Movie
-
‘പോർ തൊഴിൽ’ കേരളത്തിലെ റിലീസ് 51 സ്ക്രീനുകളിൽ, രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്!
മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ തോതില്‍ ജനപ്രീതി നേടിയ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ ഇല്ല. അതിനാല്‍ത്തന്നെ ഈ ഗ്യാപ്പിലെത്തി, മികച്ച പ്രകടനം നടത്തുന്ന ചെറുചിത്രങ്ങള്‍ സിനിമാ വ്യവസായത്തിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. കേരളത്തിലെ തിയറ്ററുകളെ സംബന്ധിച്ച് 2018 നല്‍കിയ വലിയ ഉണര്‍വ്വിന് ശേഷം മറ്റൊരു ചിത്രവും കാര്യമായി ആളെ കൂട്ടിയിട്ടില്ല. സിനിമകള്‍ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളും അടഞ്ഞുകിടക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. അതിനിടെ ഇടാ വലിയ പബ്ലിസിറ്റി ഇല്ലാതെ എത്തിയ ഒരു തമിഴ് ചിത്രം ഇവിടെയും ആളെ കൂട്ടുകയാണ്. ശരത് കുമാറിനെയും അശോക് സെല്‍വനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ത്രില്ലര്‍ ചിത്രമാണ് കേരളത്തിലും ജനപ്രീതി നേടുന്നത്. ഇ 4 എക്സ്പെരിമെന്‍റ്സ് സഹനിര്‍മ്മാതാക്കളായ ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആണ്. ജൂണ്‍ 9 ന് റിലീസ് ചെയ്യപ്പെട്ട സമയത്ത് ചിത്രം കേരളത്തിലെ 51 സ്ക്രീനുകളില്‍ മാത്രമാണ് എത്തിയതിരുന്നത്. എന്നാല്‍ പ്രധാന സെന്‍ററുകള്‍…
Read More » -
വിജയ് ദേവെരകൊണ്ടയുടെ നായികയായി ‘സീതാ രാമം’ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാള്‍ താക്കൂർ
‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്‍ട നായകനായത്. പരശുറാം പെട്‍ല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്‍തു. ‘സീതാ രാമം’ എന്ന ദുൽഖർ ചിത്രത്തിലൂടെ പ്രിയംനടിയ മൃണാൾ താക്കൂറാണ് നായിക. വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം ‘ഖുഷി’ ആണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട…
Read More » -
മലയാള സിനിമയുടെ തറവാടായിരുന്ന ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനും സംവിധായകനമായ കുഞ്ചാക്കോ വിട പറഞ്ഞിട്ട് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കുഞ്ചാക്കോ ചരമദിനം. 1976 ജൂൺ 15നാണ് ഉദയ സ്റ്റുഡിയോ സ്ഥാപകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ആദ്യകാല മലയാള സിനിമയുടെ നെടുംതൂണായിരുന്ന കുഞ്ചാക്കോ അന്തരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ചില കൗതുകങ്ങൾ: 1. കോശി എന്നൊരു സുഹൃത്തുമൊത്ത് കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ആദ്യം നിർമ്മാണം. സൂപ്പർഹിറ്റായ ‘ജീവിതനൗക’ അവർ നിർമ്മിച്ച പടമാണ്. അച്ഛൻ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ വഴി പിരിഞ്ഞു. ‘അച്ഛൻ’ കുഞ്ചാക്കോ ഒറ്റയ്ക്ക് നിർമ്മിച്ചു. 2. ഉദയായുടെ കിടപ്പാടം എന്ന ചിത്രം പരാജയമായി. ഉദയ പൂട്ടേണ്ടി വന്നു. സുഹൃത്തും മന്ത്രിയുമായിരുന്ന ടി.വി തോമസ് രക്ഷയ്ക്കെത്തി. പിന്നെ ഉദയായുടെ കാലമാണ്. 1960ൽ സംവിധായകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ – ഉമ്മ, നീലിസാലി, സീത. 3. ഉദയ നിർമ്മിച്ച് മറ്റ് സംവിധായകർ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ ചിലത്: ഗന്ധർവ്വക്ഷേത്രം (എ വിൻസെന്റ്. തകഴിയുടെ കഥയിൽ തോപ്പിൽ ഭാസിയുടെ രചന). കൂട്ടുകുടുംബം (കെഎസ് സേതുമാധവൻ.…
Read More » -
സെറീനയുടെ ‘ഉടായിപ്പ്’ കൈയോടെ പൊക്കി പ്രേക്ഷകർ! ‘പിടിവള്ളി’ ടാസ്‍കില്‍ ജയിച്ചത് കള്ളക്കളി നടത്തിയെന്ന് ആരോപണം
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ടിക്കറ്റ് ടു ഫിനാലെ അവസരം ലഭിക്കാനുള്ള ടാസ്‍കാണ് ഈ വാരം നടന്നുകൊണ്ടിരിക്കുന്നത്. ‘പിടിവള്ളി’ എന്ന് പേരിട്ടിരുന്ന ഒരു ടാസ്‍കായിരുന്നു ആദ്യത്തേത്. നീളമുള്ള ഒരു കയറിലെ പിടിവിടാതിരിക്കുകയെന്നതായിരുന്നു ടാസ്‍കിൽ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറിൽ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തിൽ മാർക്ക് ചെയ്‍തിരുന്നു. കയറിലുള്ള ‘പിടിവിട്ടാൽ’ പുറത്താവുന്ന ടാസ്‍കിൽ ആദ്യം പുറത്താവുന്നയാൾക്ക് ഒരു പോയിൻറും അവസാനം വരെ പിടിച്ചുനിൽക്കുന്നയാൾക്ക് 10 പോയിൻറുകളുമാണ് ലഭിക്കുമായിരുന്നത്. 10 പോയന്റ് ലഭിച്ചത് സെറീനയ്‍ക്കായിരുന്നു. എന്നാൽ ഇത് കള്ളക്കളിയാണ് എന്ന വിമർശനവുമായി എത്തിരിയിരിക്കുകയാണ് പ്രേക്ഷകർ. കയറിലെ കറുത്ത ഭാഗത്തിൽ നിന്ന് സെറീന പിടിവിട്ടിരുന്നുവെന്നാണ് പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. കള്ളക്കളി വ്യക്തമാക്കുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. നേരത്തെ ക്യാപ്റ്റൻസി സ്ഥാനം ലഭിക്കുന്നതിനുള്ള ടാസ്‍കിൽ കണ്ണുമൂടിയിട്ടും കണ്ണുകാണാമായിരുന്നത് വെളിപ്പെടുത്താതിരുന്ന ശോഭയെയും പ്രേക്ഷകർ വിമർശിച്ചിരുന്നു. ഹൗസിൽ കള്ളം പറയാത്തയാളാണ് താനെന്ന സെറീനയുടെ വാദമാണ് ഇല്ലാതായിരിക്കുന്നത് എന്നും പ്രേക്ഷകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘പിടിവളളി’ എന്ന ടാസ്‍കിൽ നിന്ന്…
Read More » -
രണ്‍ബീറിനൊപ്പമുള്ള റോള്‍ നിരസിച്ച് യഷ്; രാവണനാകാന്‍ താനില്ലെന്ന് താരം
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് യഷ്. കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി എക്കാലവും സിനിമ പ്രേമികള്‍ക്ക് യഷിനെ ഓര്‍ത്തിരിക്കാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കെജിഎഫ്: ചാപ്റ്റര്‍ 2 ന് ശേഷം തന്റെ അടുത്ത പ്രൊജക്റ്റില്‍ താരം ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇപ്പോഴിത നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിലേക്ക് യഷിനെ സമീപച്ചതായാണ് റിപ്പോര്‍ട്ട്. സിനിമയില്‍ രാവണനെ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ യഷിനെ സമീപിച്ചത്. എന്നാല്‍, ഈ വേഷം യഷ് നിരസിച്ചതായാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂര്‍ രാമനായും ആലിയ ഭട്ട് സീതയായുമാണ് ചിത്രത്തിലെത്തുന്നത്. രാവണന്‍ ഒരു ശക്തനായ കഥാപാത്രമാണെങ്കിലും ആരാധകര്‍ക്ക് യഷ് ഒരു നെഗറ്റീവ് റോളില്‍ എത്തുന്നത് ഇഷ്ടമല്ല എന്നാണ് താരത്തിന്റെ ടീം പറയുന്നത്. എന്താണെങ്കിലും ഈ ഓഫര്‍ നിരസിച്ചത് നല്ല തീരുമാനമാണെന്നാണ് യഷിന്റെ ആരാധകര്‍ പറയുന്നത്. തന്റെ ആരാധകര്‍ക്ക് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ യഷ് വളരെ ശ്രദ്ധാലുവാണ്. ഇപ്പോള്‍, അവര്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഒരു നെഗറ്റീവ് റോളില്‍ സ്വീകരിക്കില്ല. അതേസമയം, നിതീഷ്…
Read More » -
എൻ.പി മുഹമ്മദ് രചിച്ച ‘എണ്ണപ്പാട’ത്തിന്റെ അവസാന അദ്ധ്യായം അവലംബിച്ച് എ.റ്റി അബു ഒരുക്കിയ ‘മാന്യമഹാജനങ്ങളേ’ റിലീസ് ചെയ്തിട്ട് 38 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എൻ.പി മുഹമ്മദിന്റെ ‘എണ്ണപ്പാടം’ നോവലിലെ അവസാന അദ്ധ്യായത്തിന്റെ ചലച്ചിത്രാവിഷ്ക്കരമായ ‘മാന്യമഹാജനങ്ങളേ’ എത്തിയിട്ട് 38 വർഷം. സംവിധാനം എ.റ്റി അബു . 1985 ജൂൺ 14 റിലീസ്. പൂവച്ചൽ ഖാദർ- ശ്യാം പാട്ടുകൾ ഹിറ്റായിരുന്നു. ‘കണ്ടില്ലേ കണ്ടില്ലേ,’ ‘അരയന്നക്കിളിയൊന്നെൻ മാനസത്തിൽ’ എന്നീ ഗാനങ്ങൾക്ക് ഇപ്പോഴും ആസ്വാദകരുണ്ട്. സ്വാതന്ത്ര്യം നേടിയെടുക്കാൻ എന്നത് പോലെ അത് പരിരക്ഷിക്കാനും രക്തസാക്ഷികൾ അനിവാര്യമാണെന്ന് ചിത്രം പറഞ്ഞു. ഇലക്ഷനും നന്മതിന്മകളുടെ പോരാട്ടവും ആണ് സിനിമ. നന്മ രക്തസാക്ഷിയായായലും തിന്മയ്ക്കും അതിന്റെ വിധിയുണ്ടെന്നും ചിത്രം പറഞ്ഞു. അനേകം തൊഴിലാളികൾ പണിയെടുക്കുന്ന പ്ലൈവുഡ് ഫാക്‌ടറിയാണ് പശ്ചാത്തലം. നസീർ അവതരിപ്പിക്കുന്ന നിസാർ അഹമ്മദ് മുതലാളി. മമ്മൂട്ടിയുടെ ദേവൻ എന്ന തൊഴിലാളി നേതാവ്. ടി.ജി രവിയുടെ എതിരാളി. സമരങ്ങൾ ആവശ്യമായവർ ഫാക്‌ടറിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെയിരിക്കുമ്പോൾ ഇലക്ഷൻ വന്നു. ഫാക്‌ടറി മുതലാളി നിസാർ അഹമ്മദ് സ്ഥാനാർത്ഥി. ‘പതിനേഴാം വയസ്സിന്റെ പടി കടന്ന്’ എന്ന ഒപ്പനയുമായി കല്യാണം നിശ്ചയിച്ച സുഹ്‌റയും…
Read More » -
സുരേശന്റെ പ്രണയനോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുമലതയ്ക്ക് സംവിധായകൻ ക്ലാസ് എടുക്കുന്നു! വൈറലായി ലൊക്കേഷൻ വീഡിയോ
പ്രേക്ഷകരിൽ കൗതുകമുണർത്തിക്കൊണ്ട് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി. രസകരമായ വീഡിയോയിൽ സുരേശന്റെ പ്രണയനോട്ടങ്ങൾക്ക് പ്രതികരിക്കാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെയും തുടർന്ന് അത് അഭിനയിച്ചുഫലിപ്പിക്കുന്ന നായികയെയും കാണാം. രാജേഷ് മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയും വൈറലായിരുന്നു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ ‘ലൂടെ തിരികെ എത്തുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്,…
Read More » -
‘മലൈക്കോട്ടൈ വാലിബന്’ 130 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷം പാക്കപ്പ്
ചെന്നൈ: മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം അവസാനിച്ചു. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് അവസാനിച്ചത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അവസാനം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞു. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം മലയാള സിനിമ ഏറ്റവും വലിയ പ്രതീക്ഷ വയ്ക്കുന്ന പ്രൊജക്ടുകളിൽ ഒന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’. അടുത്തിടെ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരുന്നു. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.…
Read More » -
ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളി നായിക!
ചെന്നൈ: ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ഇതുവരെ പേര് നൽകാത്ത ചിത്രം ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണ്. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ട്. ധനുഷിൻറെ വൻ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കൻ ചെന്നൈയിലെ ഗ്യാംങ് വാർ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിൻറെ സഹോദരൻ ശെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. എസ്.ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര ധനുഷ് 50 ൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ക്യാപ്റ്റൻ മില്ലർ റിലീസിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് പുറത്തു വിടേണ്ടതുള്ളൂവെന്നാണ് ധനുഷിൻറെയും ടീമിൻറെയും തീരുമാനം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ചില തമിഴ് സൈറ്റുകളുടെ വാർത്തകൾ പ്രകാരം അപർണ്ണ ബാലമുരളി…
Read More » -
വിനീത് നായകനും തെലുഗു നടി സാക്ഷി ശിവാനന്ദ് നായികയുമായി നടിച്ച ഭരതന്റെ ‘മഞ്ജീരധ്വനി’ എത്തിയിട്ട് ഇന്ന് കാൽ നൂറ്റാണ്ട്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഭരതന്റെ ‘മഞ്ജീരധ്വനി’ റിലീസ് ചെയ്തിട്ട് 25 വർഷം. തെലുഗു നടി സാക്ഷി ശിവാനന്ദിന്റെ ഏക മുഴുനീള മലയാള ചിത്രം. ചിലമ്പിന്റെ ശബ്‌ദം എന്നാണ് മഞ്ജീരധ്വനിയുടെ അർത്ഥം. ഭരതന്റെ കഥയും തിരക്കഥയും. ജോൺപോൾ ആണ് സംഭാഷണം. 1998 ജൂൺ 13 റിലീസ്. ഭരതൻ തെലുഗിൽ ചെയ്‌ത ‘പ്രിയുരാലു’ എന്ന ചിത്രത്തിന്റെ മലയാള പതിപ്പ്. ഒരു ഉപരിവർഗ കൂട്ടുകുടുബത്തിൽ സംഭവിക്കുന്ന മിശ്രജാതി പ്രണയവും, പകയും, സാഹചര്യം ഒന്നിപ്പിക്കുന്ന സ്നേഹവുമൊക്കെയാണ് സിനിമയിൽ കാണുക. വിനീത് നായകൻ. തമിഴ് നടൻ നാസർ സാക്ഷിയുടെ അച്ഛൻ വേഷം ചെയ്‌തു. മെഡിക്കൽ വിദ്യാർത്ഥിനിയായ അശ്വനി (സാക്ഷി) എഞ്ചിനീയറിങ്ങ് ബിരുദധാരിയായ, ട്രെയിനിലും മറ്റും കൗതുക വസ്‌തുക്കൾ വിറ്റ് ജീവിക്കുന്ന മനുവുമായി (വിനീത്) സാഹചര്യവശാൽ കണ്ടുമുട്ടുന്നു, കൂടെ യാത്ര ചെയ്യുന്നു. അശ്വനിയുടെ തറവാട്ടിൽ കൂട്ടുപഠനത്തിനെന്ന പേരിൽ താമസിക്കാനാണ് അതിനോടകം സുഹൃത്തുക്കളായ അവരുടെ പ്ളാൻ. ആ തറവാട്ടിൽ പണ്ട് കീഴ് ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയ ഒരു…
Read More »