MovieNEWS

‘ഫീനിക്സ്:’ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറിന്റെ ട്രെയിലർ വൻ ഹിറ്റ്, ചിത്രം നവംബർ 17ന് തിയേറ്ററുകളിൽ

ഗരുഡന്റെ‘ വൻ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന  ചിത്രമാണ് ‘ഫീനിക്സ്.’ ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

മിഥുന്റെ പ്രധാന സഹായി വിഷ്ണു ഭരതനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ ഒരു പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
അർത്ഥസമ്പുഷ്ടമായ ബൈബിൾ വചനങ്ങളിലൂടെ എത്തുന്ന ട്രയിലർ ആകാംക്ഷയും, കൗതുകവും പ്രദാനം  ചെയ്യുന്നു. പലരംഗങ്ങളുടെയും പിന്നിൽ നിരവധി ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നതിന്റെ സൂചനയും നൽകുന്നു.

അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഫീനിക്‌സ്’.

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘അഞ്ചാം പാതിരാ’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസിന്റേതാണ് ഈ ചിത്രത്തിന്റ തിരക്കഥ എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബി.    ,
എഡിറ്റിംഗ്- നിധീഷ് കെ.ടി.ആർ.
ഗാനങ്ങൾ- വിനായക് ശശികുമാർ.
സംഗീതം- സാം സി.എസ്.
സ്റ്റോറി ഐഡിയ- ബിഗിൽ ബാലകൃഷ്ണൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, നവംബർ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തും.

വാഴൂർ ജോസ്.

Back to top button
error: