Movie

  • കാനം ഇ. ജെയുടെ ‘ഏദൻതോട്ടം’ പി ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    പി ചന്ദ്രകുമാറിന്റെ ‘ഏദൻതോട്ട’ത്തിന് 43 വർഷം പഴക്കം. മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച കാനം ഇ. ജെയുടെ ഈ നോവലിന് തിരക്കഥയൊരുക്കിയത് നോവലിസ്റ്റ് തന്നെ. ഭാര്യയുടെ അസാന്നിധ്യത്തിൽ, ഭാര്യയുടെ അനിയത്തിയോട് ബന്ധം പുലർത്തി വിലക്കപ്പെട്ട കനിയുടെ ശിക്ഷ സ്വയം ഏറ്റു വാങ്ങുന്ന മാനുഷികാവസ്ഥയാണ് പ്രമേയം. നിർമ്മാണം സുനിതാ പ്രൊഡക്ഷൻസിന്റെ എം മണി. സംഗീതം ‘സുനിത’യുടെ ആദ്യകാല സ്ഥിരം സംഗീതകാരൻ ശ്യാം. ഗാനരചനയും സഹസംവിധാനവും സത്യൻ അന്തിക്കാട്. 1980 ജൂൺ 6 റിലീസ്. ശസ്ത്രക്രിയ മൂലം ആശുപത്രിയിൽ കഴിയുന്ന ചേച്ചിയെ (ജയഭാരതി) ശുശ്രൂഷിക്കാൻ വന്ന അനിയത്തി (അംബിക) ഒരു ‘ദുർബ്ബല നിമിഷത്തിൽ’ (കാറ്റും മഴയും പശ്ചാത്തലം) ചേട്ടനുമായി (സോമൻ) അവിഹിതം പുലർത്തി ഗർഭിണിയായി. ഉത്തരവാദിയായി കോളജ് മിത്രത്തിന്റെ പേര് കള്ളം പറയുന്നു. ഗർഭച്‌ഛിദ്രത്തിന് ചേട്ടൻ സഹായിച്ചെങ്കിലും അവളുടെ ശിഷ്ടജീവിതം ഒരു പ്രശ്നമാണ്. കല്യാണം മുടങ്ങി. ആ നാണക്കേടിൽ അമ്മ മരിച്ചു. അനിയത്തിയും ഭർത്താവും തമ്മിൽ ഒരേ…

    Read More »
  • ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ ഇത് കാണരുത്; അമല്‍ജ്യോതിയിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം

    കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളെജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി അധികാരികൾ കാണരുതെന്നും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന വിദ്യാർഥികളെ കേരളം കേൾക്കണമെന്നും ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഷെയ്ൻ നിഗത്തിൻറെ കുറിപ്പ് “അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാർഢ്യം നൽകണം…” അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തിയിട്ടുണ്ട്.…

    Read More »
  • കലൂർ ഡെന്നീസ് രചനയും പി.ജി വിശ്വംഭരൻ സംവിധാനവും നിർവഹിച്ച ‘പൊന്ന്’ റിലീസ് ചെയ്തിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       പി.ജി വിശ്വംഭരന്റെ ‘പൊന്ന്’ തീയേറ്ററുകളിലെത്തിയിട്ട് 36 വർഷം പൂർത്തിയാകുന്നു. സ്നേഹിച്ച പെണ്ണിനെ തട്ടിയെടുത്ത അച്ഛനെ നേരിടുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്. പഞ്ചപാവം നായകൻ ഒരു സ്ത്രീയുടെ പ്രോത്സാഹനത്തോടെ തന്റേടിയായി മാറുന്ന കാഴ്‌ചയും ചിത്രത്തിലുണ്ട്. എ.ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നീസ് തിരക്കഥയെഴുതി. പി ഭാസ്‌ക്കരൻ- ഔസേപ്പച്ചൻ ടീമിന്റെ രണ്ട് മനോഹര ഗാനങ്ങൾ ‘പൊന്നി’ന്റെ മാറ്റ് കൂട്ടുന്നു. റോയൽ ഫിലിംസ് അച്ചൻകുഞ്ഞാണ് നിർമ്മാണം. 1987 ജൂൺ 5 റിലീസ്. ലോകത്ത് ഏറ്റവും വില കൂടിയ രണ്ട് സാധനങ്ങൾ – പൊന്നും പെണ്ണും എന്ന് വിശ്വസിക്കുന്ന അച്ചുത്തട്ടാർ (തിലകൻ). പണം പലിശയ്ക്ക് കൊടുക്കലാണ് സ്വർണ്ണപ്പണി കഴിഞ്ഞാലുള്ള ആ തട്ടാന്റെ പണി. ക്രൂരനായ അച്ഛനുമാണയാൾ. അച്ഛന്റെ ദുഷ്ടത്തരം കണ്ട് സഹിക്കാനാവാത്ത പഞ്ചപാവം മകൻ (അശോകൻ) നാട് വിട്ട് പട്ടണത്തിൽ ജോലിക്ക് ചേർന്നു. പുതിയ സ്ഥലത്തെ അയൽക്കാരി (ശാരി) അവനെ ഇഷ്ടപ്പെട്ടു. അവന് പക്ഷെ…

    Read More »
  • പ്രതിച്ഛായ മോശമാക്കി; വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണമെന്ന അധോലോക നേതാവ് ഛോട്ടാ രാജ​ന്റെ ആവശ്യം നിരസിച്ച് കോടതി

    മുംബൈ: നെറ്റ്ഫ്ലിക്സിൽ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നൽകിയ ഹർജി ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച നിരസിച്ചു. അടിയന്തരമായി നിരോധനം നൽകണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സ്കൂപ്പിൻറെ സംവിധായകൻ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിർമ്മാതാക്കൾക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. തന്റെ മുൻകൂർ അനുമതിയില്ലാതെ ‘തൻറെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയിൽ ഹർജി നൽകിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലിൽ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. എന്നാൽ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ്…

    Read More »
  • ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ കാമുകി ഇന്ത്യന്‍ വംശജ നീലം ഗില്‍ ?

    ലണ്ടന്‍: ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോ ഇന്ത്യന്‍ വംശജയായ മോഡലുമായി ഡേറ്റിംഗിലാണ് എന്ന് ഗോസിപ്പുകള്‍. ഇരുവരെയും ഒന്നിച്ച് പലപ്രവാശ്യമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടത് എന്നാണ് ഹോളിവുഡ് മാധ്യമങ്ങളില്‍ അടക്കം വന്ന റിപ്പോര്‍ട്ട് . പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നീലം ഗില്ലും ലിയോനാർഡോ ഡികാപ്രിയോയും ഒരുമിച്ച് എത്തിയതോടെയാണ് ഡേറ്റിംഗ് റൂമറുകള്‍ പരന്നത്. അടുത്തിടെ ഇരുവരും ലണ്ടനിലെ ചിൽട്ടേൺ ഫയർഹൗസിലും ഒന്നിച്ച് എത്തിയിരുന്നു. ഒരു ബ്രിട്ടീഷ്-പഞ്ചാബി മോഡലാണ് നീലം ഗില്‍. 28 വയസാണ് ഇവരുടെ പ്രായം. മോഡലിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് നീലം. രണ്ട് തലമുറ മുന്‍പ് പഞ്ചാബില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് നീലത്തിന്‍റെ കുടുംബം. 14-ാം വയസ്സിൽ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചിരുന്നു നീലം. ഫ്ലവര്‍ മൂണ്‍ കില്ലേര്‍സ് എന്ന ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമായിരുന്നു. അതിനാല്‍ തന്നെ ഈ ചിത്രത്തിലെ പ്രധാന താരമായ ലിയോനാർഡോ ഡികാപ്രിയോയ്ക്കൊപ്പം എത്തിയ നീലവും മാധ്യമ ശ്രദ്ധയിലേക്ക്…

    Read More »
  • കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മയില്‍പ്പീലിക്കാവ്’ സിനിമയുടെ സെറ്റില്‍ പീഡന ശ്രമമുണ്ടായി; പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച ‘പയ്യന്’ രഞ്‍ജിത്തി​ന്റെ വക ‘നല്ലൊരു സമ്മാന’വും കിട്ടി; വെളിപ്പെടുത്തലുമായി നിര്‍മാതാവ്

    നിർമാതാവും നടനുമായ ദിനേശ് പണിക്കർ യൂട്യൂബ് ചാനൽ അടുത്തിടെ തുടങ്ങിയിരുന്നു. താൻ നിർമിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവയ്‍ക്കുന്നത്. താൻ നിർമിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരു സിനിമാ സെറ്റിൽ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ദിനേശ് പണിക്കർ നിർമിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘മയിൽപ്പീലിക്കാവ്’. ‘മയിൽപ്പീലിക്കാവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പറയവേയാണ് ദിനേശ് പണിക്കർ അന്നുണ്ടായ ഞെട്ടിച്ച ആ സംഭവവും വെളിപ്പെടുത്തിയത്. അന്ന് ‘മയിൽപ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികൾ വന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും. കുട്ടികൾക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോൾ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരു മുറിയിൽ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ്…

    Read More »
  • പിജെ ആന്റണി നായകനും പ്രേംനസീർ ഉപനായകനുമായ പിഎൻ മേനോന്റെ ‘റോസി’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് 58 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ‘അല്ലിയാമ്പൽ കടവി’ലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ ‘റോസി’ക്ക് 58 വയസ്സ്. കവിയൂർ പൊന്നമ്മയാണ് റോസിയെ അവതരിപ്പിച്ചത് (ഭർത്താവ് മണിസ്വാമിയായിരുന്നു നിർമ്മാതാവ്). സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യകാല മലയാളസിനിമകളിലൊന്നാണ് റോസി. സൂപ്പർസ്റ്റാർ പ്രേംനസീറിന് സഹനായകൻ സ്ഥാനം നൽകിക്കൊണ്ട് പിജെ ആന്റണി നായകനായി വന്ന ചിത്രം. ‘ദ വുമൺ ഓഫ് ദ റിവർ’എന്ന ഇറ്റാലിയൻ ചിത്രത്തിന്റെ മൂലകഥ വികസിപ്പിച്ചത് സംവിധായകൻ പി.എൻ മേനോനാണ്. സംഭാഷണം പിജെ ആന്റണി. 1965 ജൂൺ 4 റിലീസ്. പോലീസ് തിരയുന്ന തോമായ്ക്ക് (പി.ജെ ആന്റണി) അഭയം കൊടുത്ത ഔസേപ്പിന്റെ മകളാണ് റോസി. തോമായും റോസിയുമായി വിവാഹം നടന്ന ശേഷം പോലീസിനെ ഭയന്ന് കാട്ടിൽ കുടിൽ കെട്ടി താമസിച്ച തോമായെ ഗർഭിണിയായ ഭാര്യ അനുഗമിക്കുന്നു. എന്തിനാണ് തോമായെ പോലീസ് തിരയുന്നത്…? സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മുതലാളിയെ തടഞ്ഞപ്പോൾ മുതലാളി കൊല്ലപ്പെട്ടതിനാണ്. പ്രസവാനന്തരം റോസി മരിച്ചു. തോമാ പോലീസ് പിടിയിലുമായി. കുഞ്ഞിന്റെ കരച്ചിൽ…

    Read More »
  • പ്രിയ സുചി… ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

    ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസകൾ അറിയിച്ചത്. അനു​ഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു. ‘ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിങ്ങൾക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു!’, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനിൽ വെച്ച് അടുത്തിടെ തങ്ങളുടെ 35-ാം വിവാഹ വാർഷികം മോഹൻലാലും സുചിത്രയും ആഘോഷിച്ചിരുന്നു. അതേസമയം, മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. വാലിബനിൽ മോഹൻലാൽ ഡബിൾ റോളിലാവും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും എത്തിയിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു…

    Read More »
  • ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ചാട്ടുളി’ ഫസ്റ്റ് ലുക്ക് പുറത്തു

    ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാട്ടുളി’. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. അട്ടപ്പാടിയിൽ ചാട്ടുളിടയുടെ ചിത്രീകരണം പൂർത്തിയായി. ‘ചാട്ടൂളി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റർ. നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവരാണ് ‘ചാട്ടുളി’ എന്ന ചിത്രം നിർമിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ചാട്ടൂളി’ എന്ന ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അജു വി എസ് ആണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അപ്പുണ്ണി സാജനാണ് ചിത്രത്തിന്റെ കലാസംവിധാനം.…

    Read More »
  • ഡിനോ ഡെന്നിസ്- മമ്മൂട്ടി സിനിമ ‘ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ‘ബസൂക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുന്ന വിവരം മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.അതു കൊണ്ടു തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റം നൂതനമായ ഒരു പ്രമേയമാണീ ചിത്രത്തിന്റേത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ചിത്രത്തിൻ്റെ അവതരണം. നിരവധി ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ കൗതുകവും, സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാണ് മമ്മുട്ടിയുടേത്. കഥാപാത്രത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് അണിയറ പ്രവർത്തകർ വിവരങ്ങ ഒന്നും തന്നെ പുറത്തുവിടുന്നില്ല പാൻ ഇൻഡ്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ താരം ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ,…

    Read More »
Back to top button
error: