Movie
-
വിഷുവിന് തിയേറ്ററുകൾ ഉത്സവമാക്കാൻ ‘അടി’യും ‘മദനോത്സവ’വും ‘നീലവെളിച്ച’വും ‘അയൽവാശി’യും ‘നല്ല നിലാവുള്ള രാത്രി’യും ‘ശാകുന്തള’വും വരുന്നു
ഇത്തവണയും വിഷുക്കാലം ആഘോഷമാക്കാൻ ഏതാനും മികച്ച സിനിമകൾ തീയേറ്ററുകളിലെത്തും. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണുകളിൽ ഒന്നായാണ് വിഷു റിലീസ് കണക്കാക്കുന്നത്. വേനൽക്കാല അവധി കൂടിയതിനാൽ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ഇരച്ചെത്തുന്ന കാഴ്ചയാണ് സാധാരണ കാണാനാവുക. അടി, മദനോത്സവം, നീലവെളിച്ചം, അയൽവാശി, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം ഏപ്രിൽ 14ന് പ്രദർശനത്തിനെത്തും. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ’അടി’ ഏപ്രിൽ 14ന് റിലീസ് ചെയ്യും. സാമന്ത,…
Read More » -
എം.ടിയുടെ രചനയിൽ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ക്ക് 33 വർഷപ്പഴക്കം. 1990 ഏപ്രിൽ 12നായിരുന്നു എംടി വാസുദേവൻ നായരുടെ രചനയിൽ മമ്മൂട്ടി, സുരേഷ് ഗോപി, രൂപിണി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ത്രികോണ പ്രേമകഥ റിലീസ് ചെയ്‌തത്. എംടിയുടെ സ്ഥിരം പ്രമേയങ്ങളായ കടപ്പാട്, ദയ, അഭയം, ദുരാഗ്രഹം മൂലമുണ്ടാവുന്ന ദുഷ്ടതകൾ എന്നിവ ശില്പഭദ്രതയോടെ അടുക്കി വച്ച രചനയായിരുന്നു മനുഷ്യബന്ധങ്ങളിലെ ‘മിഥ്യ’യെക്കുറിച്ച് പറഞ്ഞ ചിത്രം. ഗാനങ്ങൾ ഇല്ലായിരുന്നു ചിത്രത്തിൽ. സീമ നിർമ്മാണ ചുമതല നിർവ്വഹിച്ചു. ശശി-സീമമാരുടെ മക്കളായ അനു, അനി എന്നിവരുടെ പേരിലായിരുന്നു നിർമ്മാണം. കാമറ സന്തോഷ് ശിവൻ. പട്ടിണിയിൽ രക്ഷകനായിരുന്ന ശിവേട്ടനോടുള്ള (സീനിൽ വരാത്ത കഥാപാത്രം) കടപ്പാട് കാരണം ശിവേട്ടന്റെ അനിയൻ രാജനെ (സുരേഷ് ഗോപി) കമ്പനിയുടെ പങ്കാളി വരെ ആക്കുന്ന മുതലാളി വേണു (മമ്മൂട്ടി). ശിവേട്ടന്റെ ഗ്രാമത്തിലെ പെൺകുട്ടിയെ (രൂപിണി) വേണുവിന് ബോധിച്ചെങ്കിലും അവൾ രാജന് പറഞ്ഞ് വച്ചിരുന്നവളായിരുന്നു. അതിനാൽ അവളെയും കരള് പറിച്ചു…
Read More » -
അനീഷ് ഉപാസനയുടെ ‘ജാനകി ജാനേ’ യിൽ ഗായകനായി വിനീത് ശ്രീനിവാസനും
ഗൃഹലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ജാനകി ജാനേ’ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു. വിനായക് ശശികുമാർ രചിച്ച് പുതിയ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സിബി മാത്യ അലക്സ് ഈണമിട്ട ‘താരകേ’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് വിനീത് ഈ ചിത്രത്തിനു വേണ്ടി ആലപിച്ചിരിക്കുന്നത്. മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംഗീത സംവിധായകനാണ് സിബി മാത്യു അലക്സ് . കൈലാസ് മേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു സംഗീത സംവിധായകൻ. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ജോ പോൾ എന്നിവർ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, സൂരജ് സന്തോഷ്. എന്നിവരും ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നവ്യാ നായരും സൈജു ക്കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിതത്തിൽ ഷറഫുദ്ദീൻ, ജോണി ആന്റണി കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സ്മിനു…
Read More » -
തിരക്കഥാകൃത്ത് എസ്.എൻസ്വാമി സംവിധാനം ചെയ്യുന്ന സിനിമ വരുന്നു, ധ്യാൻ ശ്രീനിവാസൻ നായകൻ
കുറ്റാന്വേഷണ കഥകളിലൂടെ മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു. ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ കൊച്ചിയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിതീകരണം ആരംഭിക്കുന്നത്. ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ .രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുടുംബ കഥകളിൽക്കൂടിയാണ് എസ്.എൻ സ്വാമിയുടെ തിരക്കഥാ രചന ആരംഭിക്കുന്നത്. സാജൻ സംവിധാനം ചെയ്ത ‘ചക്കരയുമ്മ’ എന്ന ചിത്രമായിരുന്നു തുടക്കം. വൻ വിജയമായിരുന്നു ആ ചിത്രം. പിന്നീട് സി.ബി.ഐ. ഡയറിക്കുറിപ്പ് ഇരുപതാം നൂറ്റാണ്ട് , മൂന്നാം മുറ, ആഗസ്റ്റ് ഒന്ന് തുടങ്ങിയ ത്രില്ലർ, ചിത്രങ്ങളിലൂടെ ശക്തനായി വളർന്നു. അഞ്ചു പരമ്പര വരെ നീണ്ടു നിൽക്കും വിധത്തിൽ സി.ബി.ഐ ഡയറിക്കുറിപ്പ് ചെന്നെത്തി. പ്രതിനായക വേഷത്തിൽ തിളങ്ങിയ മൂന്നാം മുറയിലെ സാഗർ ഏലിയാസ് ജാക്കിയും പ്രേഷകർക്കു മുന്നിലെത്തി. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ ഡയറക്റന്മാരായ ജോഷി, കെ. മധു , സിബി…
Read More » -
രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനി
രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ്. ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങള്‍ തേടുന്നതെന്നും താല്‍പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിച്ചിട്ടുണ്ട്. പ്ലോട്ട്, കഥാപാത്രങ്ങള്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഒരു പേജിലുള്ള സിനോപ്സിന് പിഡിഎഫ് ഫോര്‍മാറ്റില്‍ ആക്കിയാണ് അയക്കേണ്ടത്. പേര്, ഇമെയില്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിവരം എന്നിവ ഒപ്പം ചേര്‍ത്തിരിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലും +91 7902742209 എന്ന വാട്സ്ആപ്പ് നമ്പരിലുമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അപേക്ഷകള്‍ക്കൊപ്പം ആക്റ്റിംഗ് വീഡിയോകള്‍ അയക്കരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തെത്തിയ മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ ചിത്രം. നവാഗതനായ വിഷ്ണു മോഹന്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍…
Read More » -
പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ‘മദനന്‍ റാപ്പ്’ മേക്കിംഗ് വീഡിയോ
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്. വിഷു റിലീസ് ആയി ഏപ്രിൽ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും. സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ ‘മദനൻ റാപ്പ്’ എന്ന ഗാനത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടീസറും ട്രൈലെറും ചർച്ചാവിഷയമായിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്,…
Read More » -
ബാഗ്ബോസ് വീട്ടില്‍ ആദ്യ വനിത ക്യാപ്റ്റന്‍! കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം കളഞ്ഞു കുളിച്ച സാഗറിനെതിരേ സോഷ്യല്‍ മീഡിയിൽ വിമർശനവും ട്രോളുകളും; റെനീഷ റഹ്മാൻ പുതിയ ക്യാപ്റ്റന്‍
തിരുവനന്തപുരം: ബിഗ്ബോസ് വീട് ഈസ്റ്റർ ദിനത്തിൽ കണ്ടത് സംഘർഭരിതമായ ഒരു എപ്പിസോഡ് ആയിരുന്നു. അതിൻറെ അലയൊലികളാണ് ഈ ആഴ്ചയും തുടരുന്നത് എന്നാണ് ബിഗ്ബോസ് നടത്തിയ വൻ ട്വിസ്റ്റ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. എല്ലാവർക്കും അറിയും പോലെ ഇത്തവണ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ചത് സാഗർ സൂര്യയാണ്. എന്നാൽ ബിഗ് ബോസ് നിശ്ചയിച്ച പുതിയ ക്യാപ്റ്റൻ റെനീഷ റഹ്മാനും. ക്യാപ്റ്റൻസി മോഹൻലാലിൻറെ മുന്നിൽ നിർത്തി കൈയ്യിൽ ക്യാപ്റ്റൻ ബാൻറ് കെട്ടി ഏറ്റെടുക്കാനായിരുന്നു സാഗർ സൂര്യയ്ക്ക് കിട്ടിയ നിർദേശം. എന്നാൽ ഈസ്റ്റർ ഗെയിം മത്സരത്തിനിടയിൽ സാഗറിനെ ചീത്ത വിളിച്ചുവെന്ന് കാരണത്തിൽ ബാൻറ് കെട്ടാൻ വന്ന അഖിൽ മാരാർ മാപ്പ് പറഞ്ഞാലെ താൻ അത് ധരിക്കൂ എന്നായിരുന്നു സാഗറിൻറെ തീരുമാനം. ഇത് വലിയ വഴക്കിലേക്ക് നീങ്ങി. ഇതോടെ ഈസ്റ്റർ എപ്പിസോഡ് അലങ്കോലമാകുകയും പുതിയ ക്യാപ്റ്റന് ചുമതലയൊന്നും നൽകാതെ മോഹൻലാൽ പോയി. എന്നാൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ക്യാപ്റ്റൻ സീ മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ…
Read More » -
നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ…
Read More » -
സീമയും സത്താറും നായികാനായകന്മാരും ജയൻ വില്ലനുമായി അഭിനയിച്ച ‘ബെൻസ് വാസു’ റിലീസ് ചെയ്‌തിട്ട് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ജയൻ നെഗറ്റീവ് റോളിൽ വന്ന ‘ബെൻസ് വാസു’വിന് 43 വയസ്. 1980 ഏപ്രിൽ 11 നാണ് സത്താർ, സീമ ജോഡികളായി ഹസ്സൻ സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസ് ചെയ്‌തത്. എ.റ്റി ഉമ്മറിന്റെ ഇമ്പമാർന്ന പാട്ടുകൾ ചിത്രത്തിന് വലിയ മുതൽക്കൂട്ടായി. അരീഫ ഹസ്സനാണ് നിർമ്മാണം. വിജയൻ കരോട്ട് തിരക്കഥ. കമ്പനി മുതലാളിയാണ് പണ്ട് തെരുവിലെ റൗഡി വാസുവായിരുന്ന (ജയൻ) ഇന്നത്തെ ബെൻസ് വാസു. അവിചാരിതമായി സീമയെ കണ്ട അന്ന് മുതൽ മുതലാളിക്ക് ഇഷ്‌ടം. പക്ഷെ കീഴ്‌ജീവനക്കാരൻ സത്താറും സീമയും പ്രണയബദ്ധരെന്ന് അറിയുന്ന മുതലാളി ഒരു ജോലിക്കാരിയോട് സത്താറുമായി പ്രേമം അഭിനയിക്കാൻ പറഞ്ഞു – അങ്ങനെ സത്താർ-സീമ ബന്ധം കുളമാക്കുകയും സീമയെ സ്വന്തമാക്കുകയും ചെയ്യാം. ഒടുവിൽ സത്യമറിയുന്ന സത്താർ-സീമമാരുടെ മുൻപിൽ വിഷം കഴിച്ച് മരിക്കുകയാണ് വാസു മുതലാളി. ഗാനരചയിതാവിന്റെ പേര് ‘ബി മാണിക്യം’ എന്നതാണ്. സ്വപ്നം സ്വയംവരമായി, പൗർണ്ണമിപ്പെണ്ണേ, രാഗരാഗപ്പക്ഷീ എന്നീ പാട്ടുകൾക്ക് പുറമെ…
Read More » -
‘കർണന്’ ശേഷം മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു; ആരാധകർ ആവേശത്തിൽ
മാരി സെൽവരാജും ധനുഷും ഒന്നിച്ച ചിത്രം ‘കർണൻ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. രജിഷ നായികയായി അഭിനയിച്ച ധനുഷ് ചിത്രം പ്രമേയത്തിന്റെ കരുത്തുകൊണ്ട് ചർച്ചയായ പ്രൊജക്റ്റായിരുന്നു. മാരി സെൽവരാജും ധനുഷും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പരിയേറും പെരുമാൾ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെൽവരാജിന്റെ അടുത്ത പ്രൊജക്റ്റിൽ ധനുഷ് നായകനാകുന്നുവന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പല കാരണങ്ങളാൽ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. മാരി സെൽവരാജ് ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് നിർമാണം. ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാത്തി’യാണ്. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’…
Read More »