നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു എന്ന് വാർത്ത, ശുദ്ധ നുണയെന്ന് സുരേഷ് കുമാർ
നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയാണ്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ വന്നത്. ഇപ്പോൾ അതിൽ പ്രതികരണവുമായി കീർത്തിയുടെ അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായല്ല കീർത്തിയുടെ വിവാഹം വാർത്തകളിൽ നിറയുന്നത്.
അതേസമയം, ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നും ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്നായിരുന്നു അപ്പോൾ കീർത്തിയുടെ പ്രതികരണം.