Movie
-
ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയും മമ്മുട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാനും ചേർന്നൊരുക്കുന്ന’കിംഗ് ഓഫ് കൊത്ത’യിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള വമ്പൻ അപ്ഡേറ്റുകളാണ് ചിത്രത്തിന്റെ അണിയറക്കാർ പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ ചിത്രത്താലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. താരനിര കൊണ്ട് സമ്പന്നമായ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ്…
Read More » -
ഡാർവിൻ കുര്യാക്കോസിന്റെ ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു .വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘കാപ്പ’ക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്കയുടെ’ ചിത്രീകരണവും നടന്നു വരുന്നുണ്ട്. കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് – ജിനു.വി.ഏബ്രഹാം – പ്രഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ…
Read More » -
പടം കാണാന്‍ ആളില്ല; ആദിപുരുഷ് ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു
മുംബൈ: തീയറ്ററിൽ ചിത്രത്തിന് ആളുകൾ കുറഞ്ഞതോടെ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറിച്ച് നിർമ്മാതാക്കൾ. ചിത്രത്തിൻറെ നിർമ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്. വ്യാഴം, വെള്ളി ദിനങ്ങളിൽ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ചിത്രത്തിൻറെ സംഭാഷണങ്ങളും, വിഎഫ്എക്സും വലിയ വിമർശനം നേരിടുന്നഘട്ടത്തിലാണ് പുതിയ തന്ത്രം നിർമ്മാതാക്കൾ എടുക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റിൽ പറയുന്നു. അതേ സമയം ചിത്രത്തിൽ വിവാദമായ സംഭാഷണങ്ങൾ തിരുത്തിയിട്ടുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. അതേ സമയം 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളിൽ മാത്രമായിരിക്കും ഈ ഓഫർ. അതേ സമയം ബുധനാഴ്ച ചിത്രത്തിൽ വിവാദമായ ഹനുമാൻറെ ഡയലോഗ് തിരുത്തിയിട്ടുണ്ട്. ഇതിൻറെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മേഘനാഥൻറെ ക്യാരക്ടറിനോട് നിൻറെ പിതാവിൻറെ എന്ന് പറയുന്നത്, നിൻറെ ലങ്കയുടെ എന്നാണ് അണിയറക്കാർ…
Read More » -
‘കെജിഎഫ്’ നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം ‘ധൂമം’ നാളെ മുതല്‍; മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ്
ഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം നാളെ തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണിത്. മാനസാരെ, ലൂസിയ, യു ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രവുമാണ് ധൂമം. ഫഹദിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്,…
Read More » -
ലിയോ’യിലെ ദളപതി വിജയ് ആലപിച്ച ‘നാ റെഡി താ’ ഗാനം ആരാധകരെ ആവേശഭരിതരാക്കി
പിറന്നാൾ ദിനത്തിന്റെ തുടക്കത്തിൽ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് ‘ലിയോ’ ടീം. തുടർന്ന് ദളപതി ആലപിച്ച ‘നാ റെഡി താ’ ഗാനം പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. വിഷ്ണു എടവൻ രചിച്ച് അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണ് ദളപതി വിജയ് ആലപിച്ചത്. ഗംഭീര വരവേല്പാണ് വിജയ് ആരാധകരിൽ നിന്നും ഈ ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബൽ. ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദർ, നിർമ്മാതാക്കൾ: ലളിത് കുമാർ സഹ, ജഗദീഷ് പളനിസാമി, ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ, ആക്ഷൻ: അൻപറിവ്, എഡിറ്റർ: ഫിലോമിൻ…
Read More » -
ജിസ് ജോയിയുടെ ആദ്യ മാസ് ചിത്രം; ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചു
ഫീൽ ഗുഡ് ചിത്രങ്ങളുടെ ഒരു ബ്രാൻഡ് ആയിത്തന്നെ മാറിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഇന്നലെ വരെ എന്ന അദ്ദേഹത്തിൻറെ അവസാന ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അദ്ദേഹത്തിൻറെ ഇതുവരെയുള്ള ഫിലിമോഗ്രഫി പരിശോധിക്കുമ്പോൾ വേറിട്ട ഒന്നാണ്. സംവിധായകൻറെ കരിയറിലെ ആദ്യ മാസ് ചിത്രമാണിത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാനിച്ചു. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അനുശ്രീ, മിയ, കോട്ടയം…
Read More » -
കൊടുങ്കാറ്റായി മാറിയ ‘ലിയോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ദളപതിയുടെ പിറന്നാൾ ആഘോഷത്തിന് തീപ്പൊരി തുടക്കം
ലോകമെമ്പാടുമുള്ള ആരാധകർക്ക് വിജയുടെ 49-ാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജും ‘ലിയോ’ ടീമും. ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ‘ഞാൻ റെഡിയാ’ എന്ന ലിയോയിലെ ആദ്യ ഗാനം പിന്നീട് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയ് യുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ‘ലിയോ’ ടീം. ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘ലിയോ’ തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ റിലീസ് ചെയ്യുന്നു. ലോകേഷ് സൃഷ്‌ടിച്ച സ്വദേശീയ പ്രപഞ്ചം കമൽ ഹാസൻ, സൂര്യ തുടങ്ങി വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിൽ സമ്പന്നം. സൂപ്പർ താരം വിജയിനോടൊപ്പം ഈ ലോകത്തിലേക്ക് എന്ത് കൂട്ടിച്ചേർക്കൽ എന്നതിനെക്കുറിച്ചുള്ള…
Read More » -
‘ആര്‍ഡിഎക്സ്’ ഓണത്തിന് തിയറ്ററുകളില്‍
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫാമിലി ആക്ഷന്‍ ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ഓഗസ്റ്റ് 25 ആണ് റിലീസ് തീയതി. പരസ്യ പ്രചരണങ്ങളുടെ ഭാഗമായി ജൂൺ 23ന് ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും ബക്രീദ് ദിനത്തിൽ ടീസറും റിലീസ് ചെയ്യും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ…
Read More » -
സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത മർഫി ദേവസ്സിയുടെ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ ജൂൺ 30ന്
‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിലുള്ള ചിത്രം ജൂൺ 30നാണ് റിലീസ്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റർ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ആയിട്ട് ആണ് ‘നല്ല നിലാവുള്ള രാത്രി’ ഒരുങ്ങുന്നത്. സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്. ‘നല്ല…
Read More » -
‘തുനിവി’ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍
മലയാളത്തിന്റെ പ്രിയ നടി മഞ്‍ജു വാര്യർ ‘അസുരനി’ലൂടെയായിരുന്നു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തിൽ മഞ്‍ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്‍ജു തമിഴകത്തെ മനംകവർന്നു. ഇപ്പോഴിതാ വീണ്ടും മഞ്‍ജു തമിഴത്തേയ്‍ക്കെത്തുകയാണ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റർ എക്സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാർത്തിക്കുമാണ് ഈ ചിത്രത്തിൽ നായകൻമാരായി എത്തുക. സ്റ്റണ്ട് സിൽവയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാൽ നായകനായ ഹിറ്റ് ചിത്രം ‘എഫ്ഐആർ’ ഒരുക്കിയതും മനു ആനന്ദ് ആണ്. Manju Warrier onboard in #MrX starring Arya, Gautham Karthick. Direction – Manu Anand (FIR) pic.twitter.com/ARvQBleT5o — Christopher Kanagaraj (@Chrissuccess) June 21, 2023 മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ…
Read More »