Movie
-
ബിഗ് ബോസ് കിരീട വിജയിയേക്കാള്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം! റെനീഷ റഹ്‍മാന് സീരിയല്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ നിര്‍ണ്ണായകമായി
ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിൽ കിരീടം പ്രഖ്യാപിച്ചപ്പോൾ കിരീട വിജയിയേക്കാൾ പ്രേക്ഷകരെയും സഹമത്സരാർഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം. കരുത്തരായ മത്സരാർഥികളായ ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‍മാൻ ആണ്. അഖിൽ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയിൽ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ൽ താൻ ഉറപ്പായും എത്തുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഷിജു കഴിഞ്ഞാൽ പ്രേക്ഷകർക്ക് പരിചയമുള്ള മത്സരാർഥികളിൽ പ്രധാനി ആയിരുന്നു റെനീഷ റഹ്‍മാൻ. റെനീഷയുടെ രണ്ടാം സ്ഥാനത്തിൽ സീരിയൽ പ്രേക്ഷകരുടെ വോട്ടിംഗിൽ നിർണ്ണായക സ്ഥാനമുണ്ട്. ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും 100 ശതമാനം കൊടുത്തിരുന്ന റെനീഷ പക്ഷേ അവിടെ ഉണ്ടായിവന്ന സൌഹൃദങ്ങളുടെ പേരിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങളിലും പെട്ടു. സെറീന- അഞ്ജൂസ് റോഷ് എന്നിവർക്കൊപ്പമുള്ള സൌഹൃദ…
Read More » -
ബിഗ്ബോസ് സീസണ്‍ 5ൽ ദ റിയൽ ഷോ സ്റ്റീലർ ‘മാരാരിസം’! കലിപ്പനായെത്തി കിരീടം ചൂടി അഖിൽ മാരാർ
എല്ലാ ബിഗ് ബോസ് സീസണുകളിലും ഒരു സൂപ്പർ സ്റ്റാറുണ്ടാകും, ഒരു ഷോ സ്റ്റീലർ. അയാളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടും. രണ്ടാം സീസൺ മുതൽ അതൊരു പതിവാണ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ സാബുമോനും ഒത്ത എതിരാളിയായി പേളി മാണിയും വന്നപ്പോൾ രണ്ടാം സീസണിലും മൂന്നാം സീസണിലും നാലാം സീസണിലും ഏറെക്കുറെ ഒരാളിൽ കേന്ദ്രീകരിച്ചാണ് ബിഗ് ബോസ് ഷോ മുന്നോട്ടുപോയത്. എന്നുമാത്രമല്ല, അത്തരത്തിൽ വലിയ ക്രൌഡ് പുള്ളേർസ് ആയ മത്സരാർത്ഥികൾ പല കാരണങ്ങൾകൊണ്ട് ഷോയിൽനിന്ന് പുറത്താക്കപ്പെടുന്നതും നമ്മൾ കണ്ടു. രണ്ടാം സീസണിൽ രജിത് കുമാർ, മൂന്നാം സീസണിൽ പൊളി ഫിറോസ്-സജ്‌ന, നാലാം സീസണിൽ റോബിൻ രാധാകൃഷ്ണൻ എന്നിവർ വലിയ പ്രേക്ഷക പിന്തുണയുണ്ടായിട്ടും പുറത്തായവരാണ്. അതുകൊണ്ടുതന്നെ അഞ്ചാം സീസണിലെ ആ സ്റ്റാർ ആരായിരിക്കുമെന്ന് ഷോ തുടങ്ങിയപ്പോൾ മുതൽ പലരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. ആ സ്റ്റാർ ഫൈനൽ ദിനത്തിൽ പൂർണ്ണശോഭയോടെ ഉദിച്ചിരിക്കുകയാണ് ഇപ്പോൾ. ചിലപ്പോൾ സാബുവിന് ശേഷം ക്രൌഡ് പുള്ളറായി ബിഗ്ബോസ് കിരീടം നേടിയ ആദ്യത്തെയാളാണ്…
Read More » -
അത്യന്തം നാടകീയമായ നിമിഷങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹൻലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം മുതലേ ജനപ്രീതിയില്‍ ഏറെ മുന്നില്‍ ഉണ്ടായിരുന്ന അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ഒടുവില്‍ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‍തു. വളരെ ആരാധക പിന്തുണയുള്ള മത്സരാര്‍ഥിയായ അഖില്‍ വിജയിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ സംഭവിച്ചത്. എന്നാല്‍ അട്ടിമറി സംഭവിച്ചത് ശോഭയുടെ കാര്യത്തിലാണ് എന്നതില്‍ സംശയമില്ല. നാലാം സ്ഥാനത്തെ ശോഭയ്‍ക്ക് എത്താനായൂള്ളുവെന്നതില്‍ എന്തായാലും ആരാധകര്‍ നിരാശയിലാകും. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ബിഗ് ബോസിലെ കംപ്ലീറ്റ് എന്റര്‍ടെയ്‍നറായിട്ടായിരുന്നു അഖിലിനെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസിലെ ഗെയ്‍മുകളിലും വിവിധ ടാസ്‍കുകളിലും മുന്നേറാനും കഴിഞ്ഞ ഒരു മത്സരാര്‍ഥി എന്നതിനാല്‍ അഖില്‍ മാരാര്‍ ഇത്തവണ കപ്പുയര്‍ത്തുമെന്ന…
Read More » -
മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവച്ച് ബോളിവുഡിന്റെ പ്രിയതാരവും മലയാളിയുമായ വിദ്യാ ബാലൻ
മലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം വിദ്യ അഭിനയിച്ചിട്ടുമുണ്ട്. ‘നീയത്’ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ. ഒരു പന്തയത്തിന്റെ ഭാഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാഗമായതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് വരുന്നത്. ”ഒബ്‌റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് അവർ എന്നോട് പറഞ്ഞത്.…
Read More » -
അജിത്തിന്റെ ജെന്റിൽമാൻ മുഖം വെറും മുഖംമൂടിയെന്ന് ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത്
ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരമാണ് അജിത്ത്. അഭിനയിക്കുന്ന ചിത്രങ്ങൾക്ക് അപ്പുറം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. നേരത്തെ തന്നെ തൻറെ പേരിലെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട വ്യക്തിയാണ് അജിത്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലോ, മറ്റ് പ്രമോഷൻ പരിപാടികളിലോ അജിത്ത് പങ്കെടുക്കാറില്ല. അവാർഡ് നിശകളിൽ നിന്നും അകലം പാലിക്കും. അതിനാൽ തന്നെ തമിഴ് സിനിമയിലെ ജെൻറിൽമാൻ എന്നാണ് അജിത്ത് അറിയപ്പെടുന്നത് തന്നെ. എന്നാൽ അജിത്തിൻറെ ഈ ജെൻറിൽമാൻ മുഖം വെറും മുഖംമൂടിയാണ് എന്ന ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത് എത്തിയിരിക്കുതയാണ്. അജിത്തിൻറെ പെരുമാറ്റം വെറും കാപട്യമാണെന്നും അദ്ദേഹം തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നുമാണ് നാരായണൻ ആരോപിക്കുന്നത്. വേട്ടയാട് വിളയാട് പോലുള്ള ചിത്രങ്ങളുടെ നിർമ്മാതാവാണ് നാരായണൻ. 1995ൽ ചിത്രത്തിൽ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം വാങ്ങി. കുടുംബത്തിന് അത്യവശ്യമാണ് എന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയെന്നും പണം…
Read More » -
നാദിറയുടെ പ്രകടനം ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു, നാദിറയെ ഓര്‍ത്ത് അഭിമാനം: മോഹൻലാല്‍
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ട്രാൻസ്‍ജെൻഡർ പ്രതിനിധിയായിട്ട് എത്തിയ മത്സരാർഥിയായ നാദിറ മികച്ച പ്രകടനമാണ് നടത്തിയത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമത് എത്തിയ മത്സരാർഥിയായിരുന്നു നാദിറ. ട്രാൻസ്‍ജെൻഡർ എന്നതിലുപരിയായി നാദിറയുടെ പ്രകടനം ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാദിറയെ ഓർത്ത് അഭിമാനം തോന്നുന്നുവെന്നാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ വ്യക്തമാക്കിയത്. എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് നാദിറയോട് മോഹൻലാൽ തിരക്കിയത്. എനിക്ക് സന്തോഷം തോന്നുന്നു എന്നായിരുന്നു ആദ്യം നാദിറ പ്രതികരിച്ചത്. അതിലേറെ അഭിമാനം തോന്നുവെന്നും നാദിറ മോഹൻലാലിനോട് വ്യക്തമാക്കി. ഞങ്ങൾക്കും അഭിമാനം തോന്നുന്നുവെന്നായിരുന്നു നാദിറയോട് മോഹൻലാൽ പ്രതികരിച്ചത്. ഒരു വലിയ സൊസൈറ്റിയെ പ്രതിനിധീകരിക്കുന്നതാണ്. കഴിഞ്ഞ സീസണിലായിരുന്നു ഞങ്ങൾ ഇത് ഏറ്റവും ശക്തമായി വ്യക്തമാക്കിയത്. ഷോയിൽ പ്രധാനപ്പെട്ട ഒരാളാകാൻ കഴിഞ്ഞു. പെട്ടിയെടുത്തതിൽ ഇപ്പോൾ തോന്നുന്നത് എന്താണെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അഭിമാനമാണെന്നായിരുന്നു അതിനും നാദിറയുടെ പ്രതികരണം. വളരെ അഭിമാനത്തിലാണ് ഞാൻ ഇപ്പോൾ. എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ജനങ്ങളുമായി തന്റെ…
Read More » -
റീൽ നായകൻ ബിജോയ് കണ്ണൂർ നായകനായ വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ
റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടം. 9-ാമത് മേളയാണ് ഇത്തവണത്തേത്. ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പുതുതലമുറയിൽ പുത്തൻ ചലച്ചിത്രാവബോധം വളർത്തിയെടുക്കാനും അതുവഴി സ്വതന്ത്രമായി സിനിമ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയുമാണ് മേളയുടെ ലക്ഷ്യം. ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയിലെ ചരിത്ര പ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് മേള അരങ്ങേറുന്നത്. ഹിമാചൽ പ്രദേശ് സംസ്ഥാന ഭാഷാ , സാംസ്കാരിക വകുപ്പിന്റെയും ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, മാസ്റ്റർ ഫിൻ ബിജോയ്, ചിന്നുശ്രീ വൽസലൻ, കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യാ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ…
Read More » -
ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി അലഹബാദ് ഹൈക്കോടതി; സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശം
ലഖ്‌നൗ : പ്രഭാസ് നായകനായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍, തിരക്കഥകൃത്ത് എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജറാകാനും കോടതി ആവശ്യപ്പെട്ടു. ജൂലൈ 27 ന് കോടതി ഉന്നയിച്ച വിഷയങ്ങളില്‍ വ്യക്തിപരമായ സത്യവാങ്മൂലവുമായി നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഓം റൗത്ത്, നിർമ്മാതാവ് ഭൂഷൺ കുമാർ, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എന്നിവരോടാണ് കോടതി നിര്‍ദേശം. അതേ സമയം തന്നെ രാമായണം പ്രചോധനമായി എടുത്ത ആദിപുരുഷ് രാമായണവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാൻ, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടവർ സിനിമയെക്കുറിച്ച്…
Read More » -
ധനുഷ്, വിജയ് സേതുപതി, അമലപോള്‍… തമിഴിലെ മുന്‍നിര നടന്മാര്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ
ചെന്നൈ: തമിഴിലെ മുന്‍നിര നടന്മാര്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ 18നാണ് ഈ യോഗം നടന്നത്. ഇതില്‍ നടപടിയുടെ വിവിധ കാര്യങ്ങളിൽ തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവുകൾ കമ്മിറ്റിയില്‍ നിന്നും അംഗീകാരം വാങ്ങി. നിർമ്മാതാക്കളിൽ നിന്ന് മുൻകൂർ പ്രതിഫലം വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങള്‍ അടക്കം പട്ടികയില്‍ ഉണ്ട്. തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ചിമ്പു, വിശാൽ, എസ് ജെ സൂര്യ, അദർവ, വിജയ് സേതുപതി, യോഗിബാബു എന്നിവർ ഈ പട്ടികയിലുണ്ടെന്നാണ് വിവരം. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഉച്ചയ്ക്ക് ശേഷം തമിഴ് താരങ്ങളുടെ സംഘടന നടികര്‍ സംഘവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്തിടെ രണ്ടാം തവണയും പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്റായി ചുമതലയേറ്റ നിര്‍മ്മാതാവ് തേനാണ്ടൽ മുരളി. തമിഴ് സിനിമ രംഗത്ത് നിർമ്മാതാക്കളെ നഷ്ടത്തിൽ നിന്ന്…
Read More » -
യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷ്… ക്യാപ്റ്റന്‍ മില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്
കോളിവുഡിൽ നിർമ്മാതാക്കൾ ഇന്ന് മിനിമം ഗ്യാരൻറി കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാൽത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സർ) ഈ വർഷം ധനുഷിൻറേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിൻറെ വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റൻ മില്ലറിൻറെ ഒരു പ്രധാന പബ്ലിസിറ്റി മെറ്റീരിയൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് അത്. https://twitter.com/SathyaJyothi/status/1674742220552015872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1674742220552015872%7Ctwgr%5E4ed76fba572dc366f438c2d61444ab7e2f74e53f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1674742220552015872%3Fref_src%3Dtwsrc5Etfw ഒരു യുദ്ധഭൂമിയിൽ ആയുധമേന്തി നിൽക്കുന്ന ധനുഷിൻറെ കഥാപാത്രമാണ് പോസ്റ്ററിൽ. പോരാടി വീണവരുടെ ജഡങ്ങൾ നിറഞ്ഞ ഫ്രെയ്മിൽ ക്യാപ്റ്റൻ മില്ലർ മാത്രമാണ് ജീവനോടെ നിൽക്കുന്ന ഒരേയൊരാൾ. വിദൂരതയിൽ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അരുൺ മാതേശ്വരൻ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ മാതേശ്വരൻ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിൻറെ തമിഴ് സംഭാഷണ…
Read More »