Movie

പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരുന്ന ‘ലിയോ’ ആദ്യ സിംഗിൾ ഇറങ്ങി, ആലപിച്ചത് ദളപതി വിജയ്

നാളെ (ജൂൺ 22)ദളപതി വിജയുടെ ജന്മദിനമാണ്. അതിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ ചിത്രമായ ‘ലിയോ’യുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. വിജയ്‌യുടെ നാൽപ്പത്തി ഒൻപതാം ജന്മദിനത്തിൽ, പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അത് യഥാസമയം അനാവരണം ചെയ്യപ്പെടും. അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ്‌ കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് സവിധായകൻ വെളിപ്പെടുത്തിയത്.

ലോകേഷ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ :
“ഇന്താ പാടലായി പാടിയവർ നിങ്ങൾ വിജയ്… ജന്മദിനാശംസകൾ നേരുന്നു.”
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും.

Signature-ad

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുന്ന ഗാനത്തിൽ 1000ലധികം നർത്തകർക്കൊപ്പം ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് തന്നെ. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘ലിയോ’ എത്തും.

പി ആർ ഓ : പ്രതീഷ് ശേഖർ.

Back to top button
error: