Movie
-
മലയാളികൾ ഒരുക്കുന്ന മറാഠി ചിത്രം ‘തു മാത്സാ കിനാരാ ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തും
കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന “തു…
Read More » -
“ബ്ലഡ് വിൽ ഹാവ് ബ്ലഡ്”!! അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ടീസർ പുറത്ത്
അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. നിയമത്തെ നീതിയാൽ മറികടക്കാം, നീതിയെ ധാർമികത കൊണ്ട് മറികടക്കാം, എങ്കിലും അന്തിമ കണക്കുകൂട്ടലിൽ ധാർമികത മാത്രമേ വിജയിക്കൂ എന്ന സിദ്ധാന്തത്തിൽ ഊന്നിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അർജുനൻ്റെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും…
Read More » -
”നമ്മളെകൊണ്ട് ഒന്നും പറ്റില്ലെന്ന തോന്നലൊക്കെ നമുക്കേറ്റവും കൂടുതൽ അടുപ്പമുള്ളവർക്ക് എന്തെങ്കിലും പറ്റുന്നതു വരേയുള്ളൂ” … ഇത് വേറെ ലെവൽ ഐറ്റം!! ‘കരം’ ട്രെയിലർ 2 പുറത്ത്, ചിത്രം 25ന് തീയറ്ററുകളിൽ
കൊച്ചി: മലയാളത്തിൽ ഇറങ്ങുന്നൊരു ഇൻറർനാഷണൽ ലെവൽ ഐറ്റം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ ഒരു ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ 2 കാണുമ്പോൾ അത്തരത്തിൽ ആരും പറഞ്ഞുപോകും. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിൻറേതായി എത്തിയ പോസ്റ്റർ മുമ്പ് വൈറലായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയ ആദ്യ ട്രെയിലറും ഏവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും മനോഹരമായ ദൃശ്യമികവുമായി എത്തിയിരിക്കുന്ന ട്രെയിലർ 2 കോരിത്തരിപ്പിക്കുന്നൊരു അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ 25നാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻറെ…
Read More » -
ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ശില്‍പ്പി സ്‌കൂബാ ഡൈവിംഗിനിടയില്‍ സിംഗപ്പൂരില്‍ മരണമടഞ്ഞു ; ഗ്യാംഗ്‌സ്റ്ററിലെ ‘യാ..അലി മദത് അലി’ ഗാനം ആലപിച്ച അസമീസ് ഗായന്‍ സുബീന്‍ ഗാര്‍ഗ് വിടപറഞ്ഞു
സിംഗപ്പൂര്‍: ‘യാ അലി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ ദേശീയ തലത്തില്‍ പ്രശസ്തനായ പ്രശസ്ത അസമീസ് ഗായകനും, വ്യക്തിയുമായ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടു. ഇന്ന് നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 52-കാരനായ ഈ കലാകാരന്‍, സ്‌കൂബ ഡൈവിങ്ങിനിടെ കടലില്‍ വീഴുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡൈവ് ചെയ്യുന്നതിനിടെ വെള്ളത്തില്‍ വീണ ഗാര്‍ഗിനെ സിംഗപ്പൂര്‍ പോലീസ് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം ആരാധകരെയും അസമീസ് സമൂഹത്തെയും ഞെട്ടിച്ചു. ഇത് ഇന്ത്യയുടെ സംഗീത വ്യവസായത്തില്‍ ഒരു വലിയ ശൂന്യത സൃഷ്ടിച്ചു. അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആദരാഞ്ജലികളും അനുശോചനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാളുടെ നഷ്ടത്തില്‍ എല്ലാവരും ദുഃഖം രേഖപ്പെടുത്തുന്നു. ”സുബീന്‍ ഗാര്‍ഗിന്റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ദുഃഖത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. സ്‌കൂബ ഡൈവ് ചെയ്യുന്നതിനിടെ…
Read More » -
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സുമതി വളവ്’ സെപ്റ്റംബർ 26 മുതൽ ഓടിടിയിലേക്ക്
കൊച്ചി: പ്രേക്ഷക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ഫാമിലി എന്റെർറ്റൈനർ സുമതി വളവ് സെപ്റ്റംബർ 26 മുതൽ സീ ഫൈവ് മലയാളത്തിൽ സ്ട്രീം ചെയ്യുന്നു. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഓടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ. മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ സംഗീത…
Read More » -
വേര്‍സറ്റൈല്‍ ക്യാപ്റ്റന്‍! വില്ലത്തരം മുതല്‍ കോമഡി വരെ; ഓര്‍മകളില്‍ ക്യാപ്റ്റന്‍ രാജു
നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും അരങ്ങിലെത്തിയ ക്യാപ്റ്റന്‍ രാജു അഞ്ചുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2018 സെപ്റ്റംബര്‍ പതിനേഴിനാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത്. ഹ്രസ്വമായ പട്ടാളജീവിതത്തിന് ശേഷമാണ് രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍ രാജു കലാലോകത്തെത്തിയത്. നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം. ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തില്‍ നസീറിനും മധുവിനുമൊപ്പം വേഷമിട്ടു. ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ക്യാപ്റ്റന്‍ രാജു അക്കാലത്തെ സിനിമകളിലെ നിത്യസാന്നിധ്യമായി. ഓഗസ്റ്റ് ഒന്ന് ആവനാഴി അതിരാത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലെത്തി. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍ രാജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. കോമഡിയും നന്നായി വഴങ്ങുമെന്ന് പവനായി എന്ന കഥാപാത്രത്തിലൂടെയും സിഐഡി മൂസയിലെ കരംചന്ദിലൂടെയും ക്യാപ്റ്റന്‍ രാജു തെളിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകനായി ഉണ്ണി മുകുന്ദൻ, “മാ വന്ദേ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര…
Read More » -
ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ആദ്യ സിനിമ നിർമാണ സംരംഭത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബേസിൽ ജോസഫും ഡോ. അനന്തുവും
കൊച്ചി: എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ. അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്ന് സൂചന. മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക. സോഷ്യൽ മീഡിയയിലെ രസകരമായ ഇവരുടെ വീഡിയോയിൽ നിന്നും മനസിലായ കാര്യം രണ്ടുപേരുടെയും ക്രിയേറ്റീവ് ചിന്തകളുടെ ഒരു Extension ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റിനായി നമുക്ക് കാത്തിരിക്കാം. View this post on Instagram A post shared by Ananthu S (@dr.ananthu.s)
Read More » -
മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് തീയതിയിൽ മാറ്റം; തിരിച്ചു വരവ് ഒക്ടോബറിൽ
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് തീയതിയിൽ മാറ്റം. സെപ്റ്റംബർ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിൻ്റെ, റീമാസ്റ്ററിംഗ് ജോലികൾ തീരാൻ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പൻ തിരിച്ചു വരവായി ചിത്രം ഒക്ടോബറിൽ പ്രദർശനത്തിന് എത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീ മാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1…
Read More »
