CrimeLIFEMovieNEWS

ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ ത്രില്ലർ ചിത്രം ‘കുടുക്ക്’ ഒടിടിയിലേക്ക്

രു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനം ആകുന്നു. ദുർ​ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുടുക്ക് 2025’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബർ 10ന് ചിത്രം ഓൺലൈനിൽ എത്തും. സൈന പ്ലെയിൽ ചിത്രം സ്ട്രീം ചെയ്യുമെന്ന് നേരത്ത് അറിയിച്ചിരുന്നു. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല. സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ട്രെയിലറും സൈന് പ്ലെ റിലീസ് ചെയതിട്ടുണ്ട്.

പ്രഖ്യാപനം മുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച ചിത്രമാണ് കുടുക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിലാഹരിയാണ്. ത്രില്ലർ ​ഗണത്തിൽപ്പെട്ട കുടുക്കിൽ കൃഷ്ണ ശങ്കറിലും ദുർ​ഗയ്ക്കും ഒപ്പം അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

2022 ഓ​ഗസ്റ്റ് 25ന് ആയിരുന്നു കുടുക്ക് തിയറ്ററിൽ എത്തിയത്. പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാനരം​ഗവുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങളും ചർച്ചകളും അന്ന് നടന്നിരുന്നു. ദുർ​ഗയും കൃഷ്ണ ശങ്കറും തമ്മിലുള്ള ഇന്റിമേറ്റ് രം​​ഗങ്ങൾ ആയിരുന്നു ഇതിന് കാരണം. വൻ സൈബർ ആക്രമണം ആയിരുന്നു അന്ന് ദുർ​ഗ നേരിട്ടത്.

വിഷത്തിൽ ശക്തമായി പ്രതികരിച്ച് കൃഷ്ണ ശങ്കറും ദുർ​ഗയും എത്തിയെങ്കിലും നടിയുടം ഭർത്താവിനെ വരെ പലരും ഇതിലേക്ക് വലിച്ചിഴച്ചു. എന്നാൽ കുറിക്ക് കൊള്ളുന്ന മറുപടി ആയിരുന്നു ദുർ​ഗയുടെ ഭർത്താവ് അർജുൻ നൽകിയത്. ലിപ് ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവരോട് പുച്ഛം മാത്രമാണെന്നായിരുന്നു ഇയാളുടെ പ്രതികരണം.

Back to top button
error: