Movie
-
പ്രേംനസീറും വിധുബാലയും ഉണ്ണിമേരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ശശികുമാറിന്റെ ‘മിനിമോൾ’ വെള്ളിത്തിരയിലെത്തിയിട്ട് 46 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശികുമാറിന്റെ ‘മിനിമോൾ’ക്ക് 46 വയസ്സായി. 1977 ജൂൺ 3 ന് റിലീസ് ചെയ്‌ത ഈ ചിത്രത്തിലാണ് പ്രശസ്‌തമായ ‘കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന പാട്ടുള്ളത്. ‘എന്ത് സമ്മാനം മിനിമോൾക്കെന്ത് സമ്മാനം’ എന്നൊരു ഹിറ്റ് ഗാനം കൂടിയുണ്ടായിരുന്നു. പാപ്പനംകോട് ലക്ഷ്‌മണന്റെ രചന. പ്രേംനസീർ, വിധുബാല, ഉണ്ണിമേരി എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌തു. സോമനെ (നസീർ) പഠിപ്പിക്കാൻ സഹായിച്ച പണിക്കരുടെ മകൾ നിർമ്മലയ്ക്ക് (വിധുബാല) സോമനോട് മൗനാനുരാഗം. സോമൻ അതറിയാതെ സമ്പന്നയായ ഉഷയുടെ (ഉണ്ണിമേരി) സ്‌നേഹത്തിന് കീഴടങ്ങുന്നു. ഉഷയുടെ അച്ഛന് ആ ബന്ധം ഇഷ്ടമില്ലാത്തതിനാൽ സോമനും അമ്മായിയച്ഛനും ശത്രുതയിലാണ്. സോമൻ-ഉഷമാർക്ക് മിനിമോൾ ജനിച്ചു. സോമന്റെ അനുവാദമില്ലാതെ കുഞ്ഞിന്റെ ജന്മദിനത്തിന് ഉഷ സ്വന്തം വീട്ടിൽ പോയത് സോമന് ഇഷ്ടമായില്ല. സോമൻ കുഞ്ഞിനെ എടുത്ത് കൊണ്ട് പോന്നു. കോടതിക്കേസായി. മിനിമോളുടെ കസ്‌റ്റഡി അമ്മയായ ഉഷയ്ക്ക്. മിനിമോൾ അമ്മയുമൊത്ത് മദ്രാസിലേയ്ക്ക് യാത്രയാവുകയാണ്. അച്ഛനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത മിനിമോൾ പ്ലെയിനിൽ കയറാതെ സോമന്റെ…
Read More » -
സിനിമ കാണാതെ റിവ്യു പറഞ്ഞു; ആറാട്ടണ്ണന് അടിയുടെ ആറാട്ട്
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ‘വിത്തിൻ സെക്കൻഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററിൽ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്. കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. “എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ…
Read More » -
നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും! ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങളുടെ കൂമ്പാരം
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഫൈനലിലേക്ക് ഷോ അടുക്കുന്തോറും പ്രശ്നങ്ങളുടെ കൂമ്പാരമാണ് ബിബി വീട്ടിൽ. എപ്പോഴും ശത്രുപക്ഷത്തുള്ള അഖിൽ മാരാരും ജുനൈസുമാണ് ഇത്തവണ ജയിലിൽ കിടന്നത്. അഖിലുമായുള്ള തർക്കത്തിനിടെ നാദിറയും സാഗറും തമ്മിലുള്ള പ്രശ്നം എടുത്തിടുകയും രംഗം വഷളാകുകയും ചെയ്തിരുന്നു. ട്രാൻസ് വുമണിനെ പ്രണയിച്ചാൽ നെഗറ്റീവ് ആകുമെന്നും സാഗറിന് കുടുംബം ഉണ്ടെന്നും ജുനൈസ് പറഞ്ഞെന്ന് നാദിറ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ബിബി ഹൗസിൽ തർക്കം. നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും എന്നാണ് ജുനൈസ് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്. ഇവിടെ പ്രേമിച്ച് കെട്ടിയവരും പ്രണയം സ്ട്രാറ്റജി ആക്കിയവരും ഉണ്ട്. നാദിറ പ്രണയിച്ചപ്പോൾ ജുനൈസിന് അങ്ങനെ തോന്നണമെങ്കിൽ കപടപുരോഗമനവാദി എന്നല്ലാതെ ഇവനെ ഞാൻ എന്ത് വിളിക്കണമെന്നും അഖിൽ ചോദിക്കുന്നുണ്ട്. ജുനൈസ് അല്ലാതെ ഇക്കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് നാദിറയും പറയുന്നുണ്ട്. പിന്നാലെ മറുപടിയുമായി ജുനൈസും എത്തി. “ഇവിടെ നാദിറയുടെ പ്രണയത്തെ ഏറ്റവും ബഹുമാനത്തോടെ നോക്കി…
Read More » -
ജീവിതവും ഫാന്റസിയും ഇടകലർന്ന കഥയുമായി അർജുൻ അശോകന്റെ സസ്പെൻസ് ത്രില്ലർ ചിത്രം ‘ഓളം’ മോഷൻ പോസ്റ്റർ പുറത്ത്
അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ‘ഓളം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നു. നടി ലെനയും വി എസ് അഭിലാഷും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്. സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജീവിതവും ഫാന്റസിയും ഇടകലർന്നിരിക്കുന്നു. ഹരിശ്രീ അശോകനും അർജുൻ അശോകനും യഥാർത്ഥ ജീവിതത്തിൽ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളിൽ തന്നെ. ലെന, ബിനു പപ്പു, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം നീരജ് രവി & അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടർ അരുൺ തോമസ്, കോ-പ്രൊഡ്യൂസർ സേതുരാമൻ കൺ കോൾ. ചീഫ് അസോസിയേറ്റ് ഡയറക്ടർ…
Read More » -
വിവാദമായ മറിയക്കുട്ടി കൊലക്കേസ് കുഞ്ചാക്കോയുടെ സംവിധാനത്തിൽ ‘മൈനത്തരുവി കൊലക്കേസ് ‘എന്ന പേരിൽ തീയേറ്ററുകളിലെത്തിയിട്ട് 56 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഒരേ വിഷയത്തെ ആസ്‌പദമാക്കിയുള്ള രണ്ട് ചിത്രങ്ങൾ ഒരാഴ്‌ചയുടെ വ്യത്യാസത്തിൽ റിലീസ് ചെയ്‌തത് 1967ൽ മലയാള സിനിമ കണ്ടു. യഥാർത്ഥ സംഭവമാണ് വിഷയം. കത്തോലിക്കാ പുരോഹിതൻ പ്രതിയായ മറിയക്കുട്ടി കൊലക്കേസ്…! പുരോഹിതനെ വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് വെറുതെ വിടുകയും ചെയ്‌ത സംഭവം സിനിമയാക്കാൻ മത്സരിച്ചത് സാക്ഷാൽ കുഞ്ചാക്കോയും പിഎ തോമസ്സുമാണ്. ആദ്യം തിയറ്ററുകളിൽ എത്തിക്കുന്നതിൽ കുഞ്ചാക്കോ വിജയിച്ചു. അങ്ങനെ മൈനത്തരുവി കൊലക്കേസ് 1967 ജൂൺ രണ്ടിന് പ്രദർശനശാലകളിലെത്തി . അതിനും ഒരു വർഷം മുൻപാണ് യഥാർത്ഥ സംഭവം. റാന്നിക്ക് സമീപം മാടത്തരുവിയിൽ വച്ച് മറിയക്കുട്ടി എന്ന വിധവ കൊല്ലപ്പെട്ടു. ഇരയുമായി അവിവിഹമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെട്ട ഫാദർ ബെനഡിക്റ്റ് ഓണംകുളം കൊലക്കേസിൽ പ്രതിയായി. കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താൽ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിനിമയായപ്പോൾ യാഥാർഥ്യത്തിൽ സങ്കൽപ്പങ്ങൾ കയറിക്കൂടി. മുതലാളിക്ക് (കൊട്ടാരക്കര) നായികയിൽ (ഷീല) കുഞ്ഞ് ജനിക്കുകയും അവകാശം ഉന്നയിക്കുകയും ചെയ്‌തപ്പോൾ…
Read More » -
ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയില്‍ കാണുന്നത് ഫേക്ക് സ്നേഹം, ശോഭയിലും ഉണ്ട് ഈ ഫേക്ക് സ്നേഹമെന്ന് റിനോഷിനോട് അനിയന്‍ മിഥുന്‍; പിന്തുണയുമായി റിനോഷ്
ബിഗ് ബോസ് മലയാളം സീസൺ 5 അതിൻറെ 11-ാം വാരത്തിലേക്ക് അടുക്കുകയാണ്. കോടതി ടാസ്കും ചലഞ്ചേഴ്സ് ആയി എത്തിയ റിയാസ് സലിമിൻറെയും ഫിറോസ് ഖാൻറെയും സാന്നിധ്യവുമെല്ലാമായി ആവേശകരമായ പത്താം വാരമാണ് അവസാനിക്കാൻ പോകുന്നത്. സീസൺ അന്ത്യത്തിലേക്ക് അടുക്കുന്നതോടെ മത്സരാർഥികൾക്കിടയിലെ മത്സരാവേശവും മുറുകിയിട്ടുണ്ട്. ഇപ്പോഴിതാ നിലവിലെ ബിഗ് ബോസ് മത്സരാർഥികൾക്കിടയിൽ താൻ കാണുന്ന കാപട്യത്തെക്കുറിച്ച് സുഹൃത്ത് റിനോഷിനോട് പറയുകയാണ് അനിയൻ മിഥുൻ. എല്ലാവരും സ്നേഹം അഭിനയിക്കുകയാണെന്ന് പറയുന്നു മിഥുൻ. ആ അഭിപ്രായത്തെ റിനോഷ് പിന്തുണയ്ക്കുന്നുമുണ്ട്. “എനിക്ക് ഫേക്ക് ഫീൽ ചെയ്യുന്നു എല്ലാവരിലും. വേറെ എല്ലാം പോട്ടെ. സ്നേഹം അഭിനയിക്കുന്നു. അത്രയും കലർപ്പില്ലാത്ത സാധനം”, അനിയൻ മിഥുൻറെ വാക്കുകൾ. ഇതിനോട് റിനോഷിൻറെ പ്രതികരണം ഇങ്ങനെ- “പിന്നെ, കൈയിൽ നിന്ന് പോയെന്ന് മനസിലാക്കുമ്പോൾ ഓരോ സാധനമൊക്കെ പറഞ്ഞ് വീണ്ടും കൂടാൻ വേണ്ടി പതുക്കെ നോക്കുകയാണ് ആളുകൾ. ഇവിടുത്തെ നിലനിൽപ്പിന് വേണ്ടി”, റിനോഷ് പറയുന്നു. “ഇപ്പോൾ സമയവും ഇല്ലല്ലോ. അപ്പോൾ പെട്ടെന്ന് കാര്യം നടക്കണം. ശോഭയിലും ഉണ്ട്…
Read More » -
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2ന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് പേർക്ക് പരുക്ക്
ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ് എന്നാണ് വിവരം. അതേ സമയം പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് അപടത്തിൽപ്പെട്ടുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ നാർക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ചിത്രത്തിൽ പ്രവർത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവർത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം നിർത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ ഉണ്ടായത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ അറിയാൻ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 7…
Read More » -
മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘ലക്ഷ്‌മണരേഖ’യ്ക്ക് ഇന്ന് 39 വർഷത്തിന്റെ പഴക്കം
♦ സുനിൽ കെ ചെറിയാൻ ഐവി ശശിയുടെ ‘ലക്ഷ്‌മണരേഖ’യ്ക്ക് 39 വർഷം പഴക്കമായി. മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 1984 ജൂൺ ഒന്നാം തീയതിയാണ് റിലീസ് ചെയ്‌തത്. രചന പി.വി കുര്യാക്കോസ്. ശശിയുടെ ആദ്യചിത്രം (ഉത്സവം) നിർമ്മിച്ച രാമചന്ദ്രനാണ് ‘ലക്ഷ്‌മണരേഖ’ നിർമ്മിച്ചത്. അപകടത്തിൽപ്പെട്ട് നിശ്ചലനായി കഴിയുന്ന ചേട്ടന്റെ ഭാര്യയ്ക്ക് ജീവിതം നൽകുന്ന അനുജനായി മോഹൻലാൽ വേഷമിട്ടു. സ്വപ്‌നങ്ങളിൽ സർപ്പമിഴയുന്ന ചേട്ടത്തിയമ്മയുടെ (സീമ) വിട്ടുമാറാത്ത തലവേദനയാണ് ആ കുടുംബവൃത്തത്തിലെ ഒരു പ്രശ്‍നം. പൂർത്തീകരിക്കപ്പെടാത്ത ശരീരതൃഷ്‌ണ തലവേദനയുടെ രൂപത്തിൽ വന്നതാണ്. ശാപമോക്ഷം കാത്ത് ശിലയായി കിടന്ന അഹല്യയോടാണ് നായികയെ ഉപമിക്കുന്നത്. അനുജൻ ‘കളഞ്ഞുപോയ മാനസം കണ്ടെടുത്ത് വീണയാക്കി മീട്ടി’. ചേട്ടത്തിയമ്മ ലക്ഷ്‌മണരേഖ മുറിച്ച് കടന്ന് ഗർഭിണിയായി. വീട്ടിൽ പ്രശ്‍നം. അനിയനും ചേട്ടത്തിയും തമ്മിലുള്ള വിവാഹമാണ് പരിഹാരം. പക്ഷെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ എങ്ങനെ മറ്റൊരാളുടെ ഭാര്യയാകും? വിവരമറിഞ്ഞ ചേട്ടന് (മമ്മൂട്ടി) സംസാരശേഷി കൂടി നഷ്ടപ്പെട്ടു. ആരോ കൊടുത്ത ഉറക്കഗുളികകൾ…
Read More » -
“രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല”; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് സുരാജ് പറയുന്നു. “നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല….അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക…. നീതിയുടെ സാക്ഷികൾ ആകുക…”, എന്നാണ് സുരാജ് കുറിച്ചത്. അതേസമയം ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന്…
Read More » -
‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’-ജഡ്ജായ റിയാസ് സലിം; പൊളിറ്റിക്കൽ ഇൻകറക്ട് പ്രയോഗമെന്ന് ജഡ്ജിയെ തിരുത്തി ഗുമസ്തൻ മാരാർ
ബിഗ് ബോസ് സീസണുകളിൽ എപ്പോഴും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന സെഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. വീട്ടിലെ മുന്നോട്ടുള്ള നിലനിൽപ്പിനെ ബാധിക്കുന്ന ഘടകമായത് കൊണ്ട് തന്നെ നൂറ് ശതമാനവും എഫേർട്ട് മത്സരാരർത്ഥികൾ ഇടാറുണ്ട്. അതുകൊണ്ട് തന്നെയാണ് വീക്കിലി ടാസ്കിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകുന്നതും ഈ സെഗ്മന്റിൽ തന്നെയാണ്. നിലവിൽ കോടതി ടാസ്ക് ആണ് ബിബി അഞ്ചാം സീസണിൽ നടന്നു കൊണ്ടിരിക്കുന്നത്. ‘ബിഗ് ബോസ് കോടതി’യിൽ ഇന്നെത്തിയൊരു കേസ് നാദിറയുടേതാണ്. സാഗർ സൂര്യയുമായുള്ള തന്റെ പ്രണയം സ്‍ട്രാറ്റജി ആയിരുന്നുവെന്ന് ജുനൈസ് ആരോപിക്കുന്നുവെന്നായിരുന്നു നാദിറയുടെ പരാതി. ജുനൈസ് എന്റെ പ്രണയത്തെ പലയിടത്തും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നാദിറ പരാതിപ്പെട്ടത്. വാദത്തിനിടെ ജുനൈസും വക്കീൽ ആയ ഫിറോസും ചേർന്ന് സംസാരിക്കുന്നതിനിടെ ജഡ്ജായ റിയാസ് സലിം പറഞ്ഞ കാര്യത്തെ തിരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. കേസിൽ ഗുമസ്തൻ ആയിരുന്നു മാരാർ. ഫിറോസും ജുനൈസും സംസാരിക്കുന്നതിനിടയിൽ ‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’എന്നാണ് റിയാസ്…
Read More »