Movie

  • ഭൂലോകതിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്… അത് പിഴച്ചാൽ എല്ലാം പോകും! ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ 3500 പോയൻറ് കളഞ്ഞ് കുളിച്ചത് ഇങ്ങനെ…

    തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ അവശ്യസാധനങ്ങൾക്ക് പുറമേ കൂടുതലായി ആഹാര സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കുകയാണ് ലക്ഷ്വറി ബജറ്റ്. ഒരോ വീക്കിലി ടാസ്കിലെയും പ്രകടത്തെ അടിസ്ഥാനമാക്കി നൽകുന്നതാണ് ലക്ഷ്വറി ബജറ്റ്. ഇത്തരത്തിൽ ലഭിക്കുന്ന ലക്ഷ്വറി പൊയൻറ്സ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇത്തരത്തിൽ ബിഗ്ബോസ് മലയാളം സീസൺ 5 മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾക്ക് നൽകിയ ലക്ഷ്വറി പോയൻറുകൾ 3500 ആണ്. ഇത് വലിയൊരു തുകയാണ്. ഇത് അനുസരിച്ച് വീട്ടിലെ അഞ്ചുപേർക്ക് ആക്ടിവിറ്റി ഏരിയയിലെ പ്ലാസ്മ ടിവിയിൽ നിന്നും വേണ്ട വസ്തുക്കൾ നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുക്കാം. പൂർണ്ണമായും ടീം വർക്കായി ചെയ്യേണ്ട കാര്യത്തിൽ വീട്ടിൽ നിന്നും അഞ്ചുപേരാണ് പോയത്. ശോഭ, ശ്രുതി, അഞ്ജൂസ്, നാദിറ, സെറീന എന്നിവരാണ് അവർ. വീക്കിലി ടാസ്കിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതിൽ ശ്രുതിയും ശോഭയും സാധനങ്ങൾ സെലക്ട് ചെയ്യാനും, സെറീന ബോർഡിൽ എഴുതാനും, അഞ്ജൂസ്, നാദിറ എന്നിവർ കണക്ക് നോക്കാനുമായിരുന്നു. അനുവദിച്ച പോയൻറിൽ…

    Read More »
  • ബ്ലാക്ക് ഈസ് ബ്യൂട്ടിഫുൾ! കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി റാണി മുഖർജി; ഗൗണിന്‍റെ വില കേട്ടാൽ ഞെട്ടും

    അന്നും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് റാണി മുഖർജി. ഇപ്പോഴിതാ റാണിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ കലക്ഷനു മോഡലായെത്തിയ റാണിയുടെ ചിത്രങ്ങളാണ് വൈറലായത്. കറുപ്പ് ഗൗണിലുള്ള റാണിയുടെ ചിത്രങ്ങളാണ് മസബ ഗുപ്ത സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പ്ലൻജിങ് നെക്‌ലൈനും ഫുൾസ്ലീവുമാണ് ലോങ് ഗൗണിൻറെ പ്രത്യേകത. എംബ്ബല്ലിഷ്ഡ് സിൽവർ കഷ്മീരി മോട്ടീഫ്സ് ഗൗണിന് ഡ്രമാറ്റിക് ലുക്ക് നൽകുന്നു. മെഷീനും കൈകളും ഒന്നിച്ച് ഉപയോഗിച്ചാണ് മോട്ടീഫ്സ് ഒരുക്കിയത്. 55,000 രൂപയാണ് ഗൗണിന്റെ വില.   View this post on Instagram   A post shared by Masaba (@masabagupta) മുമ്പും മസബയുടെ ഡിസൈനിൽ റാണി തിളങ്ങിയിട്ടുണ്ട്. ‘മിസിസ് ചാറ്റർജി വെർസസ് നോർവേ’ എന്ന സിനിമയുടെ പ്രമോഷന് മസബ ഒരുക്കിയ സാരിയിലാണ് താരമെത്തിയത്. കറുപ്പിൽ വെള്ള നിറത്തിൽ ഹിന്ദിയിലെ ‘മാ’ എന്ന അക്ഷരം പ്രിന്റ് ചെയ്തതായിരുന്നു ആ സാരി.…

    Read More »
  • നമ്മളെ ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു… ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ എത്തി

    കൊച്ചി: ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖിൽ സത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ സത്യൻ അന്തിക്കാടിൻറെ മകനായ അഖിൽ അച്ഛൻറെ സിനിമകളിൽ മുൻപ് സഹകരിച്ചിട്ടുണ്ട്. ‘ഞാൻ പ്രകാശൻ’, ‘ജോമോൻറെ സുവിശേഷങ്ങൾ’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെൻററിയും അഖിൽ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്ത്രാലങ്കാരം ഉത്തര മേനോൻ, സിങ്ക് സൌണ്ട്, ഡിസൈൻ അനിൽ രാധാകൃഷ്‍ണൻ, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്,…

    Read More »
  • ‘ഒരു ജാതി ജാതകം’ നായകനായി വിനീത് ശ്രീനിവാസൻ; ശ്രീനിവാസന്‍, അജു വര്‍ഗീസ് അടക്കം വലിയ താരനിര

    വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ഒരു ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ‘ഗോദ’യ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന്റെയും രചന. ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിതത്തിലുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം -ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം -ഷെമീജ് കൊയിലാണ്ടി, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ. ജൂലായ് മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പി.ആർ.ഒ -വാഴൂർ ജോസ്.

    Read More »
  • മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ ‘ആന്റെണി’ ആരംഭിച്ചു

        ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷരെ അമ്പരപ്പിക്കുന്ന, സംവിധായകൻ ജോഷിയുടെ പുതിയ ചിത്രം ‘ആന്റെണി’യുടെ  പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. ഏപ്രിൽ14 വെള്ളിയാഴ്ച്ച ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നത്. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും സാമൂഹ്യ- സാംസ്ക്കാരിക രംഗങ്ങളിലെ പ്രശസ്തരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ പ്രാരംഭപ്രവർത്തങ്ങൾക്കു തുടക്കം കുറിച്ചത്. ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, ഏ.കെ സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി. ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.…

    Read More »
  • ശശിശങ്കർ- ബെന്നി പി നായരമ്പലം-  ദിലീപ്‌ ടീം ഒന്നിച്ച ‘മന്ത്രമോതിരം’ റിലീസ് ചെയ്തിട്ട് ഇന്ന് 26 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശിശങ്കർ സംവിധാനം ചെയ്‌ത ദിലീപ്‌ നായകനായ ‘മന്ത്രമോതിര’ത്തിന് 26 വർഷം പഴക്കം. 1997 ഏപ്രിൽ15 ന് റിലീസ് ചെയ്ത ചിത്രത്തിൽ ദിലീപ് നാടക കലാകാരനായ ബാർബറായിരുന്നു. ആ കഥാപാത്രം ജാരസന്തതിയാണെന്നതാണ് കഥയിലെ ട്വിസ്റ്റ്. പുതുമുഖനടി സെലിന് ശ്രദ്ധേയ വേഷമുണ്ടായിരുന്നു. സംവിധായകന്റെ കഥയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥയെഴുതി. കലാഭവൻ മണി, ഇന്ദ്രൻസ്, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ കോമഡികളായിരുന്നു ചിത്രത്തിന്റെ പ്ളസ് പോയിന്റ്. ‘ആരു നീ ഭദ്രേ, താപസകന്യേ’  ശാകുന്തളം നാടകത്തിലെ പാട്ടിന് മാമുക്കോയയുടെ കഥാപാത്രം മാപ്പിളപ്പാട്ട് ഈണം കൊടുത്ത് പാടുന്നത് ഉദാഹരണം. ദിലീപിന്റെ ബാർബർ കുമാരന് നാട്ടിലെ മുതലാളിയായ എൻ എഫ് വർഗീസിന്റെ മകളോട് (സെലിൻ) പ്രേമം. അച്ഛനാരെന്നറിയാത്ത അവിഹിത സന്തതിക്ക് മകളെ കെട്ടിച്ച് കൊടുക്കില്ലെന്ന് എൻ.എഫ് വർഗീസ്. അച്ഛൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രിയാണ് (നെടുമുടി). പണ്ട് ഒളിവിൽ കഴിഞ്ഞപ്പോഴുണ്ടായ അബദ്ധം. മുഖ്യനാൽ അംഗീകരിക്കപ്പെട്ട് ഔദ്യോഗിക വസതിയിൽ തോട്ടക്കാരനെന്ന പേരിൽ കഴിയുകയാണ് മകൻ. രാഷ്ട്രീയ…

    Read More »
  • സണ്ണി ലിയോണ്‍ ചിത്രം കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്

    മുംബൈ: അനുരാഗ് കശ്യപ് ചലച്ചിത്രം കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ് കാശ്യപ്. സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കെന്നഡി. ഇതാദ്യമായാണ് അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം പ്രവർത്തിക്കുന്നത്. എന്നാൽ രാഹുൽ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് അഗ്ളി എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രം 2013-ൽ കാനിൽ പ്രദർശിപ്പിച്ചിരുന്നു. 2022-ൽ പുറത്തിറങ്ങിയ ദോബാര എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം കെന്നഡി ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കാനിൽ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2023 മെയ് 16 മുതൽ 27വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായാണ്…

    Read More »
  • കാത്തിരിപ്പിന് ഒരു മുഖമായി! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തി

    മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബൻറെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. യോദ്ധാവിൻറെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗുസ്തക്കാരനെയോ യോദ്ധാവിനെയോ ഒക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിക്കുന്നുണ്ട്. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. ‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’,എന്നാണ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. എന്തായാലും പുറത്ത് നിമിഷ നേരം കൊണ്ട് തന്നെ…

    Read More »
  • ഒരാഴ്ച തികയും മുമ്പെ ബി​ഗ് ബോസിൽനിന്ന് വിട പറഞ്ഞ് ഹനാൻ

    ബി​ഗ് ബോസ് മലയാളത്തിൽ വലിയ വഴിത്തിരിവുകൾക്ക് കളമൊരുക്കിയവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഫിറോസ് ഖാൻ, റിയാസ് എന്നിവർ അതിന് ഉദാഹരണം മാത്രം. സീസൺ അഞ്ചിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ മറ്റ് മത്സരാർത്ഥികളിൽ അതൃപ്തി ഉളവാക്കി കൊണ്ട് എത്തിയ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. വളരെ ഞെട്ടലോടെയാണ് മറ്റുള്ളവർ ഈ അറിയിപ്പ് കേട്ടത്. ‘എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും…

    Read More »
  • സൽമാൻ ഖാനും പൂജ ഹെഗ്ഡെയും പ്രണയത്തിലോ ? നടിയുടെ പ്രതികരണം ഇങ്ങനെ…

    നടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. ഇത്തരത്തിൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന സൽമാൻ ചിത്രത്തിൽ പൂജ നായികയായി എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം’, എന്ന് പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’. ഈദ് ദിനമായ ഏപ്രിൽ 21ന്…

    Read More »
Back to top button
error: