Movie

കൊടുങ്കാറ്റായി മാറിയ ‘ലിയോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ദളപതിയുടെ പിറന്നാൾ ആഘോഷത്തിന് തീപ്പൊരി തുടക്കം

   ലോകമെമ്പാടുമുള്ള ആരാധകർക്ക് വിജയുടെ 49-ാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ  ലോകേഷ് കനകരാജും ‘ലിയോ’ ടീമും.  ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ‘ഞാൻ റെഡിയാ’ എന്ന ലിയോയിലെ ആദ്യ ഗാനം പിന്നീട് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയ് യുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ‘ലിയോ’ ടീം.

ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘ലിയോ’ തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ  റിലീസ് ചെയ്യുന്നു. ലോകേഷ് സൃഷ്‌ടിച്ച സ്വദേശീയ പ്രപഞ്ചം കമൽ ഹാസൻ, സൂര്യ തുടങ്ങി വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിൽ സമ്പന്നം. സൂപ്പർ താരം വിജയിനോടൊപ്പം ഈ ലോകത്തിലേക്ക് എന്ത് കൂട്ടിച്ചേർക്കൽ എന്നതിനെക്കുറിച്ചുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്.

Signature-ad

ദളപതി വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷയാണ് ചിത്രത്തിൽ വിജയ്ക്കു നായികയായി എത്തുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെജിഎഫിനു ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന സൗത്ത് ഇന്ത്യൻ ചിത്രമാണ് ലിയോ. ഇവർക്കൊപ്പം ആക്ഷൻ കിംഗ് അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളത്തിലെ യുവതാരം മാത്യു തോമസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. മാത്യുവിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്.

പി ആർ ഒ : പ്രതീഷ് ശേഖർ.

Back to top button
error: