Movie

  • അമ്മയാരാ മകള്‍? ‘ജൂനിയര്‍ കുന്ദവൈ’ ആരെന്നറിഞ്ഞ് അന്തംവിട്ട് പ്രേക്ഷകര്‍

    കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2. വമ്പന്‍ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തില്‍. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു. ‘നിലാ’ എന്ന ഈ നടിക്ക് ഒരു മലയാളി കണക്ഷന്‍ കൂടിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. അതിന് കാരണമായതാകട്ടെ നിലായുടെ പിതാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും. തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടന്‍ കവിതാ ഭാരതിയുടെയും ടെലിവിഷന്‍ പരമ്പരകളില്‍ സ്ഥിരം സാന്നിധ്യവുമായ നടി കന്യയുടേയും മകളാണ് നിലാ. ”കുട്ടി കുന്ദവൈയെ കണ്ടാല്‍ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്” എന്നായിരുന്നു കവിതാ ഭാരതി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പി.എസ് 2-ല്‍നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട്…

    Read More »
  • ബനിതസന്തു നായികയായ ‘മദർ തെരേസ ആൻഡ് മി’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു

        കമാൽ മുസലെ രചനയും സംവിധാനവും നിർവ്വഹിച്ച ‘മദർ തെരേസ ആൻഡ്  മി’ എന്ന ചിത്രം നാളെ (മെയ് 5) ലോകമെമ്പാടും റിലീസ് ചെയ്യുന്നു. പ്രധാന അഭിനേതാക്കൾ ബനിതസന്തു, ജാക്കിലിൻ ഫ്രിട്സി കൊർന്നാസ്, ദീപ്തി നവൽ  എന്നിവരാണ്.  സറിയ ഫൗണ്ടേഷൻ& മി രിയഡ് പിച്ചേഴ്സ് ആണ് ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ അവതരണം. ‘മദർ തെരേസ ആൻഡ് മി’എന്ന ചിത്രത്തിന്റെ പ്രമേയം ഇതാണ്: ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആധുനിക യുവതി കവിതയെ സംബന്ധിച്ചിടത്തോളം പ്രണയം ഒരു മിഥ്യയാണ്. തൃപ്തികരമല്ലാത്ത പ്രണയബന്ധങ്ങൾക്കിടയിൽ ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവളെ വിവാഹം കഴിപ്പിക്കാനുള്ള മാതാപിതാക്കളുടെ പദ്ധതികളും അപ്രതീക്ഷിത ഗർഭധാരണവും, കവിതയെ ആന്തരിക സംഘർഷങ്ങളാൽ കീറിമുറിച്ചു. അവൾ  സ്വന്തംകുഞ്ഞിനെ ഗർഭഛിദ്രം ചെയ്യണോ വേണ്ടയോ…? സമൂലമായ മെഡിക്കൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. കുട്ടിക്കാലത്ത് തന്നെ പരിപാലിച്ച ആയ, ദീപാലിയുടെ കരങ്ങളിൽ ആശ്വാസം കണ്ടെത്തുന്നതിനായി കവിത തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. ഒരു ചേരിയിൽ ജോലി ചെയ്യുമ്പോൾ 1948-ൽ…

    Read More »
  • എം.ടി വാസുദേവൻ നായരുടെ രചനയിൽ യൂസഫലി കേച്ചേരി സംവിധാനം  ചെയ്ത ‘നീലത്താമര’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 34 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   എം.ടി വാസുദേവൻ നായർ- യൂസഫലി കേച്ചേരി ടീമിന്റെ ‘നീലത്താമര’യ്ക്ക് 34 വർഷപ്പഴക്കം. 1979 മെയ് 4 നായിരുന്നു 5 ലക്ഷം രൂപ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ റിലീസ്. ജാതിബോധത്തെ മറികടക്കാനാവാത്ത പ്രണയത്തിന്റെ നേർസാക്ഷ്യമാണ് സിനിമ. ’70കളിലെ കേരളീയാന്തരീക്ഷമാണ് ചിത്രത്തിലെ പശ്ചാത്തലം. സമ്പന്ന ഗൃഹത്തിലെ പയ്യന്റെ കാമനകൾക്ക് വശംവദയായി, ഒടുവിൽ ജാതിയുടെ താഴേത്തട്ടിലായതിനാൽ അയാളോടൊത്ത് ജീവിതം പങ്കിടാനാകാതെ പോയ കുഞ്ഞിമാളുവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. വലിയ വീട്ടിലെ പയ്യന്റെ ഭാര്യയായിട്ടും തന്റേതായ നിലപാടുകളുള്ളവളും, അമ്പലക്കുളത്തിൽ മരിച്ചു കിടക്കാൻ യോഗമുണ്ടായ മറ്റൊരു സ്ത്രീ. ഇങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ‘നീലത്താമര’ എന്ന തലക്കെട്ടോടെ ലാൽ ജോസ് 2009 ൽ ചില മാറ്റങ്ങളോടെ ചിത്രം പുനർനിർമ്മിച്ചു. സുരേഷ്‌കുമാറായിരുന്നു നിർമ്മാതാവ്. കിഴക്കേപ്പാട്ട് വീട്ടിൽ സഹായി ആയി കുഞ്ഞിമാളു വരുന്നതിൽത്തന്നെ ഇരട്ടത്താപ്പുണ്ട്. ജാതിയിൽ താണവർക്ക് വേലക്കാരികളായി ആ വീട്ടിൽ താമസിക്കാം! വീട്ടിലെ പയ്യൻ ഹരിദാസൻ പട്ടണത്തിൽ നിന്നും വരുമ്പോൾ…

    Read More »
  • പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖറും

    പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും. പ്രിയ സുഹൃത്തും സഹപ്രവർത്തകയുമായ മനോബാലയുടെ വിയോ​ഗ വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് മമ്മൂട്ടി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘RIP മനോബാല സാർ! നിങ്ങൾ എല്ലായ്പ്പോഴും ഊഷ്മളവും ദയയുള്ളവരുമായിരുന്നു, നിരന്തരം ഞങ്ങളെ ചിരിപ്പിക്കുകയും ഞങ്ങളോട് സ്നേഹം നിറഞ്ഞവനും ആിരുന്നു. ഞങ്ങൾ ഒന്നിച്ച സിനിമകളിൽ നല്ല ഓർമകൾ മാത്രമെ എനിക്കുള്ളൂ’, എന്നാണ് ദുൽഖർ കുറിച്ചത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിൽ മനോബാലയ്ക്ക് ഒപ്പം ദുൽഖർ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഐശ്വര്യ രാജേഷിന്‍റെ അച്ഛന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മനോബാല അന്തരിച്ചത്. അറുപത്തി ഒന്‍പത് വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി,…

    Read More »
  • മണിരത്നത്തി​ന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

    മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. തൻറെ അച്ഛനും അമ്മാനവനും (ദാഗർ ബ്രദേഴ്സ്) ചേർന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയിൽ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീൻ ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ഭാഗത്തിൻറെയും ക്രമീകരണത്തിൽ മാത്രമാണ് വ്യത്യാസമുള്ളത് എന്ന് വാസിദുദ്ദീൻ പറഞ്ഞു. അദാന രാഗത്തിലുള്ള കോംമ്പോസിഷൻ ചെയ്തത് തൻറെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇത് തൻറെ പിതാവായ ഫയാസുദ്ദീൻ ദാ​ഗറുമൊത്ത് വർഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദൻ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിൻറെ നിർമാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആർ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ…

    Read More »
  • സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോകറെക്കോർഡിൽ

         തിരക്കഥയും ചിതീകരണവും  മുതൽ സ്ക്രീൻ വരെ കേവലം 16 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’  എന്ന സിനിമ ലോകറെക്കോർഡ് നേട്ടത്തിനർഹമായിരിക്കുന്നു.  പ്രീപ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെയുള മുഴുവൻ ജോലികളും പൂർത്തിയാക്കി ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ സിനിമ ലോകനെറുകയിൽ എത്തിയത്. യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എൻ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തിരുവനന്തപുരത്താണ്             മുഴുവൻ ചിത്രീകരണവും നടന്നത്. ‘സാക്ഷാൽ ദൈവം’ എന്നറിയപ്പെടുന്ന യുട്യൂബ് വ്ളോഗറിന് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരുന്നു. ആരതി എന്ന ഒരു യുവതി ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. എന്നാൽ അത് ആത്മഹത്യ അല്ലെന്നും സ്ത്രീധനപീഡന…

    Read More »
  • മോഹൻലാൽ നായകനായ അരവിന്ദന്റെ ‘വാസ്‌തുഹാര’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 32 വർഷം.

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ      അരവിന്ദന്റെ അവസാനചിത്രം ‘വാസ്‌തുഹാര’ റിലീസ് ചെയ്‌തിട്ട് 32 വർഷം. 1991 മെയ് 3 നാണ് സിവി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയ മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തിയത്. അരവിന്ദനൊപ്പം സിവി ശ്രീരാമനും എൻ മോഹനനും സംഭാഷണമെഴുത്തിൽ പങ്കാളികളായി.  അഭയാർത്ഥികളുടെ കഥയാണ് ‘വാസ്‌തുഹാര'(ഇടം നഷ്‌ടപ്പെട്ടവർ)യിലൂടെ   പറഞ്ഞത്. പശ്ചിമ ബംഗാളിൽ ‘തലയ്ക്ക് മീതെ ശൂന്യാകാശവുമായി’ ജീവിക്കുന്ന അഭയാർത്ഥികളുടെ ജീവിതം പ്രതിഫലിക്കുന്ന ചിത്രം ഒരർത്ഥത്തിൽ ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ ജീവിതമാണ്  ആവിഷ്ക്കരിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേയ്ക്ക് അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് വേണു (ലാൽ). 1971 ലാണ് കഥ നടക്കുന്നത്. ബംഗാളിലെ റാണാഘട്ടിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികൾക്ക് ജീവിതം അക്ഷരാർത്ഥത്തിൽ ദുരിതപൂർണ്ണമാണ്. വേണുവിന് ഇത് സ്വന്തം ദുഃഖം കൂടിയാണ്. കിഴക്കൻ ബംഗാളിൽ നിന്നും വന്നൊരു സ്ത്രീ വേണുവിനെ കണ്ട് മുറിമലയാളത്തിൽ സ്വന്തം കഥ പറയുന്നു. വേണു കുട്ടിയായിരിക്കുമ്പോൾ നാട് വിട്ടുപോയ അമ്മാവന്റെ ഭാര്യയാണവർ. അമ്മാവൻ കോളറ പിടിപെട്ട് മരിച്ചതിന് ശേഷം…

    Read More »
  • തിയറ്ററുകളിൽ ഫഹദ് മാജിക്ക്! ‘പാച്ചുവും അത്ഭുതവിളക്കും’ 4 ദിവസത്തില്‍ നേടിയത്

    സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളെത്തുന്നില്ലെന്ന ആശങ്ക ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയി. ഇതരഭാഷാ ചിത്രങ്ങൾ പലപ്പോഴും വലിയ കളക്ഷൻ കേരളത്തിൽ നിന്ന് നേടുമ്പോൾ മലയാള ചിത്രങ്ങൾ കാണാൻ ആളില്ലെന്നാണ് പരാതി. എന്നാൽ അപൂർവ്വം ചിത്രങ്ങൾ വലിയ വിജയങ്ങളും ആവാറുണ്ട്. ഈ വർഷം ഇതുവരെ എഴുപതിലേറെ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടപ്പോൾ രോമാഞ്ചം മാത്രമാണ് കാര്യമായ വിജയം നേടിയത്. എന്നാൽ വലിയ ഇടവേളയ്ക്കു ശേഷം ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുകയാണ്. ഫഹദ് ഫാസിലിനെ ടൈറ്റിൽ കഥാപാത്രമാക്കി നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ 3.63 കോടിയാണ്. ഇതിൽ രണ്ട് ദിനങ്ങളിൽ ഒരു കോടിക്ക് മുകളിൽ ഗ്രോസ് നേടി ചിത്രം.…

    Read More »
  • കെ.പി കുമാരൻ സംവിധാനം ചെയ്ത  ആദ്യ സിനിമ ‘അതിഥി’ എത്തിയിട്ട് ഇന്ന് 48 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       കെപി കുമാരന്റെ ‘അതിഥി’ക്ക് 48 വയസ്സായി. 1975 മെയ് 2 നാണ് പിജെ ആന്റണി, ഷീല, ബാലൻ കെ നായർ, രാഘവൻ, ശാന്താദേവി, രമണി, കരുണൻ, പി കെ വേണുക്കുട്ടൻ നായർ, കെ പി എ സി സണ്ണി  എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസായത്. ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം. ‘സീമന്തിനി നിൻ ചൊടികളിലാരുടെ’ എന്ന മനോഹരഗാനം (വയലാർ-ദേവരാജൻ) കൊണ്ടും പ്രശസ്‌തമാണ്‌ അതിഥി. ആർ.കെ ശേഖർ (എ.ആർ റഹ്മാന്റെ അച്ഛൻ) ആയിരുന്നു പശ്ചാത്തലസംഗീതം. മുൻപ് നാടകപ്രവർത്തകനായിരുന്ന കെ.പി കുമാരന്റെ നാടകമായിരുന്നു ‘അതിഥി’. ഗോദോയെ കാത്ത് എന്ന വിശ്രുത നാടകം ‘അതിഥി’യെ സ്വാധീനിച്ചിട്ടുണ്ടാവണം. 72 ലായിരുന്നു നാടകാവതരണം. ‘ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവർ’ എന്ന് ‘അതിഥി’യുടെ പോസ്റ്ററിലെ പരസ്യവാചകം. ഐവി ശശിയുടെ ആദ്യചിത്രം ‘ഉത്സവ’വും പിന്നീട് ‘അവളുടെ രാവുകളും’ നിർമ്മിച്ച രാമചന്ദ്രനാണ്…

    Read More »
  • ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘റാം’ ഓണം റിലീസായി തിയറ്ററിൽ എത്തും

    ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് മലയാളികളെ ‘റാം’ എന്ന ചിത്രത്തിലേക്ക് ആകർഷിച്ച ഘടകം. ട്വൽത്ത് മാനിന് മുമ്പ് ഷൂട്ടിം​ഗ് തുടങ്ങിയ ചിത്രമാണ് റാം. എന്നാൽ കൊവിഡ് മഹാമാരി കാരണം ചിത്രീകരണം നിർത്തിവയ്ക്കുകയും ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും ആരംഭിക്കുകയും ചെയ്തു. റാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസും ഡിജിറ്റൽ റൈറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. രണ്ട് ഭാ​ഗങ്ങളിലായി ഒരുങ്ങുന്ന റാം, ഈ വർഷം ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ റെക്കോർഡ് തുകയ്ക്ക് വാങ്ങിയെന്നാണ് വിവരമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഓണം റിലീസ് ആയി ചിത്രം എത്തുമെന്ന് അറിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ…

    Read More »
Back to top button
error: