Movie
-
യാഷിന്റെ അടുത്ത സിനിമ മലയാളി സംവിധായികയ്‌ക്കൊപ്പം; സൂക്ഷിച്ചാല്‍ റോക്കി ഭായ് ദുഖിക്കേണ്ടന്ന് പ്രേക്ഷകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് യാഷ്. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെയാണ് ഇദ്ദേഹം ഇന്ത്യയില്‍ ഉടനീളം ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കുന്നത്. ചിത്രത്തിലെ റോക്കി ഭായ് ആയി യാഷ് ജീവിക്കുകയായിരുന്നു. കെജിഎഫിന് മുമ്പ് ഇദ്ദേഹം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും എല്ലാം കച്ചറ ബീ ഗ്രേഡ് കന്നട സിനിമകള്‍ ആയിരുന്നു. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇദ്ദേഹത്തിന്റെ തലവര എന്നന്നേക്കുമായി മാറിമറിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. കെജിഎഫ് സിനിമ ഇറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും ഇദ്ദേഹം ഇദ്ദേഹത്തിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിട്ടില്ല. കാരണം പറഞ്ഞുകൊണ്ട് ധാരാളം ആളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നല്ലവണ്ണം ഒരുപാട് തിരക്കഥകള്‍ ഒക്കെ കേട്ടിട്ട് അടുത്ത സിനിമ തിരഞ്ഞെടുത്താല്‍ മതി എന്നായിരുന്നു ആരാധകര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ പറഞ്ഞത്. തിടുക്കപ്പെട്ടു ഏതെങ്കിലും ബോര്‍ തിരക്കഥ തിരഞ്ഞെടുത്താല്‍ അത് ഇപ്പോള്‍ കിട്ടിയ കരിയര്‍ മൈലേജിനെ വലിയ രീതിയില്‍ ബാധിക്കും എന്നായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടത്.…
Read More » -
താളവാദ്യക്കാരനായി മധു നിറഞ്ഞാടിയ, എ. വിൻസെന്റ് നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ചെണ്ട’ പ്രദർശനം ആരംഭിച്ചിട്ട് ഇന്ന് 50 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഒരു താളവാദ്യക്കാരൻ മുഴുനീള കഥാപാത്രമായി വന്ന ആദ്യ മലയാള സിനിമ ‘ചെണ്ട’ പ്രദർശനമാരംഭിച്ചിട്ട് 50 വർഷം. സന്മാത്രചിത്രയുടെ ബാനറിൽ എ.വിൻസെന്റ് നിർമ്മിച്ച് സംവിധാനം ചെയ്‌ത ചിത്രത്തിൽ മധുവാണ് ചെണ്ടക്കാരൻ. 1973 ഏപ്രിൽ 27 ന് റിലീസ്. വിൻസെന്റിന്റെ സുഹൃത്തായ ബിഇ രാമനാഥന്റെ കഥയ്ക്ക് തോപ്പിൽ ഭാസി തിരക്കഥയെഴുതി. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ എന്നിവരോടൊപ്പം എഴുത്തുകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്) ഒരു ഗാനമെഴുതി ഈ ചിത്രത്തിൽ. ജി. ദേവരാജനാണ് സംഗീതം. മാധുരിയുടെ ‘താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന’ ( പി ഭാസ്‌ക്കരൻ) എന്ന പ്രശസ്‌ത ഗാനം ഈ ചിത്രത്തിലേതാണ്. ഒടുവിൽ ഉണ്ണികൃഷ്ണന്റെ ആദ്യ ചിത്രം കൂടിയാണ് ചെണ്ട. കലാസംവിധാനം ഭരതൻ. ദുഷ്ടയായ രണ്ടാനമ്മയുടെ (സുകുമാരി) നിരുത്സാഹപ്പെടുത്തലിനെ മറികടന്ന് തായമ്പക പഠിച്ചയാളാണ് അപ്പു (മധു). കരപ്രമാണിയുടെ മോഹിനിയാട്ടം നർത്തകിയായ മകളുമായി (ശ്രീവിദ്യ) ഇഷ്ടത്തിലായി അപ്പു. ഇവരുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ രണ്ടാനമ്മയ്ക്ക് …
Read More » -
ഇതൊക്കെ ഇക്കായ്ക്ക് നിസാരം! ഏത് ഭാഷയും ഇവിടെ സെറ്റാണ്; ഏജന്റിലെ തെലുങ്ക് സംഭാഷണങ്ങളിൽ കസറി മമ്മൂട്ടി – ഡബ്ബിംഗ് വീഡിയോ
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായത് കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തിലാണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറിൽ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവിൽ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. View this post on Instagram A post shared by Mammootty (@mammootty) ഏജന്റ് ഡബ്ബിംഗ് എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം ക്യാമറയിൽ നോക്കി മമ്മൂട്ടി ചിരിച്ചത് ഓരോ ആരാധകന്റെയും മനസ്സിൽ കുളിരു കോരുന്ന രംഗമായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. “ഏത്…
