Movie

  • കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയുന്ന കൃഷ്ണനായി ശ്രീനിവാസൻ, എസ്ഐ ആയി വിനീത്; ‘കുറുക്കൻ’ ട്രെയ്‍ലർ

    വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന ആളെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അതേസമയം ഒരു എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്. നർമ്മത്തിൻറെ മേമ്പൊടിയോടെ കഥ പറയുന്ന ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ ആണ്. 2.05 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജയലാൽ ദിവാകരൻ ആണ് കുറുക്കൻറെ സംവിധാനം. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ, സംഭാഷണം എഴുതുന്നു.…

    Read More »
  • ‘മലൈക്കോട്ടൈ വാലിബനിലെ’ ലാലേട്ടന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ

    അടുത്തകാലത്ത് ഇത്രത്തോളം ഹൈപ്പ് ലഭിച്ച സിനിമ മലയാളത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പറഞ്ഞു വരുന്നത് മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബനെ’ കുറിച്ചാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് ആ ഹൈപ്പിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകനും അസോസിയേറ്റുമായ ടിനു പാപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റിൽ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ”, എന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. ‘ചാവേർ’ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. മോഹൻലാലിന്റെയും ലിജോ ജോസ്…

    Read More »
  • ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാക്കും; നിറഞ്ഞാടാൻ ഷെയ്നും, പെപ്പെയും, നീരജ് മാധവും, ‘ആർഡിഎക്സ്’ ഓഗസ്റ്റ് 25ന്

    ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ആര്‍ഡിഎക്സി’ന്റെ റിലീസ് വിവരം പുറത്തുവിട്ടു. ചിത്രം ഈ വർഷം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് സെക്കൻഡ് ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാള സിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ…

    Read More »
  • വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം ‘മഹാരാജ’; മംമ്തയും പ്രധാന വേഷത്തിൽ

    സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മഹാരാജ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഥിലൻ സാമിനാഥൻ ആണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ ക്രൈമിൻറെയും തില്ലറിൻറെയും ഘടകങ്ങൾ ഉണ്ടായിരിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു. നിഥിലൻ സാമിനാഥനും റാം മുരളിയും ചേർന്നാണ് സംഭാഷണങ്ങൾ‌ ഒരുക്കുന്നത്. സ്റ്റണ്ട് അനിൽ അരസ്, മേക്കപ്പ് എ ആർ അബ്ദുൾ…

    Read More »
  • തീപാറിക്കും തീപ്പൊരി ബെന്നി! ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം… രസമുണര്‍ത്തി ടീസര്‍ പുറത്ത്

    ഈ വർഷം തിയറ്ററുകളിലെത്തി വൻ വിജയം നേടിയ രോമാഞ്ചം എന്ന ചിത്രത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചത്. ഇപ്പോഴികാ അർജുൻ അശോകൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ടീസർ തന്നെ അത്തരത്തിൽ രസമുണർത്തുകയാണ്. അതേ, ടഫ് സ്റ്റെപ്സ് ആണ്. ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം എന്ന അർജുൻ അശോകൻറെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ടീസറിൽ എൺപതുകളിലെ ഡിസ്കോ ഡാൻസിനെ ഓർമ്മിപ്പിക്കുന്ന അവരുടെ പാട്ടും ചുവടുകളുമാണ്. അർജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ചേർന്നുള്ള കിടിലൻ ഫയർ ഡാൻസാണ് ടീസറിലുള്ളത്. ഒരു തൊഴുത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. അടുത്തിടെ ‘രോമാഞ്ചം’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അർജുൻ വീണ്ടും ‘തീപ്പൊരി ബെന്നി’യിലൂടെ സിനിമാപ്രേമികളുടെ പ്രിയം നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ‘മിന്നൽ മുരളി’ ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണി…

    Read More »
  • നെറ്റിസൺസി​ന്റെ സംശയം, ‘സ്‍പിരിറ്റി’ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? മറുപടിയുമായി സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

    മദ്യപാന ശീലമുള്ള കഥാപാത്രങ്ങളായി മോഹൻലാൽ എക്കാലത്തും സ്കോർ ചെയ്തിട്ടുണ്ട്. നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും അയാൾ കഥയെഴുതുകയാണിലെ സാ​ഗർ കോട്ടപ്പുറവും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ അവരിൽ ചിലർ. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മദ്യാസക്തിയുടെ ദോഷവശങ്ങളിലേക്ക് വിരൽ ചൂണ്ടിയ സ്പിരിറ്റ്. രഞ്ജിത്തിൻറെ രചനയിലും സംവിധാനത്തിലും 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രഘുനന്ദൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോലിയിടെ മടുപ്പ് മൂലം വിദേശ ബാങ്കുകളിലെ ഉയർന്ന ഉദ്യോ​ഗം രാജിവച്ച് ടെലിവിഷൻ ജേണലിസത്തിലേക്ക് എത്തിയ ആളാണ് രഘു. മദ്യപാനാസക്തി തന്നെ കീഴ്പ്പെടുത്തിയെന്ന അയാളുടെ മനസിലാക്കലും തിരിച്ചുവരവുമൊക്കെ പ്രമേയമാക്കുന്ന ചിത്രത്തിൽ ​ഗംഭീരപ്രകടനമാണ് മോഹൻലാൽ നടത്തിയത്. സോഷ്യൽ മീഡിയ സിനിമാ​ഗ്രൂപ്പിൽ ഇതേക്കുറിച്ചുള്ള ഒരു ആരാധകൻറെ സംശയത്തിനാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അലക്സി എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകൻ കൂടിയായ ശങ്കർ രാമകൃഷ്ണൻ മറുപടിയുമായി എത്തിയത്. ഉണ്ണികൃഷ്ണൻ എന്ന സിനിമാപ്രേമിയുടെ പോസ്റ്റ് ഇങ്ങനെ- “കോമഡി അഭിനയിച്ചു ഫലിപ്പിക്കുന്നത് പോലെ തന്നെ വളരെ പ്രയാസമുള്ള ഒന്നാണ്…

    Read More »
  • സത്യനാഥ​ന്റെ കഥ അറിയാൻ ഇനിയും വൈകും; ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റി

    ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച റാഫി- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ജൂലൈ 14 ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്ന ചിത്രത്തിൻറെ റിലീസ് പ്രതികൂല കാലാവസ്ഥ മൂലം നീട്ടിവെക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പുതിയ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 28 ആണ് പുതിയ റിലീസ് തീയതി. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്. 2.17 മണിക്കൂർ ദൈർഘ്യമുള്ള വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. തിയറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് പ്രൊമോഷൻ പരിപാടികളിൽ ദിലീപ് വ്യക്തമാക്കി. ജോജു ജോർജ്,…

    Read More »
  • ഡെസ്‍കില്‍ ‘മാന്ത്രിക’ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍ അഭിജിത്ത് സിനിമയിലേക്ക്; അരങ്ങേറ്റം ഫൈസൽ ഹുസൈ​ന്റെ “കട്ടപ്പാടത്തെ മാന്ത്രികനി”ൽ

    ടീച്ചർ ക്ലാസിൽ പാടിയ പാട്ടിന് ഡെസ്കിൽ താളബോധത്തോടെ കൊട്ടുന്ന ഒരു കൊച്ചുമിടുക്കൻറെ വീഡിയോ കഴിഞ്ഞ വാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്ഥി അഭിജിത്ത് ആയിരുന്നു അത്. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് അഭിജിത്ത് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലിൽ പലർത്തിയ വീഡിയോ അഭിജിത്തിൻറെ ക്ലാസ് ടീച്ചർ പി അർഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അഭിജിത്ത് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഒരുക്കുന്ന ചിത്രത്തിൻറെ പേര് കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.…

    Read More »
  • കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 14 ന് തിയറ്ററുകളിലെത്തും. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരാണുള്ളത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവിട്ട ടീസർ, ട്രെയ്‍ലർ എന്നിവയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ‘ലവ് യു മുത്തേ…’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി…

    Read More »
  • അർജുൻ അശോകൻ കർഷക പുത്രൻ ‘തീപ്പൊരി ബെന്നി’യായി തിളങ്ങുന്ന സിനിമ ഉടൻ തീയേറ്ററുകളിലേയ്ക്ക്

    തനി നാടൻ വസ്ത്രമായ വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ യുവാവ്. പോക്കറ്റിൽ പേന. തിളങ്ങുന്ന കണ്ണകൾ, ദൃഢവിശ്വാസം മുഖത്തു പ്രകടം. ബെന്നി എന്നാണ് ഈ യുവാവിൻ്റെ പേര്. തീപ്പൊരി ബെന്നി എന്നു പറഞ്ഞാലേ എളുപ്പത്തിൽ മനസ്സിലാകൂ…. തീപ്പൊരി ബെന്നിയാകുന്നത് മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനടൻ അർജുൻ അശോകനാണ്. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ ജനപ്രീതി നേടിക്കൊണ്ടാണ് ഈ പോസ്റ്റർ വൈറലായിരിക്കുന്നത്. രാജേഷും ജോജിയുമാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. വെള്ളിമൂങ്ങാ, ജോണി ജോണിയസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ ജോജി തോമസ്സും വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ഒത്തുചേർന്ന് രാജേഷ് ജോജി എന്ന പേരിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ കർഷകഗ്രാമ പഞ്ചാത്തലത്തിലുടെ ഒരപ്പൻ്റേയും മകൻ്റേയും കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.…

    Read More »
Back to top button
error: