലിച്ചെറിയുകയാണ് മകൻ. അതാണ് ഇരിക്കപ്പിണ്ഡം.

Signature-ad

‘പ്ലീസ് സ്‌മൈൽ’ എന്ന് പറയുന്ന അങ്കിളിന്റെ മുഖത്തേയ്ക്ക് ഉരുട്ടിയ ഗോതമ്പ് എറിഞ്ഞ് കുട്ടി പറയുന്നുണ്ട്, ‘യൂ ഗോ എവേ!’
നഗര- ഗ്രാമജീവിതങ്ങളുടെ സംഘര്‍ഷങ്ങള്‍, രണ്ട് തരം ജീവിതങ്ങൾ, ജീവിതസംഘർഷങ്ങൾ, ചടങ്ങുകൾക്കും പാരമ്പര്യകർമ്മങ്ങൾക്കുമപ്പുറം സ്വാർത്ഥജീവിതത്തിന്റെ വ്യാമോഹങ്ങൾ…. ഇതൊക്കെയാണ് സിനിമയിലുണ്ടായിരുന്നത്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: