Movie
-
റെക്കോർഡുകൾ ഭേദിച്ച് “ലോക”, ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും നമ്പർ വണ്ണായി കുതിപ്പ് തുടരുന്നു
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വമ്പൻ റെക്കോർഡ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ഇനി “ലോക”ക്ക് സ്വന്തം. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി “ലോക” മാറി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയും ചിത്രം മാറി.…
Read More » -
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിനെ ഉണ്ണിമുകുന്ദൻ നയിക്കും
ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെകോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും…
Read More » -
ദേശാടന പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന “ഓ പ്രേമാ” എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
ഡോ.സതീഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ പ്രേമാ. ആനച്ചന്തം എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ആയി വന്ന് തുടർന്ന് , ഹൈ- വേപോലീസ്, കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും, ഈ സ്നേഹതീരത്ത്, അടിപ്പാലം,ഷൂട്ടിംഗ് പൂർത്തിയാക്കിയ ക്ലാ..ക്ലാ.. ക്ലി.. ക്ലി..നസ്രിയ തിരിഞ്ഞ് നോക്കി , ഏണി എന്നീ ചിത്രങ്ങളിൽ പ്രൊജക്റ്റ് ഡിസൈനർ ആയും ഡോ സതീഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്. മറുത എന്ന ചിത്രത്തിൽ ബാല നടനായി അരങ്ങേറ്റം കുറിച്ച പ്രഷീബ് ഈ ചിത്രത്തിൽ രാമു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞുനോക്കി,ഏണി എന്നീ സിനിമകളിൽ ഉപനായകനായി ഇതിനുമുമ്പ് പ്രഷീബ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ താരം കൂടിയാണ് പ്രഷീബ് , മറ്റു മൂന്ന് മുഖ്യ വേഷം ചെയ്യുന്നത് ജംഷി മട്ടന്നൂർ, (നിഴൽ, ഫ്രൈഡേട്രിപ്പ് എന്നീ ചിത്രങ്ങളിൽ സഹനായകനായി അഭിനയിച്ചിട്ടുണ്ട് ) ജാഫർ വയനാട് ,എബിൻ വി എസ് എന്നിവരാണ്. :കാടകം ”…
Read More » -
“ലോക”തത്കാലം ഒടിടിയിലേക്കില്ല, തീയേറ്ററുകളിൽ തുടരും
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു…
Read More » -
നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്; ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ
കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും…
Read More » -
ആ വിദ്വാനെ സൂക്ഷിക്കണം… എനിക്കൊരു ഭീഷണിയാകാന്‍ സാധ്യതയുണ്ട്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പ്രവചനം!
നാല്‍പ്പത്തിയഞ്ച് വര്‍ഷമായി മലയാള സിനിമയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയ പ്രതിഭകളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങള്‍ കീഴടക്കാന്‍ മാത്രം കഴിവുള്ളവരാണെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നൊരാള്‍ മമ്മൂട്ടിയാണെന്ന് ഒരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള മമ്മൂട്ടിയുടെ കമന്റ് പിന്നീട് സത്യമായി മാറുന്നത് താന്‍ അടക്കം എല്ലാവരും കണ്ടതാണെന്നുമാണ് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. ഞാനും മമ്മൂട്ടിയും നവോദയയുടെ ഓഫീസില്‍ പോയ ദിവസം മമ്മൂട്ടിക്കാ എന്നും വിളിച്ചുകൊണ്ട് ഒരുത്തന്‍ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു. മമ്മൂട്ടിക്കയോ… നമ്മള്‍ വെണ്ടക്ക, വാഴയ്ക്ക, പേരയ്ക്ക എന്നൊക്കെ പറയുമ്പോലെ മമ്മൂട്ടിയെ കയറി മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഇവനാരടാ എന്ന് ചിന്തിച്ചു. മെലിഞ്ഞ് പൊക്കമുള്ള കണ്ണടവെച്ച ഒരുത്തനായിരുന്നു അത്. ഞാന്‍ വലിയ ഹീറോ ഒന്നുമല്ലെങ്കിലും അത്യാവശ്യം ചില പടങ്ങളിലൊക്കെ അഭിനയിച്ചുവെന്നത് സത്യമാണ്. പക്ഷെ അവന്‍ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. മമ്മൂട്ടിയും അവനും കുറേ നേരം സംസാരിച്ചു. ഓഫീസില്‍ നിന്ന് ഇറങ്ങിയശേഷം…
Read More » -
സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഹൃദയപൂര്‍വം ഒടിടിയിലേക്ക്; സെപ്റ്റംബര്‍ 26മുതല്‍ സ്ട്രീമിംഗ്; ധ്യാന്‍ മുതല്‍ അനുപമവരെ ഇപ്പോള്‍ കാണാം ഈ ചിത്രങ്ങള്‍
കൊച്ചി: സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച, ഓണം ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘ഹൃദയപൂര്‍വം’ ഒടിടിയിലേക്ക്. ഓഗസ്റ്റ് 28ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോ സിനിമ സെപ്റ്റംബര്‍ 26 ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിങ് പ്രഖ്യാപനം സത്യന്‍ അന്തിക്കാടിന്റെ പതിവുചിത്രങ്ങള്‍ പോലെ കുടുംബപ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്, സംഗീത മാധവന്‍ നായര്‍, മാളവിക മോഹനന്‍, ബാബുരാജ്, സബിത ആനന്ദ്, ലാലു അലക്സ്, നിഷാന്‍, സൗമ്യ ഭാഗ്യന്‍ പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ കഥ അഖില്‍ സത്യനാണ്. അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. നിര്‍മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. നാല് സിനിമകളാണ് ഈയാഴ്ച സ്ട്രീം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഐഡി, അനുപമ പരമേശ്വരന്‍…
Read More » -
പോളച്ചനാകാന്‍ ജോജു ജോര്‍ജ്; വരവിന്റെ ചിത്രീകരണത്തിന് മറയൂരില്‍ തുടക്കം; ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലര്‍; ഇടവേളയ്ക്കു ശേഷം സുകന്യയും സ്‌ക്രീനിലേക്ക്
മറയൂര്‍: ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു മറയൂരില്‍ തുടക്കം. ചിത്രത്തിലെ നായകന്‍ ജോജു ജോര്‍ജ് കഴിഞ്ഞ ദിവസം സെറ്റിലെത്തി. പോളച്ചന്‍ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷന്‍ ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജോമി ജോസഫ് ആണ്. വന്‍ മുതല്‍മുടക്കിലും വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സായ കലൈ കിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍ എന്നിവര്‍ ഒരുമിക്കുന്നു. ഹൈറേഞ്ചില്‍ ഉള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ…
Read More »

