Movie

  • കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് ; ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് സ്വീകരിച്ച് മലയാളനടന്‍ മോഹന്‍ലാല്‍

    ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘മലയാള സിനിമയുടെ പാരമ്പര്യത്തിനും ക്രിയാത്മക തയ്ക്കും ലഭിക്കുന്ന ബഹുമതിയാണിത്. ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. സിനിമാ ആരാധകരൊക്കെ നിറഞ്ഞ കൈയടിയോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. പുരസ്‌കാരം നന്ദിയിലും ഉത്തരവാദിത്ത ത്തിലും തന്നെ കൂടുതല്‍ വേരൂന്നിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും…

    Read More »
  • ദേശീയ പുരസ്കാര ജേതാവായ സജിൻ സംവിധാനം ചെയ്ത ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിലേക്ക്

    കൊച്ചി: ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ‘ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിർമ്മാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു. സിനിമയുടെ അന്താരാഷ്ട്ര യാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻസ് ചലച്ചിത്രമേളയിൽ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ…

    Read More »
  • അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന് ആരാധകര്‍ നല്‍കിയത് എന്നും ഓര്‍മ്മിക്കുന്ന അന്ത്യയാത്ര: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി

    ഗുവാഹത്തി : അസമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക നായകനായിരുന്ന സുബിന്‍ ഗാര്‍ഗിന്റെ വിയോഗം രാജ്യത്തിന് കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അന്ത്യയാത്രകളില്‍ ഒന്നായി ലോകറെക്കോഡിലേക്ക്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ജനക്കൂട്ടം ഇപ്പോള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. സെപ്തംബര്‍ 19-ന് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ട 52 വയസ്സുകാരനായ ഗായകന് വിട പറയാന്‍ സെപ്റ്റംബര്‍ 21-ന് ലക്ഷക്കണക്കിന് ആരാധകരാണ് ഗുവാഹത്തിയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് വിദേശത്ത് അത്യാഹിതമുണ്ടായത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അനുസരിച്ച്, ലോകത്ത് ഒരു മൃതദേഹ ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവും വലിയ നാലാമത്തെ ജനക്കൂട്ടമായി ഗാര്‍ഗിന്റെ അന്ത്യയാത്രയെ അംഗീകരിച്ചു. മൈക്കിള്‍ ജാക്‌സണ്‍, പോപ്പ് ഫ്രാന്‍സിസ്, പ്രിന്‍സസ് ഡയാന, ക്വീന്‍ എലിസബത്ത് കക എന്നിവരുടെ അന്ത്യയാത്രകള്‍ക്ക് തുല്യമായി ഇപ്പോള്‍ ഇത് കണക്കാക്കപ്പെടുന്നു. മണിക്കൂറുകളോളം ഗുവാഹത്തിയിലെ സാധാരണ ജീവിതം പൂര്‍ണ്ണമായും നിശ്ചലമായി. റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി,…

    Read More »
  • മൂന്നാം വരവിനൊരുങ്ങി ജോർജുകുട്ടിയും കുടുംബവും!! ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം- 3 ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ മെ​ഗാ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം 1, ദൃശ്യം 2 വിനു ശേഷം ജോർജ് കുട്ടിയും കുടുംബവും മൂന്നാം വരവിനൊരുങ്ങുന്നു. ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം – 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളെജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം – 3 ആരംഭിക്കുവാൻ കഴിഞ്ഞതു ഇരട്ടിമധുരമാണ് നൽകുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫും, നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും പറഞ്ഞു. സെറ്റിലെത്തിയ മോഹൻലാലിനെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ ജീത്തു ജോസഫും, പൂച്ചെണ്ട് നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. മോഹൻലാൽ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ അണിയാ പ്രവർത്തകരും ബന്ധു മിത്രാദികളും…

    Read More »
  • ‘വെള്ളത്തിനടിയില്‍ സാരിയാണോ ധരിക്കേണ്ടത്?’ സ്വിംസ്യൂട്ട് ധരിച്ചതിന് സായ് പല്ലവിയെ ട്രോളിയവര്‍ക്ക് ആരാധകരുടെ മറുപടി ; സഹോദരി പൂജ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആക്ഷേപം

    നടി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച അവധിക്കാല ചിത്രങ്ങള്‍ പിടിക്കാത്തവര്‍ക്ക് ആരാധകരുടെ ചുട്ട മറുപടി. നടിയുടെ സ്വിംസ്യൂട്ട് വേഷത്തെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധകര്‍ മറുപടിയുമായി എത്തിയത്. വെള്ളത്തിനടിയില്‍ പിന്നെ സാരിയാണോ ഉടുക്കേണ്ടതെന്നായിരുന്നു പലരും പങ്കുവെച്ച അഭിപ്രായം. സഹോദരി പൂജ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിച്ചത്. ഈ ചിത്രങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച് സായിയുടെ ആരാധകര്‍ രംഗത്തെത്തി. പൂജ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് സായി പല്ലവി എടുത്തതാണ്, മറ്റു ചിലത് അവര്‍ ഒരുമിച്ചെടുത്ത സെല്‍ഫികളും. ‘ബീച്ച് ഹൈ (തിരമാലയുടെ ഇമോജി)” എന്ന അടിക്കുറിപ്പോടെയാണ് പൂജ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. പൂജ ബീച്ചില്‍ ഇരിക്കുന്നതും സായി ചിത്രം എടുക്കുന്നതുമാണ് മിക്ക ചിത്രങ്ങളിലും. മറ്റ് ചില ചിത്രങ്ങളില്‍ സായി പൂജയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതും കാണാം. ഒരു ചിത്രത്തില്‍ സായി സ്വിം സ്യൂട്ട് ധരിച്ചാണ് നില്‍ക്കുന്നത്, മറ്റൊന്നില്‍ വെറ്റ് സ്യൂട്ട് ധരിച്ചതായും…

    Read More »
  • പ്രണയത്തിന് ആയുസുണ്ടോ? “പാതിരാത്രി” ടീസർ പുറത്ത്

    കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയാണ്…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം “മാ വന്ദേ”; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…

    Read More »
  • നസ്രത്തിലെ മറിയത്തിന്റെ ജീവിത നൊമ്പരങ്ങളിലൂടെ ഒരു യാത്ര, ജെറുസലേം തിരുനാളിൽ പങ്കെടുത്തുള്ള മടക്കയാത്ര ‘മൂന്നാം നൊമ്പരം’ ചിത്രം 26 ന് തിയേറ്ററുകളിലേക്ക്

    കൊച്ചി: ഏഴു നൊമ്പരങ്ങൾ… അതിൽ യേശുവിന്റെ പന്ത്രണ്ടാം വയസിൽ മറിയത്തിന്റെ വിരൽത്തുമ്പിൽ നിന്നും നഷ്ടപ്പെട്ടുപോയി മൂന്നാം ദിവസം കണ്ടെത്തിയ സംഭവമാണ് മറിയത്തിന്റെ മൂന്നാമത്തെ നൊമ്പരം. ജെറുസലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു… പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു. സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. ടെലിവിഷൻ- സിനിമ താരങ്ങളായ സാജൻ സൂര്യ, ധന്യാ മേരി വർ​ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിയെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. ഡിഒപി രാമചന്ദ്രൻ. എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാഗ്രൗണ്ട് സ്കോർ മറിയദാസ് വട്ടമാക്കൽ. മേക്കപ്പ് നെൽസൺ സി വി. കോസ്റ്റ്യൂംസ് മിനി ഷാജി.…

    Read More »
  • ദൃശ്യം ഫാമിലി ഡ്രാമ, മുമ്പും ത്രില്ലറായി കണക്കാക്കിയിട്ടില്ല; ‘3’ ന് അമിതപ്രതീക്ഷയോടെ വരാതിരിക്കുക: ജീത്തു ജോസഫ്

    ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ‘ദൃശ്യം’ ആദ്യ രണ്ട് ഭാഗങ്ങളെ താന്‍ ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഫാമിലി ഡ്രാമയായിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മൂന്നാംഭാഗത്തിന്റെ പൂജച്ചടങ്ങിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൂത്തോട്ട എസ്എന്‍ കോളേജിലാണ് ചിത്രത്തിന്റെ പൂജ. ‘ഒത്തിരി പ്രതീക്ഷിക്കേണ്ട. അമിത പ്രതീക്ഷയോടെ വരാതിരിക്കുക. ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന കഥയാണ് പറയുന്നത്. അത് എന്താണെന്ന് അറിയാന്‍ വരിക. ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ നാലരവര്‍ഷത്തിന് ശേഷം എന്തൊക്കെ സംഭവിച്ചു, സംഭവിക്കാം എന്നുള്ളതാണ് സിനിമ പ്രതിപാദിക്കുന്നത്. അമിത പ്രതീക്ഷയില്ലാതെ, എന്നാല്‍ ആ ആകാംക്ഷയില്‍ വരണം’, ചിത്രത്തെക്കുറിച്ച് ജീത്തു പറഞ്ഞു. ‘ഞാന്‍ മുമ്പും ദൃശ്യത്തെ ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഫാമിലി ഡ്രാമയാണ്. അതില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നു എന്നേയുള്ളൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ജീത്തു പറഞ്ഞു.…

    Read More »
  • ആക്ഷൻ ത്രില്ലർ ചിത്രം “പൊങ്കാല” ഒക്ടോബർ മുപ്പത്തിയൊന്നിന് തിയേറ്ററുകളിലേക്ക്

    ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബർ മുപ്പത്തിയൊത്തിന് പ്രദർശനത്തിന്നെ ത്തുന്നു. ഹാർബറിൻ്റെ |പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ മുഴുനീള ത്രില്ലർആക്ഷൻ, ജോണറിൽഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്. ഗ്ലോബൽ പിക്ചേർസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബാബുരാജ്, യാമി സോന. അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം . രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – രഞ്ജിൻ രാജ്. ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ്- കപിൽ കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ…

    Read More »
Back to top button
error: