MovieNEWS

ഇടവേളയ്ക്ക് അവസാനം; സ്വന്തം ജാനകിക്കുട്ടി തിരിച്ചുവരുന്നു

രിടവേളയ്ക്ക് ശേഷം നടി ജോമോള്‍ സിനിമയിലേയ്ക്ക് മടങ്ങിവരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ജോമോള്‍ ചിത്രത്തിലുള്ള കാര്യം അറിയിച്ചത്. വക്കീല്‍ വേഷത്തിലാകും ജോമോള്‍ ചിത്രത്തിലെത്തുകയെന്നാകും വിവരങ്ങള്‍. നവംബര്‍ 11-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹിമ നമ്പ്യാര്‍, രവീന്ദ്ര വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോള്‍. തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കടന്നു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.

Signature-ad

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറമാണ് ഒടുവിലായി തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം. ഗന്ധര്‍വ ജൂനിയര്‍, മാര്‍ക്കോ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രമാണ് രഞ്ജിത് ശങ്കറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

 

Back to top button
error: