Movie

  • ‘ജീ കര്‍ദ’യിലെ തമന്നയുടെ ഗ്ലാമര്‍ അവതാര്‍; തൈലവര്‍ക്കടക്കം ചങ്കിടിപ്പ്!

    ഗ്ലാമര്‍ നായികമാരില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത നടിയാണ് തമന്ന ഭട്ടിയ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷം ചെയ്തുകൊണ്ടു തുടങ്ങിയ തമന്നയ്ക്ക് ഇപ്പോഴാണ് അഭിനയ സാധ്യതകളും ഏറെയുള്ള നായികാ വേഷങ്ങള്‍ ലഭിയ്ക്കുന്നത്. സിനിമകളിലും വെബ് സീരീസിലും ഒക്കെയായി തിരക്കിലാണ് നടി. രജനികാന്ത് നായകനായി അഭിനയിക്കുന്ന ‘ജയിലര്‍’ ആണ് തമന്നയുടെ അടുത്ത റിലീസ്. അതിനിടയില്‍ തമന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ജീ കര്‍ദ’ എന്ന വെബ് സീരീസിന്റെ ചില രംഗങ്ങള്‍ പുറത്തുവന്നിരുന്നു. ‘ജീ കര്‍ദ’യുടെ പുറത്തുവന്ന വീഡിയോകളിലും സ്റ്റില്ലുകളിലും തമന്നയെ ആവശ്യത്തിലധികം ഗ്ലാമറായിട്ടാണ് കാണുന്നത്. തുണിയുരിയുന്ന ചില രംഗങ്ങളൊക്കെയുണ്ട്. ഇത് പുറത്തു വന്നതോടെ ജയിലറിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും, നായകന്‍ രജിനികാന്തും കടുത്ത ദേഷ്യത്തിലാണെന്നാണ് അറിയുന്നത്. ‘ജയിലറി’ല്‍ രജനികാന്തിന്റെ നായികയായി പക്ക ഒരു നാട്ടിന്‍പുറത്തുകാരിയായിട്ടാണ് തമന്ന അഭിനയിക്കുന്നത്. ഒരു നടി എന്ന നിലയില്‍ ഏത് സിനിമയില്‍ എങ്ങിനെയുള്ള റോളുകള്‍ ചെയ്യണം എന്നത് പൂര്‍ണമായും നായികയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പോലും ജീ കര്‍ദയില്‍…

    Read More »
  • കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജിയോ? ‘എനിക്ക് സാ​ഗറേട്ടനെ ഭയങ്കര ഇഷ്ടമാണ്, എന്നുവച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ’ ബി​ഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി സെറീന

    ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാ​ഗർ സൂര്യയും. ഇരുവരും തമ്മിലുള്ള കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജി ആണോ എന്ന തരത്തിൽ പുറത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെറീന. “വീട്ടിൽ നിന്നും ഇതുവരെ മാറി നിൽക്കാത്തൊരു വ്യക്തിയാണ് ഞാൻ. എന്റെ ലൈഫിൽ ഏറ്റവും അറ്റാച്ചിഡ് ആയിട്ടുള്ളൊരു വ്യക്തി അമ്മയാണ്. സാ​ഗർ ഏട്ടാണെങ്കിലും അമ്മയോടാണ് ഏറ്റവും അറ്റാച്ച്.എന്റെ ഒരു കൺഫേർട്ട് സോൺ വന്നാൽ ആൺ- പെൺ വ്യത്യാസമില്ലാതെ ഞാൻ സംസാരിക്കും. ആദ്യത്തെ കുറെ ദിവസങ്ങൾ ഞങ്ങൾ അങ്ങനെ മിണ്ടിയിട്ടൊന്നും ഇല്ല. പിന്നീട് ഞങ്ങൾ കണക്ട് ആയി. അമ്മ എന്ന ഇമോഷനാണ് ഞങ്ങളെ അടുപ്പിച്ചത്. അത്രയും നമ്മളെ ചേർത്ത് നിർത്തിയത് അമ്മയോടുള്ള സ്നേഹമാണ്. മദേഴ്സ് ഡേയിൽ സാ​ഗറേട്ടന്റെ ലെറ്റർ വായിച്ച് കേട്ട്, കരഞ്ഞ് കരഞ്ഞ് ഞാൻ ഇല്ലാണ്ടായി. ഭയങ്കര ലൈഫ് ഉള്ളൊരു ലെറ്ററായിരുന്നു അത്. ഞങ്ങളുടെ…

    Read More »
  • മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ

    മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ചില ആശയങ്ങൾ മമ്മൂട്ടിയുമായി പങ്കുവച്ചിട്ടുണ്ടെന്നും എന്നാൽ സ്ക്രിപ്റ്റിം​ഗ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ദലീഷ് പറഞ്ഞു. ഇന്ത്യൻ എക്സപ്രസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. “ഞാൻ മമ്മുക്കയുമായി കുറച്ച് ഐഡിയകൾ കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ചർച്ചകൾ നടക്കുകയാണെന്ന് പറയാം. എന്നാലും, ഞങ്ങൾ ഇതുവരെ ഒരു ദൃഢമായ പ്ലാൻ വികസിപ്പിച്ചിട്ടില്ല അല്ലെങ്കിൽ സ്ക്രിപ്റ്റ് എഴുതിയിട്ടില്ല”, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. അതോടൊപ്പം തന്നെ മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ താലപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും.  മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്,…

    Read More »
  • റാഫി – ദിലീപ് കൂട്ടുകെട്ടിൽ എത്തുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍റെ സെൻസറിംഗ് കഴിഞ്ഞു; ജൂലൈ 14ന് ചിത്രം തിയറ്ററുകളിൽ

    തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻറെ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച റാഫി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയിലാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂലൈ 14നാണ് ചിത്രത്തിൻറെ റിലീസ്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ്…

    Read More »
  • ‘ജയിലറി’ലെ ആദ്യ ഗാനം; തമന്നയ്‍ക്കൊപ്പം ചുവട് വച്ച് രജനി

    കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജയിലര്‍ രാജസ്ഥാനില്‍ ചിത്രീകരിച്ച സമയത്ത് രജനിയും മോഹന്‍ലാലും പരസ്പരം കണ്ടിരുന്നു. അന്ന്…

    Read More »
  • 16 മണിക്കൂറില്‍ 6.5 കോടി കാഴ്ചകളുമായി ‘സലാര്‍’ ടീസര്‍

    ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ ചിത്രം. കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ ബോക്സ് ഓഫീസിലെ മുന്‍കാല റെക്കോര്‍ഡുകള്‍ പലതും ചിത്രം പഴങ്കഥയാക്കി. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിത്രത്തിന്‍റെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്യപ്പെട്ടത് ഇന്ന് പുലര്‍ച്ചെ 5.12 ന് ആയിരുന്നു. 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചിത്രം നേടിയിരിക്കുന്നത് 6.5 കോടിയിലേറെ കാഴ്ചകളാണെന്ന് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിക്കുന്നു.…

    Read More »
  • ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘ദി നണ്‍ 2’; ട്രെയ്‍ലര്‍ പുറത്ത്

    ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പർനാച്ചുറൽ ഹൊറർ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോൺജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നൺ. ബോണി ആറോൺസ് ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തിൽ ഏറ്റവും വിജയം നേടിയ ഒരു ഹോളിവുഡ് ഹൊറർ ചിത്രം കൂടിയാണ് നൺ. 2018 ലായിരുന്നു ചിത്രത്തിൻറെ റിലീസ്. ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്കിപ്പുറം ചിത്രത്തിൻറെ രണ്ടാംഭാഗം പ്രദർശനത്തിന് എത്താൻ പോവുകയാണ്. ദി നൺ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. 1956 ലെ ഫ്രാൻസ് ആണ് സിനിമയുടെ പശ്ചാത്തലം. ഒരു പാതിരി കൊല്ലപ്പെട്ടിരിക്കുന്നു. സംഭവിക്കാനിരിക്കുന്ന വലിയ വിപത്തുകളുടെ ഭൂതിയിലാണ് ചുറ്റുപാട്. വലാക് എന്ന കന്യാസ്ത്രീ പ്രേതവുമായി ഒരിക്കൽക്കൂടി മുഖത്തോട് മുഖം വരേണ്ടിവരുന്നു സിസ്റ്റർ ഐറീന്. തൈസ ഫാർമിഗയാണ് സിസ്റ്റർ ഐറീനെ അവതരിപ്പിക്കുന്നത്. സ്റ്റോം റീഡ്, അന്ന പോപ്പിൾവെൽ, കേറ്റ്ലിൻ റോസ് ഡൌമി, ജൊനാസ് ബ്ലൊക്വെ തുടങ്ങിയവർ മറ്റ്…

    Read More »
  • ‘സത്യനാഥനിൽ കളങ്കമില്ല’, വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ്; 14 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും

    തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ റാഫി – ജനപ്രിയനായകൻ ദിലീപ് കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച്‌ തിയേറ്ററിൽ നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പ് ചിത്രത്തിന്റെ ട്രൈലെർ തന്നെ നൽകുന്നു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം…

    Read More »
  • വിജയ്- ലോകേഷ് ചിത്രം ‘ലിയോ’ കേരളത്തിൽ ഗോകുലം മൂവീസ് പ്രദർശനത്തിന് എത്തിക്കും

        കേരളത്തിൽ സിനിമാസ്വാദകകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവിസാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് കേരളാവിതരണാവകാശത്തെക്കുറിച്ചുള്ള അന്നൗൺസ്‌മെന്റ് ട്വിറ്ററിൽ നടത്തിയത്. സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും ആണെന്നുള്ള കാര്യം അറിയിച്ചുകൊണ്ടുള്ള ഗോകുലം ഗോപാലന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് .സുജിത് നായർ നേത്ര്വതം നൽകുന്ന ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര  ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ്…

    Read More »
  • നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിൽ; വീണ്ടും ഭാവന സ്‌റ്റുഡിയോസ്!

    ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നസ്ലിനും മമിത ബൈജുവും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആരംഭിക്കും. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്റെ സംവിധാനം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. “ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി”, എന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് ദിലീഷ് പോത്തൻ കുറിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം കൂടിയാണ് ഇത്. 2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ഭാവന സ്റ്റുഡിയോസിൻറെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയായാണ് ഈ സിനിമയൊരുങ്ങുന്നത്. യുവ തലമുറയും കുടുംബപ്രേക്ഷകരും ആവേശപൂർവ്വം ഏറ്റെടുത്ത രണ്ട് സിനിമകളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും. ഇവയൊരുക്കിയ സംവിധായകനുമായി…

    Read More »
Back to top button
error: