Movie
-
‘തുനിവി’ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍
മലയാളത്തിന്റെ പ്രിയ നടി മഞ്‍ജു വാര്യർ ‘അസുരനി’ലൂടെയായിരുന്നു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തിൽ മഞ്‍ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്‍ജു തമിഴകത്തെ മനംകവർന്നു. ഇപ്പോഴിതാ വീണ്ടും മഞ്‍ജു തമിഴത്തേയ്‍ക്കെത്തുകയാണ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റർ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാർത്തിക്കുമാണ് ഈ ചിത്രത്തിൽ നായകൻമാരായി എത്തുക. സ്റ്റണ്ട് സിൽവയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാൽ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആർ’ ഒരുക്കിയതും മനു ആനന്ദ് ആണ്. Manju Warrier onboard in #MrX starring Arya, Gautham Karthick. Direction – Manu Anand (FIR) pic.twitter.com/ARvQBleT5o — Christopher Kanagaraj (@Chrissuccess) June 21, 2023 മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ…
Read More » -
ധനുഷ് വീണ്ടും ഹിന്ദിയില്‍; ‘തേരെ ഇഷ്‍ക് മേം’ ടീസര്‍ പുറത്ത്
ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളാൽ വിസ്‍മയിപ്പിക്കുന്ന താരമാണ് ധനുഷ്. ദേശീയ പുരസ്‍കാരങ്ങൾ സ്വന്തമാക്കിയ തമിഴ് താരം ധനുഷ് ഭാഷാതിർത്തികളും മറികടന്ന് ആരാധരുടെ ഇഷ്‍ടം നേടിയിട്ടുണ്ട്. ധനുഷ് വീണ്ടും ഹിന്ദിയിൽ ഒരു സിനിമയിൽ വേഷമിടുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. ആന്ദ് എൽ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തേരെ ഇഷ്‍ക് മേം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എൽ റായ്‍യുടെ സംവിധാനത്തിൽ ധനുഷ് നായകനായ ‘രാഞ്‍ജന’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‍മെന്റ് ടീസറിൽ പറയുന്നതും ‘വേൾഡ് ഓഫ് രാഞ്‍ജന’ എന്നാണ്. എ ആർ റഹ്‍മാനാണ് സംഗീതം. ‘തേരെ ഇഷ്‍ക് മേം’ എന്ന ചിത്രം നിർമിക്കുന്നത് ആനന്ദ് എൽ റായ്‍യും ഹിമാൻഷു ശർമയുമാണ്. വിശാൽ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്ദ് എൽ റായ്‍യുടെ സംവിധാനത്തിൽ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലെർ’ ആണ്. അരുൺ…
Read More » -
ബോക്‌സോഫീസില്‍ കിതച്ച് ആദിപുരുഷ്; കളക്ഷനില്‍ വന്‍ ഇടിവ്
റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിലെ കുതിപ്പിനൊടുവില്‍ പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ബോക്‌സോഫീസില്‍ കിതയ്ക്കുന്നു. നാലാം ദിവസത്തെ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിനം കൊണ്ട് 375 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ‘ആദിപുരുഷ്’ ആദ്യത്തെ രണ്ട് ദിനങ്ങളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാംദിനം ആഗോളതലത്തില്‍ നേടിയത് 100 കോടി രൂപയാണ്. ആദ്യദിനം 140 കോടിയും. മൂന്നാം ദിനത്തിലും നാലാം ദിനത്തിലും കളക്ഷനില്‍ കാര്യമായ ഇടിവുണ്ടായി. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞുവരികയാണ്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെഗറ്റീവ് റിവ്യൂകളും വി.എഫ്.എക്‌സിന്റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് നിഗമനം. രാമായണം പ്രമേയമാകുന്ന ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍, സണ്ണി സിംഗ്, ദേവ്ദത്ത്…
Read More » -
പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരുന്ന ‘ലിയോ’ ആദ്യ സിംഗിൾ ഇറങ്ങി, ആലപിച്ചത് ദളപതി വിജയ്
നാളെ (ജൂൺ 22)ദളപതി വിജയുടെ ജന്മദിനമാണ്. അതിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ ചിത്രമായ ‘ലിയോ’യുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. വിജയ്‌യുടെ നാൽപ്പത്തി ഒൻപതാം ജന്മദിനത്തിൽ, പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അത് യഥാസമയം അനാവരണം ചെയ്യപ്പെടും. അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ് കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് സവിധായകൻ വെളിപ്പെടുത്തിയത്. ലോകേഷ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ : “ഇന്താ പാടലായി പാടിയവർ നിങ്ങൾ വിജയ്… ജന്മദിനാശംസകൾ നേരുന്നു.” സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം…
Read More » -
‘ഓർഡിനറി’ എഴുതിയ നിഷാദ് കോയ സംവിധാന രംഗത്തേക്ക്, ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും
‘ഓർഡിനറി’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ രംഗത്തെത്തിയ നിഷാദ് കോയ സംവിധാനത്തിലേക്ക്. ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിഷാദ് കോയ തന്നെയാണ്. ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗോപി സുന്ദറാണ് സംഗീത സംവിധാനം. മധുര നാരങ്ങ, ശിക്കാരി ശംഭു, പോളി ടെക്‌നിക്, തോപ്പിൽ ജോപ്പൻ, പകലും പാതിരാവും എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ്. ഒരു മുഴുനീള പ്രണയ ചിത്രമാണ് തന്റെ ആദ്യ സംവിധാന സംരഭത്തിൽ നിഷാദ് കോയ ഒരുക്കുന്നത്. യുവ തലമുറയിലെ പ്രഗത്ഭ താരങ്ങളും മറ്റു പ്രശസ്ത നടീ നടന്മാരും അഭിനയിക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം നടന്നു വരികയാണ്. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ പ്രതീഷ് ശേഖർ.
Read More » -
ഞങ്ങളുടെ രാമായണം ഇങ്ങനല്ല!!! ‘ഇത് ഞങ്ങളുടെ രാമായണം അല്ല’: ആദിപുരുഷ് നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
ദില്ലി: രാമായണം അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ഓൾ ഇന്ത്യ സിനി വർക്കേർസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തിൽ പറയുന്നു. ഈ ചിത്രത്തിൻറെ പ്രദർശനം തടയണമെന്നും. സംവിധായകൻ ഓം റൌട്ടിനും നിർമ്മാതക്കൾക്കെതിരെയും എഫ്ഐആർ ഇടണമെന്നും കത്തിൽ പറയുന്നുണ്ട്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചത് ഇത് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇനി ഒടിടിയിൽ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു. അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതൽ കടുക്കുന്നു. പ്രതിപക്ഷ പാർട്ടികൾ അടക്കം ഇപ്പോൾ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി…
Read More » -
അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; ‘ലിയോ’യിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ എത്തി
തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ അനിരുദ്ധ് രവിചന്ദറിൻറെ സംഗീതം ഉണ്ടെങ്കിൽ അത് അവയ്ക്ക് നൽകുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു മുൻപ് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാറുള്ള ഗാനങ്ങൾ ചിത്രങ്ങളുടെ വിജയത്തിൻറെ ആക്കം കൂട്ടാറുമുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ അനിരുദ്ധിന് തിരക്കൊഴിഞ്ഞ നേരവുമില്ല. ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ വിജയ് നായകനാവുന്ന ലിയോ ആണ് അനിരുദ്ധിൻറേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിൻറെ പ്രൊമോ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാർ. ലിയോയിലെ ആദ്യ സിംഗിൾ വിജയ്‍യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിൻറെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവൻ ആണ്. അരുദ്ധിൻറെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാൽ വിജയ് തന്നെയാണ്. അനിരുദ്ധിൻറെ മറ്റു പല ഫാസ്റ്റ് നമ്പറുകളെയും പോലെ തിയറ്ററുകൾ ഇളക്കിമറിക്കും ഈ ഗാനം എന്ന കാര്യത്തിൽ സംശയമില്ല. മാസ്റ്റർ ആണ് ഇതിനു…
Read More » -
എം.കൃഷ്‌ണൻ നായരുടെ ‘പാടുന്ന പുഴ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഒഴുകിത്തീരാത്ത പുഴ പോലെ മലയാളി ആസ്വാദകരുടെ മനസിൽ ‘ഹൃദയസരസ്സിലെ പ്രണയ പുഷ്‌പമേ’ എന്ന ഗാനം കൊണ്ട് നിറഞ്ഞൊഴുകിയ ‘പാടുന്ന പുഴ’യ്ക്ക് 55 വർഷപ്പഴക്കം. വി വത്സലാദേവിയുടെ കഥയ്ക്ക് എസ്.എൽ പുരം സദാനന്ദന്റെ തിരക്കഥ. സംവിധാനം എം കൃഷ്‌ണൻ നായർ. നസീർ, ഷീല, ഉഷാനന്ദിനി ത്രികോണ പ്രേമത്തിൽ കുറ്റവും കുറ്റാന്വേഷണവും ചേർത്ത കഥയുമായി ‘പാടുന്ന പുഴ’ 1968 ജൂൺ 20 ന് റിലീസ് ചെയ്‌തു. ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി ഗാനങ്ങൾ. നസീർ അവതരിപ്പിക്കുന്ന ജയചന്ദ്രൻ- ചിത്രകാരൻ, ഷീലയുടെ സംഗീതാധ്യാപികയായ രാജലക്ഷ്‌മി, സംഗീത വിദ്യാർത്ഥിനി ഇന്ദുമതിയായി ഉഷാനന്ദിനി, ഇന്ദുവിന്റെ സഹോദരൻ രവീന്ദ്രൻ (ഉമ്മർ). നസീറും ഷീലയും ഇഷ്‌ടം. ഇതറിയാതെ നസീറിനെ പ്രണയിക്കുന്ന ഉഷാനന്ദിനി. ഷീലയുടെയും നസീറിന്റെയും കല്യാണം നടക്കാൻ നാളുകൾ മാത്രമുള്ള സമയത്ത് ഉഷാനന്ദിനി സംഗീതക്ലാസ്സിൽ നിന്ന് (വീട്ടിൽ നിന്ന്) മുങ്ങി. ടീച്ചർ ഷീല ഒറ്റയ്ക്ക് ആ മുറിയിൽ. ഉമ്മർ കയറിപ്പിടിച്ചു. ആ സമയത്ത് ഫോൺ…
Read More » -
കാജൽ അഗര്‍വാളിന്‍റെ അടുത്ത പടം സത്യഭാമ; സാരിയുടുത്ത കിടിലന്‍ പൊലീസുകാരി!
ഹൈദരാബാദ്: കാജൽ അഗർവാളിൻറെ 60-ാമത്തെ ചലച്ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടു. സത്യഭാമ എന്നാണ് ചിത്രത്തിൻറെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്റ്റൈലിഷയാണ് കാജൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ലോക്കപ്പിൽ കിടക്കുന്ന കുറ്റവാളിയെ കുറ്റസമ്മതം നടത്താൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്യുന്നയിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് സാരിയുടുത്ത് എത്തുന്ന കാജൽ. കുറ്റവാളിയെ അടിച്ച് കാര്യങ്ങൾ പറയിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കാജൽ സത്യഭാമ എന്ന ചിത്രത്തിൽ ശക്തയായ എസിപിയായാണ് എത്തുന്നത്. കാജലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സത്യഭാമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഖിൽ ദെങ്കാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി ടിക്ക, ശ്രീനിവാസ റാവു എന്നിവർ ചേർന്ന് ഓറം ആർട്സിൻറെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. ഗൂഢാചാരി എന്ന ചിത്രത്തിൻറെ സംവിധായകൻ ശശി കിരൺ ടിക്കയാണ് ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രീചരൺ പക്കാലയാണ് ചിത്രത്തിൻറെ സംഗീതം. കാജൽ അഗർവാളിൻറെ വലിയൊരു തിരിച്ചുവരവ് എന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More » -
നേപ്പാളില്‍ ‘ആദിപുരുഷ്’ ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം
കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും “ആദിപുരുഷ്” ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദർശനം നിരോധിച്ചു. സീതയെ “ഇന്ത്യയുടെ മകൾ” എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളിൽ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. നിരോധനം നടപ്പിലാക്കുന്നതിനായി ഹിന്ദി സിനിമകളൊന്നും പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ 17 തിയേറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ആദിപുരുഷിലെ ജാനകി ഇന്ത്യയുടെ മകളാണ് എന്ന ഡയലോഗ് നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാനകി എന്നറിയപ്പെടുന്ന സീത തെക്കുകിഴക്കൻ നേപ്പാളിലെ ജനക്പൂരിലാണ് ജനിച്ചതെന്നാണ് നേപ്പാളിലെ വിശ്വാസം. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ “ആദിപുരുഷ്” പൊഖാറയിലും പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാദത്തെ തുടർന്ന് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊഖാറ മെട്രോപോളിസിലെ മേയർ ധനരാജ് ആചാര്യ സ്ഥിരീകരിച്ചു. അതേസമയം വിവാദ ഡയലോഗ് നീക്കം ചെയ്യാതെ “ആദിപുരുഷ്”…
Read More »