Read More » -
എം കൃഷ്ണൻനായർ സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രം’ഇൻസ്പെക്ടർ’ റിലീസ് ചെയ്‌തിട്ട് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം കൃഷ്ണൻനായരുടെ ‘ഇൻസ്പെക്ടർ’ക്ക് 55 വയസ്സ്. 1968 ഏപ്രിൽ 26 നായിരുന്നു നസീർ, ഉമ്മർ, തിക്കുറിശ്ശി, ഉദയചന്ദ്രിക എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ കുറ്റാന്വേഷണ ചിത്രം റിലീസ് ചെയ്‌തത്. കെ ബാലാജിയുടെ കഥയ്ക്ക് എസ് എൽ പുരം സംഭാഷണമെഴുതി. സിഐഡി രാജൻ എന്ന നസീർ കഥാപാത്രം ജയിംസ് ബോണ്ടിൽ നിന്നും പ്രചോദിതമാണ്. കള്ളക്കടത്തുകാരുടെ ശല്യം രൂക്ഷമായപ്പോൾ അധികാരികൾ കൽക്കട്ടയിൽ നിന്നും സിഐഡിയെ കൊണ്ട് വരുന്നു. കള്ളക്കടത്ത് സംഘം വെറുതെയിരിക്കുമോ? അവർ ഒരു മെക്കാനിക്കിനെ സമീപിച്ച്, സിഐഡി രാജൻ വരുന്ന ട്രെയിൻ അപായപ്പെടുത്താൻ നിയോഗിച്ചു. മെക്കാനിക്ക് അവസാന നിമിഷമാണ് അറിയുന്നത് സിഐഡി രാജൻ തന്റെ ജ്യേഷ്‌ഠ സഹോദരനാണ് എന്ന്. പക്ഷേ മെക്കാനിക് ട്രെയിൻ നിർത്തിച്ചു. സിഐഡി പക്ഷെ നാളുകൾക്കകം മെക്കാനിക്കിനെ അറസ്റ്റ് ചെയ്‌തു. കൽക്കട്ടയിൽ നിന്നും മോഷണം പോയ നെക്‌ളേസ് അയാൾ കാമുകിക്ക് സമ്മാനിച്ചത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. കൊള്ളസംഘം…
Read More » -
വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ പാര്‍ട്ട് 1 ഒടിടിയിലേക്ക്
ചെന്നൈ: സംവിധായകൻ വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ പാര്‍ട്ട് 1. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ ഹാസ്യ നടന്‍ സൂരിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് വരുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിംഗ് ആര്‍ രാമര്‍,…
Read More » -
തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനായ അശോക് സെല്‍വൻ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തു
തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനാണ് അശോക് സെൽവൻ. അശോക് സെൽവൻ ചിത്രം ‘സഭാ നായകന്റെ’ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ശിവകാർത്തികേയൻ. സി എസ് കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോർട്ട്. മേഘ ആകാശ്, കാർത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ൽ വേഷമിടുന്നു.അശോക് സെൽവൻ ചിത്രത്തിൽ സ്‍കൂൾ കാലത്തെ മെയ്‍ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിർമാണം. ലിയോൺ ജെംയിസാണ് ചിത്രത്തിന്റെ സംഗീതം. ഗണേശ് ശിവ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുമ്പോൾ കലാസംവിധാനം ജി സി ആനന്ദൻ, കളറിസ്റ്റ് ഷൺമുഖ പാണ്ഡ്യൻ എം, കൊറിയോഗ്രാഫർ രാജു സുന്ദരം, ബ്രിന്ദ, ലീലാവതി, ആക്ഷൻ ഡയറക്ടർ ബില്ല ജഗൻ, സൗണ്ട് ഡിസൈൻ സൗണ്ട് വൈബ്, സൗണ്ട് മിക്സിംഗ് ടി ഉദയകുമാർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എം എസ് ലോഗനാഥൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ശ്രീധർ, ലൈൻ പ്രൊഡ്യൂസർ വിക്കിസ് ആർഎ,…
Read More » -
സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ; ശ്രീനാഥ് ഭാസിക്കും ഷെയിനിനും സിനിമയിൽ വിലക്ക്
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ പറയുന്നു. ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും…
Read More » -
ദിലീപ് നായകനായ ‘ബാന്ദ്ര’ വരുന്നു, ചിലമ്പരശന്റെ ‘പത്തു തല’ ഏപ്രില്‍ 27 മുതൽ ആമസോണ്‍ പ്രൈമിൽ
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തിറങ്ങി. ‘രാമലീല’യ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അലക്സാണ്ടര്‍ ഡൊമിനിക് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘രാമലീല’യിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ് അരുണ്‍ ഗോപി. ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’യിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ദിലീപിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര.’ ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്തു തല’ യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ…
Read More » -
ജോസ് തോമസ്- ദിലീപ് കൂട്ടുകെട്ടിലെ ‘ഉദയപുരം സുൽത്താൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 24 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ദിലീപിന്റെ ‘ഉദയപുരം സുൽത്താ’ന് 24 വയസ്സായി. 1999 ഏപ്രിൽ 25 നായിരുന്നു ജോസ് തോമസ് സംവിധാനം ചെയ്‌ത ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്‌തത്. സംവിധായകന്റെ കഥയ്ക്ക് ഉദയ്‌കൃഷ്‌ണ-സിബി കെ തോമസ് എന്നിവർ തിരക്കഥയെഴുതി. മതത്തിന്റെ വേലിക്കെട്ടുകൾ ബന്ധങ്ങൾ അകറ്റുമ്പോഴും സംഗീതവും മനുഷ്യത്വവും കാലവും എല്ലാ അതിർവരമ്പുകളെയും ഭേദിക്കുമെന്ന് ചിത്രം പറഞ്ഞു. മുസൽമാൻ (ക്യാപ്റ്റൻ രാജു) വിവാഹം ചെയ്‌ത തമ്പുരാട്ടിയും (അംബിക) അവരുടെ സംഗീതസിദ്ധിയുള്ള സുലൈമാൻ എന്ന മകനും (ദിലീപ്). സാഹചര്യവശാൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നൊരു പൂജാരിയായി സുലൈമാന് അഭിനയിക്കേണ്ടി വരുന്നു. യാഗം കഴിക്കാനെന്ന് പറഞ്ഞ് ക്ഷണിക്കപ്പെട്ട നമ്പൂതിരി എന്ന സുലൈമാൻ വാസ്‌തവത്തിൽ വന്നത് അമ്മവീടായ ഉദയപുരം കൊട്ടാരത്തിലാണ്. കൊട്ടാരത്തിൽ സുലൈമാൻ നമ്പൂതിരി നേരിടുന്ന അതിജീവന ശ്രമങ്ങളാണ് പിന്നെ. കൊട്ടാരത്തിലെ ഇളയ പെൺകുട്ടിക്കുള്ള കല്യാണദോഷം തീർക്കാൻ സ്വയംവരപൂജ നടത്താൻ വന്ന സുലൈമാനെ അയാളുടെ പശ്ചാത്തലമറിയാതെ പ്രേമിക്കുന്നു തമ്പുരാട്ടിക്കുട്ടി (പ്രീത വിജയകുമാർ). അയാളുടെ പശ്ചാത്തലമറിഞ്ഞു…
Read More » -
യുവ താരങ്ങളായ മാത്യുവും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മര്‍ റിലീസ് പ്രഖ്യാപിച്ചു
മലയാളത്തതിന്റെ യുവ താരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മർ ആരാധകർ കാത്തിരിക്കുന്നതാണ്. സുധി മാഡിസണാണ് ‘നെയ്‍മർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും. നെയ്‍മർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. മാത്യു, നസ്‍ലെൻ എന്നിവർക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ‘നെയ്‍മർ’ എന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു ‘നെയ്‍മർ’ മെയ് 12ന് റിലീസ് ചെയ്യും . ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിൽ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ‘നെയ്‍മർ’ എന്ന ചിത്രത്തിന്റെ ശബ്‍ദമിശ്രണം ദേശീയ പുരസ്‌കാര ജേതാവ് വിഷ്‍ണു ഗോവിന്ദ് ആണ്. ‘നെയ്‍മർ’ എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസൺ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ്…
Read More »