Movie

  • “നന്ദി ഇല്ലാത്ത ലോകത്ത്‌ ഇങ്ങനെയൊക്കെ ചിലർ ഉണ്ടെന്ന് കാണുമ്പോ ഒരു സന്തോഷം” വീഡിയോയുമായി ഒമര്‍

    കൊച്ചി: അടുത്തിടെ നടി പ്രിയ വാര്യരുടെ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി…

    Read More »
  • ത്രില്ലടിപ്പിച്ച് അമിത് ചക്കാലക്കലി​ന്റെ ‘അസ്ത്ര’യുടെ ട്രെയിലർ

    കൊച്ചി: അമിത് ചക്കാലക്കൽ നായകനായി എത്തുന്ന പുതിയ ചിത്രം അസ്ത്രയുടെ ട്രെയിലർ റിലീസ് ചെയ്തു. ആസാദ് അലവിൽ ആണ് സംവിധാനം. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖം സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന,സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാൾ ഛായാഗ്രാഹണം…

    Read More »
  • ആദിപുരുഷ് ഏഴാം നാൾ തവിട് പൊടി! ഏഴ് ദിവസം കൊണ്ട് മൊത്തം നേടിയത്.!

    മുംബൈ: പ്രഭാസ് നായകനായി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് തീയറ്ററില്‍ ഒരാഴ്ചയിലേക്ക് എത്തുകയാണ്. ചിത്രം ഇതിനകം ഇന്ത്യ അടക്കം ആഗോള ബോക്സോഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കുത്തനെ താഴുന്ന ട്രെന്‍റ് തുടരുകയാണ്. ജൂണ്‍ 22ന് ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ആകെ കിട്ടിയ കളക്ഷന്‍ 5.50 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ ചിത്രം 260 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതെല്ലാം ചേര്‍ന്ന് ആഗോളതലത്തിലെ കണക്ക് നോക്കിയാല്‍ ചിത്രം 410 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഈ കണക്കാണ് പറയുന്നത്. അതേ സമയം വലിയ വിവാദത്തിലാണ് ആദിപുരുഷ് ചിത്രത്തിനെതിരെ പല ഭാഗങ്ങളില്‍ നിന്നും നിരോധന ആവശ്യം ഉയരുന്നുണ്ട്. അതിനിടെ ചിത്രത്തിലെ വിവാദ ഡയലോഗുകള്‍ മാറ്റിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് നിര്‍മ്മാതാക്കള്‍ വെട്ടിക്കുറിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ…

    Read More »
  • രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാം… പ്രതീക്ഷയുണർത്തി ‘ഓസ്‍ലര്‍’ സെക്കൻഡ് ലുക്ക്

    ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  ‘ഓസ്‍ലറി’ ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. ആൾക്കൂട്ടത്തിൽ രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാമിനെ പോസ്റ്ററിൽ കാണാം. അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കാണ് ജയറാമിന്.  ‘അഞ്ചാം പാതിരാ’യ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരിക്കുമെന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്‍ലര്‍’. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം…

    Read More »
  • ‘മൈ വണ്ടര്‍ വുമൺ’; ജ്യോതികയുടെ സൗന്ദര്യത്തിന്റെ സീക്രട്ട് വെളിപ്പെടുത്തി സൂര്യ…

    സെലിബ്രിറ്റികൾ മിക്കവരും, പ്രത്യേകിച്ച് സിനിമാതാരങ്ങളെല്ലാം തന്നെ ഇന്ന് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. പ്രായമോ ലിംഗഭേദമോ സിനിമയിലെ അവസരങ്ങളോ ഒന്നും അടിസ്ഥാനപ്പെടുത്തിയല്ല അധികയാളുകളും ഫിറ്റ്നസ് ലക്ഷ്യമിട്ട് വർക്കൗട്ടും ഡയറ്റുമെല്ലാം പാലിച്ച് മുന്നോട്ട് പോകുന്നത്. സിനിമാതാരങ്ങളിൽ തന്നെ വലിയൊരു വിഭാഗം പേരും തങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നടി ജ്യോതികയും ഇത്തരത്തിൽ അടുത്തിടെയായി സോഷ്യൽ മീഡിയയിലൂടെ വർക്കൗട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് വർക്കൗട്ട് വീഡിയോകളാണ് ജ്യോതിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിവാഹത്തിന് ശേഷം രണ്ട് കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകുന്നതിനിടെ സിനിമയുടെ തിരക്കുകളിൽ നിന്ന് അൽപം മാറിനിന്നിരുന്ന ജ്യോതിക ഇപ്പോൾ വീണ്ടും ജോലിയിൽ ഫോക്കസ് ചെയ്ത്, സജീവമാണ്. അൽപം കൂടി ഗൗരവമായി അഭിനയത്തെയും സിനിമയെയും ജ്യോതിക ഇപ്പോൾ സമീപിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. നാൽപത്തിനാലുകാരിയായ ജ്യോതിക ഇപ്പോഴും പഴയ അതേ സൗന്ദര്യവും, ആറ്റിറ്റ്യൂഡും എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ആരാധകർ എപ്പോഴും ഇവരോട് ചോദിക്കാറ്. ഭർത്താവും നടനുമായ സൂര്യയുടെയും കുടുംബത്തിൻറെയും പിന്തുണ തന്നെയാണ് തൻറെ ഏറ്റവും…

    Read More »
  • ആർഡിഎക്സിൻറെ മോഷൻ പോസ്റ്റർ ഇറങ്ങി; ചിത്രം ഓഗസ്റ്റ് 25ന് തീയറ്ററിൽ

    ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സിന്‍റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ഡിഎക്സ് ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ഓഗസ്റ്റ് 25 ആണ് റിലീസ് തീയതി. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി…

    Read More »
  • ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ട്രെയിലർ പുറത്ത്

    ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കോമഡി മാസ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ​ദിലീപിനൊപ്പം ജോജു ജോർജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോർജ്, രമേശ് പിഷാരടി, വീണാ നന്ദകുമാർ, ജഗപതി ബാബു എന്നിവരും ദിലീപിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജാഫർ സാദിഖ് (വിക്രം ഫൈയിം), ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫിയാണ്. സിനിമ ഉടന്‍ റിലീസിനെത്തും. ഒരിടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്.  ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും…

    Read More »
  • പൂവച്ചൽ ഖാദർ രചിച്ച “അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ..” ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം: മന്ത്രി ഡോ. ആർ. ബിന്ദു

    തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ സിന്ദൂരസന്ധ്യ 2023′ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഖാദർ രചിച്ച ” അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ… ” ആണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചൽ ഖാദർ രചിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു . കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി. പുത്തൻകട വിജയൻ, ടി. പി. ശാസ്തമംഗലം, കെ. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി, ഹനീഫ, സമിതി കൺവീനർ യൂ. എം.…

    Read More »
  • ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി

      ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയും മമ്മുട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാനും ചേർന്നൊരുക്കുന്ന’കിംഗ് ഓഫ് കൊത്ത’യിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള വമ്പൻ അപ്ഡേറ്റുകളാണ് ചിത്രത്തിന്റെ അണിയറക്കാർ പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ ചിത്രത്താലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച്‌ തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. താരനിര കൊണ്ട് സമ്പന്നമായ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ്…

    Read More »
  • ഡാർവിൻ കുര്യാക്കോസിന്റെ ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി

      നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. രണ്ടു ഷെഡ്യൂകളിലായി എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലായിട്ടാണ്  ചിത്രീകരണം പൂർത്തിയായത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും താരസമ്പന്നവും വൻ ബഡ്ജറ്റിലും ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു .വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘കാപ്പ’ക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തോടൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്കയുടെ’ ചിത്രീകരണവും നടന്നു വരുന്നുണ്ട്. കമൽ- ആസിഫ് അലി ചിത്രം, വൈശാഖ് – ജിനു.വി.ഏബ്രഹാം – പ്രഥ്വിരാജ് ചിത്രം തുടങ്ങിയവയാണ് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ അടുത്ത പ്രൊജക്റ്റുകൾ അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ…

    Read More »
Back to top button
error: