LIFEMovie

ആദിപുരുഷ് പ്രദർശിപ്പിച്ച തിയറ്ററിൽ സിനിമ കാണാൻ കുരങ്ങൻ…!

രാമായണത്തെ അടിസ്ഥാനമാക്കി നിർമിച്ച ‘ആദിപുരുഷ്’ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കുരങ്ങൻ പ്രവേശിച്ചു. സോഷ്യൽമീഡിയയിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ആദിപുരുഷ് കളിക്കുന്ന തിയേറ്ററിലെ ചുമരിലെ ദ്വാരത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്ന സമയം കുരങ്ങൻ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത്. സംഭവത്തിൻറെ വീഡിയോ വൈറലായി. എന്നാൽ എവിടെയാണ് സംഭവമെന്ന് വ്യക്തമായിട്ടില്ല. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയും പുറത്തുവന്നു. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

Signature-ad

ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കുന്ന എപിക് മിത്തോളജിക്കൽ ചിത്രത്തിൽ നായകൻ ബാഹുബലി താരം പ്രഭാസ് ആണെന്നതും ചിത്രത്തിൻറെ വിപണിമൂല്യം ഉയർത്തിയ ഘടകമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം അഡ്വാൻസ് റിസർവേഷനിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിൻറെ ആദ്യ പ്രദർശനങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ 4 മണി മുതൽ തന്നെ ആരംഭിച്ചിരുന്നു. ട്വിറ്ററിൽ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും ആദ്യ പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.

സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രാമായണകഥയുടെ ചലച്ചിത്രാവിഷ്കാരമെന്ന നിലയിൽ ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തെ പ്രശംസിക്കുമ്പോൾ സാങ്കേതിക മേഖലകളിലടക്കം ചിത്രം മോശം അനുഭവമാണ് നൽകുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ദൃശ്യപരമായി മികച്ചു നിൽക്കുന്ന ചിത്രമാണിതെന്ന് തെലുങ്ക് നിർമ്മാതാവ് ശ്രീനിവാസ കുമാർ ട്വീറ്റ് ചെയ്തു. മികച്ച സ്ക്രീൻ പ്രസൻസ് അറിയിച്ചിരിക്കുന്ന പ്രഭാസിൻറെ രൂപത്തിൽ ഭാവി തലമുറ ശ്രീരാമനെ ഭാവനയിൽ കാണുമെന്ന് കൂടി ശ്രീനിവാസ കുമാർ കുറിക്കുന്നു.

Back to top button
error: