Movie
-
എന്തുകൊണ്ട് ബൂമറാംഗ് സിനിമയുടെ പ്രമോഷനിൽനിന്ന് വിട്ടുനിന്നു? സംയുക്ത മനസ് തുറക്കുന്നു…
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ഈ ചിത്രം ഉടന് തന്നെ മലയാളത്തിലും റിലീസാകുന്നുണ്ട്. ഇതിൻറെ പ്രമോഷനായി നടി സംയുക്ത കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേ സമയം സംയുക്ത അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംയുക്ത തൻറെ നിലപാട് വ്യക്തമാക്കി. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് ബൂമറാംഗ് നിർമ്മാതാവ് അന്ന് ആരോപിച്ചത്. നടൻ ഷൈൻ ടോം ചാക്കോയും നടിക്കെതിരെ അന്ന് രംഗത്ത് എത്തിയിരുന്നു. “ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല.…
Read More » -
പത്മരാജന്റെ പരീക്ഷണ ചിത്രം ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പത്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ പ്രദർശനത്തിനെത്തിയിട്ട് 37 വർഷം. 1986 മെയ് 1 നായിരുന്നു സുപ്രിയായുടെ ബാനറിൽ ഹരിപോത്തൻ നിർമ്മിച്ച പത്‌മരാജന്റെ സ്വന്തം കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം റിലീസ് ചെയ്‌തത്. യാഥാസ്ഥിതിക ശീലങ്ങളാൽ കെട്ടപ്പെട്ടിരിക്കുന്ന ഒരു ജനതയെ ആണ് അരപ്പട്ട കെട്ടിയ ഗ്രാമം പ്രതിനിധീകരിക്കുന്നത്. മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഒരു ഗ്രാമത്തിലെ വ്യഭിചാരശാലയിൽ പോകുന്നതും ഒരു കന്യകയെച്ചൊല്ലിയുള്ള അവകാശവാദം ഒരു ലഹളയിലേയ്ക്ക് നയിക്കുന്നതുമാണ് കഥ. ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു വന്ന ഗോമതി എന്ന നടിക്ക് പ്രധാനവേഷമുണ്ടായിരുന്നു ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.’സുകുമാരിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ് ‘അരപ്പട്ട’യിലെ മാളുവമ്മ (മികച്ച സഹനടി അവാർഡ്). പാലക്കാട് ഭാഗത്തെ ക്ഷയിച്ച തറവാടുകളിൽ നിത്യവൃത്തിക്കായി ശരീരം വിൽക്കാൻ തുടങ്ങിയ സ്ത്രീകളെക്കുറിച്ച് കേട്ട കഥകളാണ് പത്മരാജന് പ്രചോദനമായതെന്ന് കേട്ടിട്ടുണ്ട്. സുകുമാരിയുടെ മാളുവമ്മ സ്വന്തം തറവാട്ടിലാണ് ‘കച്ചവടം’ നടത്തുന്നത്. അവിടെയെത്തിയ പുതിയ പെൺകുട്ടിയെ ഗ്രാമത്തിലെ മൂപ്പന് കാഴ്‌ച വയ്ക്കണമെന്ന നാട്ടുവഴക്കം…
Read More » -
സത്യൻ അന്തിക്കാടിന്റെ ‘പോക്കുവെയിലിലെ കുതിരകൾ’
ജീവിത കഥ എം.കെ. ബിജു മുഹമ്മദ് കേവലം രണ്ട് മണിക്കൂർ കൊണ്ട് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഈ രചന. ഒരു സത്യൻ അന്തിക്കാട് ചിത്രം കാണുന്ന രസാനുഭൂതിയാണ് ഈ പുസ്തകം പകർന്നത്. 19 അധ്യായങ്ങൾ. അനുബന്ധമായി സത്യൻ അന്തിക്കാടുമായി മാധ്യമപ്രവർത്തകൻ ശ്രീകാന്ത് കോട്ടക്കൽ നടത്തുന്ന അഭിമുഖവും, ഉമ്മൻ ചാണ്ടിയുമായുള്ള സത്യൻ അന്തിക്കാടിന്റെ അഭിമുഖവും ചേർത്തിട്ടുണ്ട്. ഞാനെന്ന ഭാവമില്ലാത്ത എഴുത്ത്. ഗ്രാമ്യമായ ഭാഷ, ലളിതം, സുന്ദരം. എം.ടി, വി.കെ.എൻ, ശ്രീനിവാസൻ, ഇ.ശ്രീധരൻ, മോഹൻലാൽ , ഡോ. ബാലകൃഷ്ണൻ , മഞ്ജു വാര്യർ, നടൻ മധു (ഓർക്കുക മധു ,സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല) ഷീല, നയൻതാര എല്ലാവരും ഈ പുസ്തകത്തിൽ സത്യന്റെ തൂലികയുടെ വാങ്മയ ചിത്രങ്ങളാകുന്നു. ശ്രീനിവാസനും, സത്യൻ അന്തിക്കാടുമായി നടത്തിയ കുടജാദ്രി യാത്രയും, അന്തിക്കാട് നിന്നും തൃശൂരിലേക്ക് സത്യൻ നടത്തിയിട്ടുള്ള സ്വകാര്യ ബസ് യാത്രാനുഭവങ്ങളും , മഞ്ജു വാര്യരുടെ അഭിനയം കാണാൻ ലോഹിതദാസ് ഷൊർണ്ണൂരിലേക്ക് വിളിച്ച്…
Read More » -
കുതിപ്പ് തുടരുന്ന് സംയുക്തയുടെ തെലുങ്ക് ചിത്രം ‘വിരൂപാക്ഷ’; പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രം 70 കോടി ക്ലബില്‍
മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി,…
Read More » -
പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്ന് സൽമാൻ ഖാൻ
ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ് പഠാൻ. നാലുവർഷത്തിന് ശേഷം ബിഗ് സ്ക്രീനിൽ നായകനായി തിരിച്ചെത്തിയ ഷാരൂഖ് ഖാന് സ്വപ്നതുല്യമായ മടങ്ങിവരവാണ് ഈ ചിത്രം നൽകിയത്. 1000 കോടി ബോക്സ്ഓഫീസ് കളക്ഷൻ എന്ന വലിയ നേട്ടം ചിത്രം നേടി. ചിത്രത്തിൽ സൽമാൻ ഖാൻ ചെയ്ത അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈഗർ എന്ന ഏജൻറായി പഠാനെ ഒരു നിർണ്ണായക സമയത്ത് രക്ഷിക്കാൻ എത്തുന്ന റോളാണ് സൽമാന് ചിത്രത്തിൽ. കിസീ കാ ഭായ് കിസീ കി ജാൻ എന്ന ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി ഇന്ത്യ ടിവിയിലെ രജത് ശർമ്മയുടെ ആപ് കി അദാലത്തിൽ പങ്കെടുത്ത് ഇത് സംബന്ധിച്ച് ചോദ്യത്തിന് ഉത്തരം നൽകി സൽമാൻ. പഠാന്‍റെ വിജയത്തില്‍ സല്‍മാനും പങ്കുണ്ട് എന്ന രീതിയിലായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഇതില്‍ വളരെ വ്യക്തമായ ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്. പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. ഷാരൂഖ് കഠിനമായ…
Read More » -
‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് ദിനം തമിഴ്‍നാട്ടില്‍നിന്ന് നേടിയത് 21.37 കോടി; രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍നിന്നും നേടിയത് 28-30 കോടി
മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടിൽ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തിൽ തന്നെ കളക്ഷനിൽ 50 കോടി കടക്കും’പൊന്നിയിൻ സെൽവൻ’ എന്നാണ് ആദ്യകണക്കുകൾ പറയുന്നത്. രണ്ടാം ദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനിൽ നിന്നും മികച്ച വളർച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷൻ ഇപ്പോൾ 53-55 കോടി കടന്നുവെന്നാണ് കണക്കുകൾ. ഞായറാഴ്ച ചിത്രം 30 കോടിക്ക്…
Read More » -
അത് മോശമായ കാര്യമാണ്, നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു… അഖിൽ മാരാർക്ക് മോഹൻലാലിന്റെ താക്കീത്
ബിഗ് ബോസ് സീസൺ അഞ്ചിൽ ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ എത്തിയിരിക്കുകയാണ്. ജപ്പാനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനാൽ സൂം കാളിലാണ് മോഹൻലാൽ മത്സരാർത്ഥികളുമായി സംവാദിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മോഹൻലാൽ. ‘കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്’, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ഇതിനിടയിൽ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുന്നുണ്ട്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ…
Read More » -
മനഃപൂര്‍വ്വമല്ല, പറ്റിപോയി… മോഹന്‍ലാലിന് മുന്നില്‍ കുറ്റം ഏറ്റു പറഞ്ഞ് നാദിറ
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ ഒരോ സംഭവങ്ങളും വിലയിരുത്താനും മറ്റുമാണ് ഒരോ ആഴ്ചയും അവതാരകനായ മോഹൻലാൽ വീട്ടിലെ അംഗങ്ങളെ കാണാൻ എത്തുന്നത്. ഇത്തവണ ജപ്പാനിൽ ആയതിനാൽ മോഹൻലാൽ പ്രത്യേക സംവിധാനത്തിലൂടെയാണ് ബിഗ്ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളെ കണ്ടത്. വീട്ടിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ വിശേഷങ്ങൾ എല്ലാം തന്നെ മോഹൻലാൽ ചോദിച്ചറിഞ്ഞു. ബിഗ്ബോസ് വീട്ടിലെ സാമഗ്രികൾ തകർക്കാൻ പാടില്ല എന്ന നിയമം വീട്ടുകാരെ മോഹൻലാൽ ഓർമ്മിപ്പിച്ചിരുന്നു. ഇത്തരത്തിൽ നാദിറ ഒരു ടാസ്കിനിടെ കപ്പ് പൊട്ടിച്ചതും ചർച്ചയായി. ദേവുവിൻറെ കപ്പാണ് നാദിറ പൊട്ടിച്ചത്. ഇതിൻറെ പേരിൽ ജയിൽ വാസവും നാദിറ അനുഭവിച്ചു. അതിൽ എന്തുകൊണ്ട് ശോഭ പ്രതികരിച്ചില്ലെന്ന് ചോദിച്ചാണ് ഈ വിഷയം മോഹൻലാൽ ചർച്ചയാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ താൻ അത് ക്യാമറയോട് പറഞ്ഞെന്നും. എന്നാൽ ഇവരെല്ലാം അത് വിഷയമാക്കിയെന്നാണ് ശോഭ പറഞ്ഞത്. പിന്നാലെ നാദിറ ഇങ്ങനെ ദേഷ്യം വന്നാൽ ഒരൊന്ന് പൊട്ടിക്കരുത് എന്നാണ് മോഹൻലാൽ പറഞ്ഞത്. മനഃപൂർവ്വം പറ്റിയതല്ലെന്നും. ദേഷ്യം വന്നപ്പോൾ കല്ലെടുത്ത് എറിഞ്ഞെങ്കിലും.…
Read More » -
മമ്മുട്ടി പൊലീസ് ഓഫീസറായി ആദ്യം തിളങ്ങിയ ‘യവനിക’ പ്രദർശനമാരംഭിച്ചിട്ട് ഇന്ന് 41 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലർ ‘യവനിക’ കെജി ജോർജ്ജ് ഉയർത്തിയിട്ട് 41 വർഷം. 1982 ഏപ്രിൽ 30 നായിരുന്നു മുഖ്യധാരാ ക്‌ളാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം പ്രദർശനമാരംഭിച്ചത്. എസ്.എൻ സ്വാമി ‘സിബിഐ ഡയറിക്കുറിപ്പി’ൽ ആരാണ് കൊന്നത് എന്ന മുൾമുന ചോദ്യത്തിലൂടെ കാണികളെ ഉദ്വേഗഭരിതരാക്കുന്നതിനും ഏറെ മുൻപ് കെ.ജി ജോർജ്ജ് ആ ചോദ്യം ചോദിച്ചു: തബലിസ്റ്റ് അയ്യപ്പനെ ആരാണ് കൊന്നത്? (രണ്ടിടത്തും കണ്ടുപിടിക്കുന്നത് മമ്മൂട്ടിയാണെന്ന യാദൃശ്ചികതയുണ്ട്.) ഒരിടത്തും നിലയുറപ്പിച്ച് നിൽക്കുന്നവനല്ല അയ്യപ്പൻ എന്ന മദ്യപാനി എന്ന് മറ്റ് കഥാപാത്രങ്ങൾ പറയുന്ന അറിവേ കാണികൾക്ക് ലഭിക്കുന്നുള്ളൂ. ആരാണ് കൊന്നത് എന്നതിനൊപ്പം എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ‘ഭാവന തീയറ്റേഴ്‌സി’ലെ ആ നാടക കലാകാരന്മാരെ അതിനോടകം അടുത്തറിഞ്ഞ നമ്മൾ ചോദിച്ചു പോകും. സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളെ ഈ സിനിമ എന്തുമാത്രം വിശകലനം ചെയ്തുവെന്നോർത്ത് ഒടുവിൽ നമ്മൾ അദ്‌ഭുതപ്പെടുകയും ചെയ്യും. അയ്യപ്പനെ കാണാതായ ദിവസം മാന്യനായ ആർട്ടിസ്റ്റ്…
Read More » -
എച്ച്ബിഒയിലെ സീരിസുകൾ നഷ്ടമായെന്ന് വിഷമിച്ചിരുന്നവർക്ക് സന്തോഷവാർത്ത; ജിയോ സിനിമ വഴി ഇനി എച്ച്ബിഒ കണ്ടന്‍റുകള്‍ ലഭിക്കും
ദില്ലി: പാതിവഴിയിൽ എച്ച്ബിഒയിലെ സീരിസുകളെയൊക്കെ നഷ്ടമായെന്ന് വിഷമിക്കുന്നവർക്കുള്ള സന്തോഷവാർത്തയുമായാണ് ജിയോ സിനിമയെത്തിയിരിക്കുന്നത്. വാർണർ ബ്രദേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ റിലയൻസ് ജിയോ . നിലവിലെ കരാർ പ്രകാരം ഇനി മുതൽ ഇന്ത്യയിലെ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് കണ്ടെന്റുകളെല്ലാം ജിയോസിനിമ ആപ്പിലൂടെയാകും സ്ട്രീം ചെയ്യുന്നത്. റിലയൻസിന്റെ വയാകോം18 ഉം വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും കഴിഞ്ഞ ദിവസമാണ് മൾട്ടി-ഇയർ കരാർ പ്രഖ്യാപിച്ചത്. മെയ് മുതൽ പുതിയ കരാർ നടപ്പിലാകും. വാർണർ ബ്രദേഴ്സിന്റെയും ഇന്ത്യയിലെ ടിവി സീരിസുകളുടെയും സിനിമകളുടെയും കാറ്റലോഗിന്റെ പുതിയ ഹോമാകും ജിയോസിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് വ്യത്യസ്തമായി വാർണർ ബ്രദേഴ്സിന്റെ എല്ലാ പ്രൊഡക്ഷനുകളും ജിയോസിനിമ ആപ്പിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. നിലവിൽ എച്ച്ബിഒ മാക്സിന് ഇന്ത്യയിൽ ഇതുവരെ പ്രത്യേകം സ്ട്രീമിങ് സർവീസില്ലായിരുന്നു. ഹോട്ട്സ്റ്റാറുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതിനാൽ എച്ച്ബിഒ കണ്ടന്റുകളൊക്കെ രാജ്യത്ത് ഓർമയായ സാഹചര്യത്തിലാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം തയ്യാറാക്കിയ പുതിയ കരാറിൽ…
Read More »