Movie
-
വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്‌മാംശമുള്ള, മജീദ്- സുഹ്റമാരുടെ ദുരന്ത പ്രണയകഥ പറഞ്ഞ ‘ബാല്യകാലസഖി’ എത്തിയിട്ട് ഇന്ന് 56 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്‌മകഥാംശമുള്ള നോവൽ ‘ബാല്യകാലസഖി’യുടെ ആദ്യ ചലച്ചിത്രാവിഷ്ക്കാരത്തിന് 56 വർഷപ്പഴക്കം. 1967 ഏപ്രിൽ 14 നായിരുന്നു ബഷീർ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. മജീദ്- സുഹ്റമാരുടെ ദുരന്ത പ്രണയകഥയാണ് ചിത്രം പറഞ്ഞത്. നസീർ, ഷീല, കൊട്ടാരക്കര, മുത്തയ്യ തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങൾ. 76 പേജുള്ള ചെറു നോവലാണ് ബാല്യകാലസഖി. മജീദ് പണക്കാരനും മണ്ടശിരോമണിയും. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ആയിരുന്നു മജീദിന്റെ കണക്ക്. സുഹ്‌റ കണക്കിൽ മിടുക്കിയായിരുന്നു. തരംകിട്ടുമ്പോഴൊക്കെ തമ്മിൽത്തല്ലി വളർന്ന മജീദും സുഹ്‌റയും വളർന്നപ്പോൾ തീവ്രാനുരാഗത്തിലായി. മജീദ് ബാപ്പയുമായി വഴക്കിട്ട് വീട്ടിൽ നിന്നും പുറത്തായി. അയാളുടെ തിരിച്ചുവരവ് കാത്തിരുന്ന സുഹ്റയ്ക്ക് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളുടെ രണ്ടാം ഭാര്യയാകേണ്ടി വന്നു. മന്തുകാലനും, ഇറച്ചിവെട്ടുകാരനും നീചനുമായിരുന്നു സുഹ്റയുടെ ഭർത്താവ്. സുഹ്‌റ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയി. മജീദ് എല്ലുമുറിയെ പണിയെടുത്ത് പച്ച പിടിച്ചു വരുമ്പോഴേയ്ക്കും സുഹ്‌റയെ ക്ഷയരോഗം…
Read More » -
സൂപ്പർ താരങ്ങളുടെ ചിത്രങ്ങളില്ലാതൊരു വിഷു! നാളെ എത്തുന്നത് ആറ് പുതിയ ചിത്രങ്ങള്‍
മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളിൽ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങൾ എത്തുന്നുണ്ടെങ്കിലും അവയിൽ സൂപ്പർതാര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് ഇതിൽ ഇതിനകം ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടിയുടെ നിർമ്മാണം വേഫെറർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം…
Read More » -
സാരിയിൽ ‘അണ്ടര്‍ വാട്ടര്‍’ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ച് താപ്സി പന്നു- വീഡിയോ
സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ചിലപ്പോഴെങ്കിലും വ്യത്യസ്തതകൾ കൊണ്ടോ പുതുമകൾ കൊണ്ടോ ഏറെ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ് പ്രിയ താരം താപ്സി പന്നുവിൻറെ ഒരു ഫോട്ടോഷൂട്ട് വീഡിയോ. വെള്ളത്തിനടിയിൽ വച്ചാണ് തപ്സിയുടെ ഫോട്ടോഷൂട്ട്. ഇത്തരത്തിൽ ‘അണ്ടർ വാട്ടർ’ ഫോട്ടോഷൂട്ട് പല താരങ്ങളും മുമ്പും നടത്തിയിട്ടുള്ളതാണ്. എന്നാൽ താപ്സിയുടെ ഫോട്ടോഷൂട്ടിനൊരു പ്രത്യേകതയുണ്ട്. വെള്ളത്തിനടിയിൽ സ്വിം സ്യൂട്ടോ, ബിക്കിനിയോ ഒന്നും ധരിച്ചല്ല തപ്സി പോസ് ചെയ്യുന്നത്. സാരിയാണ് തപ്സിയുടെ വേഷം. അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിൽ സാധാരണഗതിയിൽ അങ്ങനെ ആരും തെരഞ്ഞെടുക്കുന്ന വേഷമല്ല സാരി. മറ്റൊന്നുമല്ല, കാറ്റിലും വെള്ളത്തിലുമെല്ലാം സാരി നമ്മുടെ സൗകര്യത്തിന് ഒതുങ്ങിക്കിട്ടില്ല എന്നതിനാലാണ് ആരുമിത് ഈ ഉപയോഗത്തിന് തെരഞ്ഞെടുക്കാത്തത്. വെള്ളത്തിനടിയിൽ ചെറുതായി ഒന്ന് നീന്താൻ തന്നെ സാരി ഒട്ടും സൗകര്യപ്രദമായ വേഷമല്ല. ഇത് കൈകാര്യം ചെയ്യുകയെന്നതും ചെറിയ കാര്യമല്ല. View this post on Instagram A post shared by Taapsee Pannu (@taapsee) എന്നാൽ ഏറെ രസകരമായി, ഭംഗിയായാണ്…
Read More » -
ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായി മധുരാന്തകൻ എത്തുന്നു, ‘പൊന്നിയിൻ സെൽവനി’ലെ ശിവോഹം ഗാനമെത്തി .
സിനിമ സി.കെ.അജയ് കുമാർ, പി ആർ ഒ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2’വിലെ ‘ശിവോഹം,ശിവോഹം’ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ആദി ശങ്കരൻ്റെ ‘നിർവാണ ശതക’ത്തിലെ ‘ശിവോഹം’ എന്ന മന്ത്രം ഏ. ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിൽ ഭക്തി നിർഭരമായി ആലപിച്ചത് സത്യപ്രകാശ്, ഡോക്ടർ നാരായണൻ, ശ്രീകാന്ത്ഹരിഹരൻ, നിവാസ്, ശെൻബകരാജ്, ടി.എസ്.അയ്യപ്പൻ എന്നിവരാണ് . മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റായ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗത്തിലെ ഈ ഗാന രംഗത്തിൽ മധുരാന്തകൻ എന്ന മർമ പ്രധാനമായ കഥാപാത്രമായി റഹ്മാൻ എത്തുന്നു. ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകൻ. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നൽകുന്ന ഗാനരംഗമാണിത്. പിതാവ് കണ്ഠരാദിത്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയും ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയും മകൻ മധുരാന്തക ഉത്തമ ചോളനാണ്. കണ്ഠരാദിത്യന്റെ മരണ വേളയിൽ മധുരാന്തകൻ ശിശുവായിരുന്നു. അതു കൊണ്ട് കണ്ഠരാദിത്യൻ സഹോദരൻ സുന്ദര ചോളനെ…
Read More » -
പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മനസ്വിനി’ പുറത്തു വന്നിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘ആരാധികയുടെ പൂജാകുസുമം,’ ‘കണ്ണീരും സ്വപ്‌നങ്ങളും,’ ‘പാതിരാവായില്ല പൗർണ്ണമി സന്ധ്യക്ക്,’ ‘തെളിഞ്ഞു പ്രേമയമുന വീണ്ടും’ എന്നീ ഹിറ്റ് ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു 55 വർഷം മുൻപത്തെ വിഷുക്കാലം. 1968 ഏപ്രിൽ 13ന് റിലീസ് ചെയ്‌ത ‘മനസ്വിനി’യിലേതാണ് ഈ ഗാനങ്ങൾ. ഹിന്ദി ചിത്രം ‘ആരതി’യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി ഭാസ്‌കരനാണ് സംവിധാനം. പാറപ്പുറത്ത് സംഭാഷണമെഴുതി. സംവിധായകന്റെ ഗാനരചന. ബാബുരാജിന്റെ സംഗീതം. വിശുദ്ധ പ്രണയത്തിന്റെ ആത്യന്തിക വിജയമാണ് ചിത്രം പ്രഘോഷിച്ചത്. ഡോക്ടർ രവിക്ക് (സത്യൻ) ഇഷ്ടം ഡോക്ടർ മാലതിയെ (ശാരദ). പക്ഷെ മാലതിക്കിഷ്ടം സാധാരണക്കാരനായ ഹരിയെ (മധു). ശാരദ-മധു വിവാഹം കഴിഞ്ഞപ്പോൾ സത്യൻ സുകുമാരിയെ വിവാഹം ചെയ്‌തു. ശാരദയുടെ അസൂയക്കാരിയായ നാത്തൂൻ (മീന) ശാരദയെയും മുൻപരിചയക്കാരൻ സത്യനെയും ചേർത്ത് അപവാദം പറഞ്ഞതിനാൽ മധു പിണങ്ങി. ഒടുവിൽ സത്യം മനസിലായ മധു ശാരദയുടെ അടുത്തേയ്ക്ക് പോകുന്ന വഴിക്ക് ആക്സിഡന്റ്. മധുവിന് സർജറി വേണം. ഓപ്പറേഷൻ ചെയ്യുന്നത് ശാരദയോട്…
Read More » -
സൂര്യ 42ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും 16ന്; ചിത്രം ഒരുങ്ങുന്നത് മലയാളം ഉൾപ്പടെ 10 ഭാഷകളിൽ
കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷർ നൽകാറുള്ളത്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടൈറ്റിൽ ലീക്കായെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ അവസരത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സൂര്യ. ഏപ്രിൽ 16ന് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവരുമെന്നാണ് സൂര്യ അറിയിച്ചിരിക്കുന്നത്. അന്നേദിവസം രാവിലെ ഒൻപത് മണിക്കായിരിക്കും ടൈറ്റിൽ റിവീൽ ചെയ്യുക. നേരത്തെ ഏപ്രിൽ 14ന് ആകും ടൈറ്റിൽ അനൗൺസ്മെന്റ് നടത്തുക എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം, ‘അഗ്‌നീശ്വരൻ’ എന്നായിരിക്കും സിനിമയുടെ പേര് എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. https://twitter.com/StudioGreen2/status/1645751079920074754?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645751079920074754%7Ctwgr%5E5ee5d06d46cdd57b43304aa575afb87e09aa280b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FStudioGreen2%2Fstatus%2F1645751079920074754%3Fref_src%3Dtwsrc5Etfw സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ…
Read More » -
ഒരു വർഷം നീണ്ട യാത്ര കഴിഞ്ഞ് പ്രണവ് നാട്ടിലെത്തി; ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വിനീതുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ
വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു വർഷം നീണ്ട യാത്രയ്ക്ക് ഒടുവിൽ നാട്ടിലെത്തിയിരിക്കുന്ന പ്രണവിന്റെ പുതിയ സിനിമ ഏതെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ. ഈ അവസരത്തിൽ വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് ട്വിറ്ററിലെ ചർച്ചകൾ. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഉണ്ടാകുമെന്നും പ്രചരണമുണ്ട്. നേരത്തെയും വിനീതും പ്രണവും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. അതേസമയം, എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് അടുത്തിടെ പറഞ്ഞിരുന്നു. അഞ്ചു യുവാക്കളുടെ കഥയാകും ചിത്രം പറയുക. ഇതിൽ മൂന്ന് പേരെ തീരുമാനിച്ചതായും മറ്റ് രണ്ടുപേരുടെ കാര്യത്തിൽ തീരുമാനം ആയാൽ…
Read More » -
ബിജു മേനോനും ആസിഫ് അലിയും ജിസ് ജോയ് ചിത്രത്തിൽ, ചിത്രീകരണം ഏപ്രിൽ 17 ന് തലശ്ശേരിയിൽ തുടങ്ങും
‘അനുരാഗ കരിക്കിൻ വെള്ളം’, ‘വെള്ളി മൂങ്ങ’ എന്നീ ഹിറ്റ് സിനിമകളുടെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഒരു ഇടവേളക്കുശേഷം ഒത്തുചേരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈശോ, ചാവേർ എന്നീ . ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ചിത്രമായിരിക്കും ഇത്. ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിയിരുന്നത്. എന്നാൽ ഈ ചിത്രം പൂർണ്ണമായും ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇത്. വിശാലമായ ക്യാൻവാസ്സിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വൻ മുതൽ മുടക്കിലാണ് ജിസ് ജോയ് ഈ ചിത്രം ചെയ്യുന്നത്. ദിലീഷ് പോ’ത്തൻ,…
Read More » -
വിഷുവിന് തിയേറ്ററുകൾ ഉത്സവമാക്കാൻ ‘അടി’യും ‘മദനോത്സവ’വും ‘നീലവെളിച്ച’വും ‘അയൽവാശി’യും ‘നല്ല നിലാവുള്ള രാത്രി’യും ‘ശാകുന്തള’വും വരുന്നു
ഇത്തവണയും വിഷുക്കാലം ആഘോഷമാക്കാൻ ഏതാനും മികച്ച സിനിമകൾ തീയേറ്ററുകളിലെത്തും. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണുകളിൽ ഒന്നായാണ് വിഷു റിലീസ് കണക്കാക്കുന്നത്. വേനൽക്കാല അവധി കൂടിയതിനാൽ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ഇരച്ചെത്തുന്ന കാഴ്ചയാണ് സാധാരണ കാണാനാവുക. അടി, മദനോത്സവം, നീലവെളിച്ചം, അയൽവാശി, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം ഏപ്രിൽ 14ന് പ്രദർശനത്തിനെത്തും. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ’അടി’ ഏപ്രിൽ 14ന് റിലീസ് ചെയ്യും. സാമന്ത,…
Read More » -
എം.ടിയുടെ രചനയിൽ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ക്ക് 33 വർഷപ്പഴക്കം. 1990 ഏപ്രിൽ 12നായിരുന്നു എംടി വാസുദേവൻ നായരുടെ രചനയിൽ മമ്മൂട്ടി, സുരേഷ് ഗോപി, രൂപിണി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ത്രികോണ പ്രേമകഥ റിലീസ് ചെയ്‌തത്. എംടിയുടെ സ്ഥിരം പ്രമേയങ്ങളായ കടപ്പാട്, ദയ, അഭയം, ദുരാഗ്രഹം മൂലമുണ്ടാവുന്ന ദുഷ്ടതകൾ എന്നിവ ശില്പഭദ്രതയോടെ അടുക്കി വച്ച രചനയായിരുന്നു മനുഷ്യബന്ധങ്ങളിലെ ‘മിഥ്യ’യെക്കുറിച്ച് പറഞ്ഞ ചിത്രം. ഗാനങ്ങൾ ഇല്ലായിരുന്നു ചിത്രത്തിൽ. സീമ നിർമ്മാണ ചുമതല നിർവ്വഹിച്ചു. ശശി-സീമമാരുടെ മക്കളായ അനു, അനി എന്നിവരുടെ പേരിലായിരുന്നു നിർമ്മാണം. കാമറ സന്തോഷ് ശിവൻ. പട്ടിണിയിൽ രക്ഷകനായിരുന്ന ശിവേട്ടനോടുള്ള (സീനിൽ വരാത്ത കഥാപാത്രം) കടപ്പാട് കാരണം ശിവേട്ടന്റെ അനിയൻ രാജനെ (സുരേഷ് ഗോപി) കമ്പനിയുടെ പങ്കാളി വരെ ആക്കുന്ന മുതലാളി വേണു (മമ്മൂട്ടി). ശിവേട്ടന്റെ ഗ്രാമത്തിലെ പെൺകുട്ടിയെ (രൂപിണി) വേണുവിന് ബോധിച്ചെങ്കിലും അവൾ രാജന് പറഞ്ഞ് വച്ചിരുന്നവളായിരുന്നു. അതിനാൽ അവളെയും കരള് പറിച്ചു…
Read More »