LIFEMovie

യുകെ റിലീസില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് വിതരണക്കാർ

വിജയ് ആരാധകർ ലിയോയുടെ ചുറ്റുമാണ്. ലിയോ വമ്പൻ റിലീസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിനകത്തും പുറത്തും അങ്ങനെ തന്നെ. യുകെയിൽ ലിയോയുടെ റിലീസ് സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അഹിംസ എന്റർടെയ്‍ൻമെന്റ്സ്.

നോ കട്ട് ലിയോ

യുകെയിലെ വിതരണം അഹിംസ എന്റർടെയ്‍ൻമെന്റ്‍സാണ്. യുകെ റിലീസിൽ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഹിംസ എന്റർടെയ്ൻമെന്റ്സ്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണ്. റോ ഫോമിൽ ലിയാ ആസ്വദിക്കാൻ ചിത്രം കാണുന്നവർക്ക് അവകാശമുണ്ട്. കൂടുതൽ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം ’12എ’ പതിപ്പിലേക്ക് മാറുമെന്നുമാണ് അഹിംസാ എന്റർടെയ്‍ൻമെന്റ്‍സ് അറിയിച്ചിട്ടുണ്ട്. റോ ഫോം എന്ന് പറയുമ്പോൾ ചിത്രത്തിൽ ബ്ലർ ചെയ്യുകയോ സെൻസർ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്.


ഇരുപത്തിനാല് മണിക്കൂർ ഫാൻസ് ഷോ

ലിയോയ്‍ക്ക് ഇരുപത്തിനാല് മണിക്കൂർ ഫാൻസ് ഷോ കേരളത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മൾട്ടിപ്ലെക്സിലാണ് വിജയ് ഫാൻസായ പ്രിയമുടൻ നൻപൻസിൻറെ നേതൃത്വത്തിൽ മാരത്തോൺ ഷോകൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 19ന് പുലർച്ചെ ഷോ തുടങ്ങി 7, 11, 2, 6, 9.30, 11.59, ഒക്ടോബർ 20 ന് പുലർച്ചെ 4 എന്നിങ്ങനെയാണ് ലിയോ പ്രദർശിപ്പിക്കുക. വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകാനും താരത്തിന്റെ ആരാധകക്കൂട്ടായ്‍മയ്‍ക്ക് ആലോചനയുണ്ട്.

വിജയ്‍യുടെ നായികയായി വീണ്ടും തൃഷ

ലോകേഷ് കനകരാജിന്റെ നായകനായി വിജയ്‍യെത്തുമ്പോൾ ചിത്രത്തിൽ നായിക തൃഷയാണ്. വിജയ്‍യുടെ നായികയായി 14 വർഷങ്ങൾക്ക് ശേഷമാണ് തൃഷ എത്തുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ഗൗതം വാസുദേവ് മേനോനും ഒരു കഥാപാത്രമായി എത്തുന്നു. സഞ്‍ജയ് ദത്ത്, അർജുൻ, മനോബാല, മിഷ്‍കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: