Movie

  • എഐ തരം​ഗത്തിൽ സൂപ്പർ ഹീറോകളായി പഴയകാല താരങ്ങൾ, എന്നാ ഒരു ലുക്കാ…, അമ്പരന്ന് മലയാളികൾ

    ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് താരം. എഐ ടൂളുകൾ ഉപയോഗിച്ച്, കലാകാരന്മാർക്ക് ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ കഴിയും. എന്തിന് ഏറെ നമ്മുടെ പ്രിയ സിനിമാ താരങ്ങളെ വരെ ഭാവനയുടെ വലിയ ലോകത്തേക്ക് കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. എഐയിലൂടെ എത്തുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് തരംഗമാകുന്നത്. അത്തരത്തിലൊരു എഐ ഭാവനയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ചർച്ചയാകുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പഴയ കാല നടീനടന്മാരാണ് എഐയുടെ ഭാവനയിൽ എത്തിപ്പെട്ടിരിക്കുന്നത്. അതും മാർവൽ സീരീസ് കഥാപാത്രങ്ങളായി. നസീർ – സൂപ്പർ മാൻ ആയി എത്തുമ്പോൾ മധു- ഷസാം ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അയൺമാൻ- സത്യൻ, ക്യാപ്റ്റൻ മാർവൽ- ജയഭാരതി, ഷീല- സൂപ്പർ ​ഗേൾ, ജയൻ- ‍ഡോക്ടർ സ്ട്രെയിഞ്ച്, ഉമ്മർ- വുൾവറിൻ, ക്ലോക്ക് കിം​ഗ്- ജോസ് പ്രകാശ് എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങൾ. ശബരീഷ് രവി എന്നയാളാണ് ഈ എഐ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ഈ…

    Read More »
  • കിരീടത്തിന്റെ സ്‌ക്രിപ്‌റ്റെഴുതിയത് മൂന്ന് ദിവസം കൊണ്ട്! കുളിക്കാതെ ഉണ്ണാതെ ഉറങ്ങാതെ…

    മലയാളികളുടെ ഉള്ളു തൊട്ട തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് വിടപറഞ്ഞിട്ട് പതിനാല് വര്‍ഷം. മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണിപ്പോള്‍ സിനിമ പ്രേക്ഷകരും. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിരീടം. ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഫേവറീറ്റ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തു തന്നെയുണ്ട് കിരീടവും. സേതുമാധവനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു ചിത്രത്തില്‍. തിലകന്‍, പാര്‍വതി, മുരളി, മോഹന്‍രാജ് തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്കിന്നും കാണാപാഠമാണ്. ഇത്രയധികം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സേതുമാധവനെപ്പോലെയൊരു കഥാപാത്രത്തെ പിന്നീടൊരിക്കലും മലയാളികള്‍ കണ്ടിട്ടില്ല. അത്രയ്ക്ക് ഗംഭീരവും ആഴമേറിയതും മൂര്‍ച്ചയുള്ളതുമായിരുന്നു ലോഹിതദാസിന്റെ സേതു. ഇപ്പോഴിത കിരീടത്തേക്കുറിച്ച് ലോഹിതദാസ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. ”ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കുറച്ച് സമയം കൊണ്ടെഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നു കിരീടം. ഏതാണ്ട് മൂന്ന് ദിവസം കൊണ്ടാണ് കിരീടത്തിന്റെ സ്‌ക്രിപ്റ്റ് ഞാനെഴുതി തീര്‍ത്തത്. ഒരേയിരുപ്പില്‍ ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി.…

    Read More »
  • തരംഗമായി ‘കിംഗ് ഓഫ് കൊത്ത’യും ദുല്‍ഖര്‍ സല്‍മാനും

    ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്‍ ഓരോന്നായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു. ദുല്‍ഖറിന്റെ ഒരു ലുക്ക് കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ ആളിക്കത്തി. മുഖത്ത് കര്‍ക്കശ ഭാവത്തോടെ കൊത്തയിലെ രാജാവിന്റെ ചങ്ങൂറ്റം പോസ്റ്ററില്‍ കാണാം. ട്വിറ്ററില്‍ ഇന്ത്യാ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിംഗ് ഓഫ് കൊത്തയും ദുല്‍ഖര്‍ സല്‍മാനും ആദ്യ രണ്ടു സ്ഥാനങ്ങള്‍ കീഴടക്കി തരംഗമാകുകയാണ്. ഇന്ന് വൈകിട്ട് 6 മണിക്കാണ് കിംഗ് ഓഫ് കൊത്തയുടെ വെടിക്കെട്ട് ടീസര്‍ പ്രേക്ഷകരിലേക്കെത്തുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും തെലുഗില്‍ മഹേഷ്ബാബുവും കന്നഡയില്‍ രക്ഷിത് ഷെട്ടിയും തമിഴില്‍ സിലമ്പരശനും പുറത്തിറക്കും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍…

    Read More »
  • സാന്ദ്ര തോമസ് വീണ്ടും നിർമ്മാണ രംഗത്തേയ്ക്ക്, പുതിയ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ ഈ വെള്ളിയാഴ്ച എത്തും

       നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ ജൂണ്‍ 30 വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി.’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം തിയ്യേറ്ററുകളില്‍ എത്താന്‍ 4 ദിവസം ബാക്കി നില്‍ക്കെ ആണ് ഇപ്പോള്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പക്കാ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. നല്ല നിലാവുള്ള രാത്രി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ്. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ ആരും ഇല്ലാത്ത ഒരു സിനിമയാണ് ‘നല്ല നിലാവുള്ള രാത്രി’. സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.…

    Read More »
  • ‘ഇളയരാജ സാറിന്റെ വാക്കുകൾ ഹൃദയത്തെ മുറിപ്പെടുത്തി. അത് ശബ്ദം നഷ്ടപ്പെടുന്ന രീതിയിലുള്ള ഷോക്കായിരുന്നോ:’ അവസരം കുറഞ്ഞതിനെപ്പറ്റിയും ഇളയരാജ പാടാൻ  വിളിക്കാത്തതിന്റെ കാരണങ്ങളും വെളിപ്പെടുത്തി ഗായിക മിൻമിനി

       ‘റോജ’യിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഒറ്റ ഗാനം കൊണ്ട് ​ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് മിൻമിനി. മണിരത്നം സംവിധാനം ചെയ്ത് എ.ആർ. റഹ്മാൻ സംഗീതം നൽകിയ റോജ എന്ന സിനിമയിലെ ആ ഗാനം വിവിധ ഭാഷകളിലായി ഗായികയ്ക്ക് എണ്ണമറ്റ ആരാധകരെ നേടിക്കൊടുത്തു. പക്ഷേ ‘ചിന്ന ചിന്ന ആസൈ’ ആലപിച്ച ശേഷം തനിക്ക് അവസരങ്ങൾ കുറയുകയാണുണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിൻമിനി . ഈ ​ഗാനം ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിക്കാതായെന്നും ഇക്കാര്യങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും ​മിൻമിനി വ്യക്തമാക്കി. ഒരു മലയാളം ചാനലിലെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനി സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനേക്കുറിച്ച് തുറന്ന് പറഞ്ഞത്. ‘ഒരു ദിവസം പതിമൂന്ന് പാട്ടുകൾ വരെ പാടിയിട്ടുണ്ട്. അവിടെ നിന്നാണ് പെട്ടന്ന് പാട്ട് നിർത്തിയ’തെന്നും മിൻമിനി പറഞ്ഞു. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കുറേ അവസരങ്ങൾ കിട്ടി. നല്ല അവസരങ്ങളൊന്നും പാഴാക്കാതെ തൻ്റെ പിതാവ് തന്നെ കൊണ്ടുനടന്നു. ജന്മനാടായ കീഴ്മാട് പഞ്ചായത്ത് ഓഫീസിൽ ആദ്യമായി…

    Read More »
  • ഷൈൻ ടോം ചാക്കോയുടെ ത്രില്ലർ ചിത്രം പതിമൂന്നാം രാത്രി ടീസർ പുറത്ത്; ചിത്രം അടുത്തമാസം തീയറ്ററിൽ

    കൊച്ചി: ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പതിമൂന്നാം രാത്രിയുടെ ടീസർ പുറത്തിറങ്ങി.ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ച് നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് “പതിമൂന്നാം രാത്രി”. പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും ലീവ് കഴിഞ്ഞ് കൊച്ചിയിലെ തുണിക്കടയിൽ വീണ്ടും ജോലിക്കായി എത്തുന്ന മാളവിക, തിരുവനന്തപുരത്ത് ഐ ടി കമ്പനിയിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന വിനോദ് എബ്രഹാം ജോലി സംബന്ധമായ മീറ്റിംഗിനായി ഇതേ ദിവസം കൊച്ചിയിലേക്ക് എത്തുന്നു. തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് “പതിമൂന്നാം രാത്രി”. ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും…

    Read More »
  • ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കിംഗ് ഓഫ് കോത്ത’ യുടെ തെലുങ്ക് ടീസർ ജൂൺ 28 ന് വൈകുന്നേരം 6 മണിക്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും

      ഓരോ അപ്‌ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കോത്ത’യുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ഹൈ ബഡ്ജറ്റഡ് ചിത്രം ‘കിംഗ് ഓഫ് കോത്ത’യിലെ ടീസറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ . കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും അതിലെ ജേക്സ്‌ ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിനും നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് പലഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ വിവിധ ഫ്ലാറ്റ് ഫോമുകളിൽ നിന്ന് 8 മില്യൺ ആളുകൾക്കപ്പുറമാണ് മോഷൻ പോസ്റ്ററിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം. ജൂൺ 28 ന് വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ യുവനടന്മാരിൽ ആരെയാണ് ഇഷ്ടം എന്ന് ഒരു ഇന്റർവ്യൂവിൽ മഹേഷ് ബാബുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നൽകിയ ഉത്തരം ദുൽഖർ സൽമാന്റെ…

    Read More »
  • ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വമില്ലെന്ന് ‘അമ്മ’; ഷെയിന്‍ വിഷയം പ്രശ്‌നം പരിഹരിക്കും

    കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വം നല്‍കേണ്ടെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടിവില്‍ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരേ നിര്‍മാതാക്കളുടെ വിലക്ക് നിലനില്‍ക്കുന്നതിനാലാണ് അംഗത്വം ഉടനെ പരിഗണിക്കേണ്ടെന്നു തീരുമാനമുണ്ടായത്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ എക്‌സിക്യൂട്ടിവ് വീണ്ടും ചര്‍ച്ച ചെയ്യാനാണ് ധാരണ. നടി നിഖിലാ വിമല്‍ അടക്കം ഏഴു പേര്‍ക്ക് അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു. യുവനടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഷെയ്ന്‍ നിഗവുമായി നിസ്സഹകരിക്കുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഷെയ്ന്‍ അമ്മ അംഗമാണ്. പ്രശ്‌ന പരിഹാരത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടത്തും. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ അംഗത്വത്തിനായി ശ്രീനാഥ് ഭാസി അപേക്ഷ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അമ്മയുടെ ഓഫീസിലെത്തിയാണ് അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ…

    Read More »
  • ‘കഥ പറയുമ്പോള്‍’ സിനിമയിലെ ‘ബാലന്‍’ കഥാവശേഷനായി, വയനാട്ടിലെ സി.പി.എം നേതാവ് അന്തരിച്ച സുരേഷ് ചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ

      മമ്മൂട്ടി നായകനായ ‘കഥ പറയുമ്പോള്‍’ സിനിമയിൽ സൂപ്പര്‍ സ്റ്റാറായ നായകന്റെ ബാല്യകാല സുഹൃത്ത് ബാലനെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. സിനിമയില്‍ ശ്രീനിവാസൻ അവതരിപ്പിച്ച ‘ബാലന്‍’ വയനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായ സുരേഷ് ചന്ദ്രനായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള യഥാര്‍ഥ കഥ, അന്തരിച്ച ആ സഖാവിനെക്കുറിച്ചുള്ള ഓര്‍മകളിലുടെ… “കഥ പറയുമ്പോള്‍’ സിനിമയില്‍ സഹായം സ്വീകരിച്ചത് ഞാൻ. വിലമതിക്കാത്ത സഹായം തന്നയാൾ നിങ്ങള്‍ക്കിടയിലുണ്ട്…” ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട് കല്‍പ്പറ്റയിലെ ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകളാണിത്. ‘കഥ പറയുംമ്പോള്‍ എന്ന സിനിമ കണ്ട നമ്മളെല്ലാവരും ഒരു പക്ഷേ ഈ കഥ യാഥാര്‍ത്ഥ്യമായിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ. അതേ, അത് യഥാര്‍ത്ഥ കഥയായിരുന്നു’ എന്നാണ് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്. അത് സ്വന്തം അനുഭവമാണെന്ന് പറഞ്ഞ താരം  അന്ന് സഹായിച്ച വ്യക്തിയുടെ പേര് പക്ഷേ  വെളിപ്പെടുത്തിയില്ല. അതേ ഹാളില്‍ അത് കേട്ടുകൊണ്ട് ആ മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വാക്കുകള്‍ അയാള്‍ക്ക് കൗതുകമുണ്ടാക്കിയില്ല. കാരണം ബാലനെപ്പോലെയായിരുന്നില്ല അയാള്‍. ശ്രീനിവാസനും അയാളും തമ്മിലുള്ള ബന്ധം ഒരിക്കലും…

    Read More »
  • ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ സ്ട്രീമിംഗ് ആരംഭിച്ചു; ക്രൈം ത്രില്ലര്‍ കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന ചേരുവകളുടെ സൂപ്പർ കോമ്പോ!

    ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ജൂണ്‍ 23 മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമാണ് സീരിസിന്‍റെ കഥ. ഒടിടി കാലം പുഷ്പിച്ചതിനൊപ്പം മലയാളി കാണികളുടെ കണ്ണുകളെ പിടിച്ചെടുത്ത വിഭാഗങ്ങളാണ് ക്രൈം സീരിസുകള്‍. കൊറിയന്‍ സീരിസുകളും, സ്കാനഡേവിയന്‍ ത്രില്ലറുകളും വരെ ആസ്വദിച്ചു കാണുന്ന മലയാളി പ്രേക്ഷകനെയും, അതിന്‍റെ വലിയ സോഷ്യല്‍ മീഡിയ ആസ്വാദന കുറിപ്പുകളും നമ്മുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ ഒരു അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമില്‍ മലയാളത്തിന്‍റെ ആദ്യത്തെ ലക്ഷമൊത്ത ക്രൈം ത്രില്ലര്‍ സീരിസ് എത്തുമ്പോള്‍ അത് മലയാളി തീര്‍ച്ചയായും ശ്രദ്ധിക്കും. ഈ…

    Read More »
Back to top button
error: