Movie

  • ‘സത്യനാഥനിൽ കളങ്കമില്ല’, വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ്; 14 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും

    തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ റാഫി – ജനപ്രിയനായകൻ ദിലീപ് കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച്‌ തിയേറ്ററിൽ നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പ് ചിത്രത്തിന്റെ ട്രൈലെർ തന്നെ നൽകുന്നു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം…

    Read More »
  • വിജയ്- ലോകേഷ് ചിത്രം ‘ലിയോ’ കേരളത്തിൽ ഗോകുലം മൂവീസ് പ്രദർശനത്തിന് എത്തിക്കും

        കേരളത്തിൽ സിനിമാസ്വാദകകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവിസാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് കേരളാവിതരണാവകാശത്തെക്കുറിച്ചുള്ള അന്നൗൺസ്‌മെന്റ് ട്വിറ്ററിൽ നടത്തിയത്. സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും ആണെന്നുള്ള കാര്യം അറിയിച്ചുകൊണ്ടുള്ള ഗോകുലം ഗോപാലന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് .സുജിത് നായർ നേത്ര്വതം നൽകുന്ന ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര  ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ്…

    Read More »
  • നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിൽ; വീണ്ടും ഭാവന സ്‌റ്റുഡിയോസ്!

    ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നസ്ലിനും മമിത ബൈജുവും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം ആരംഭിക്കും. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്റെ സംവിധാനം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. “ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി”, എന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് ദിലീഷ് പോത്തൻ കുറിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം കൂടിയാണ് ഇത്. 2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ഭാവന സ്റ്റുഡിയോസിൻറെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയായാണ് ഈ സിനിമയൊരുങ്ങുന്നത്. യുവ തലമുറയും കുടുംബപ്രേക്ഷകരും ആവേശപൂർവ്വം ഏറ്റെടുത്ത രണ്ട് സിനിമകളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും. ഇവയൊരുക്കിയ സംവിധായകനുമായി…

    Read More »
  • രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം ‘സിഐഡി മൂസ’ വരുന്നു…

    കാലാതിർത്തികൾ ഭേദിച്ച് നിൽക്കുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അത്തരം സിനിമകൾ വീണ്ടും വീണ്ടും കാണുമ്പോൾ പുതു ചിത്രം എന്ന തോന്നലാകും സിനിമാസ്വാദകർക്ക് ഉണ്ടാകുക. അവയിലെ ഡയലോ​ഗുകളും പാട്ടുകളും കഥാപാത്രങ്ങളും മനഃപാഠം ആയിരിക്കും. അത്തരത്തിൽ മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്. 2020ൽ ആനിമേഷൻ ആയിട്ടാകും…

    Read More »
  • വിജയതിടമ്പേറിവന്ന മാരാർക്ക് ജന്മനാട്ടിൽ വൻവരവേൽപ്പ്! ആവേശത്തിൽ ആറാടി ആരാധകരും നാട്ടുകാരും

    ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർക്ക് ​ഗംഭീര വരവേൽപ് നൽകി ജന്മനാട്. കൊല്ലം കൊട്ടാരക്കരയിൽ എത്തിയ മാരാരെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഖിൽ സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ നാട്ടുകാരെ കാറിന് മുകളിൽ കപ്പുമായി കയറി നിന്ന് അഭിസംബോധന ചെയ്യുന്ന അഖിലിനെയും വീഡിയോയിൽ കാണാം. ഇന്ന് രാവിലെ 11 മണിയോടെ ആണ് അഖിൽ മാരാർ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. അവിടെയും വലിയ ആരാധക കൂട്ടം ആണ് അഖിലിനെ കാണാൻ തടിച്ച് കൂടിയത്. ശേഷം നേരെ നടൻ ജോജു ജോർജിനെ കാണാൻ വേണ്ടിയാണ് മാരാർ പോയത്. ഒരു സിനിമയുടെ കാര്യം സംസാരിക്കാൻ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖിൽ അവിടെയെത്തിയ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. താൻ ബിഗ് ബോസിലേക്ക് പോകണമെന്ന് പ്രചോദിപ്പിച്ചവരിൽ പ്രധാനി ജോജു ആയിരുന്നെന്ന് അഖിൽ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ വച്ച് പറയുമായിരുന്നു.…

    Read More »
  • ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു

    ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962′ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ആദ്യ നിർമ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ് നടന്നത്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ…

    Read More »
  • ദളപതി കളം മാറ്റുന്നുവോ ? വരുന്ന നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന് സൂചന; സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ

    ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാമ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. അതേസമയം പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികള്‍ എല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ചര്‍ച്ച സജീവമായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിസികെ നേതാവ് തിരുമാവളവൻ പരസ്യമായി വിജയിയുടെ രാഷ്ട്രീയ…

    Read More »
  • യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിൽ നായികയായി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ

    നയൻതാര നായികയാകുന്ന ഓരോ പുതിയ സിനിമയുടെയും റിപ്പോർട്ടുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. നടി നയൻതാര തെരഞ്ഞെടുക്കുന്നത് വ്യത്യസ്‍തമായ കഥാപാത്രങ്ങൾ ആയിരിക്കും എന്നതാണ് അതിന്റെ കാരണം. നയൻതാര നായികയാകുന്ന പുതിയ സിനിമയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യൂട്യൂബർ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് നയൻതാര ഇനി നായികയാകുക. ‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വർഷം ഇരട്ടക്കുട്ടികൾ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗർഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട്…

    Read More »
  • ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി

    ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി. വിന്റേഷ് ആണ് സംവിധാനം ചെയ്യുന്നത്. വിന്റേഷും പ്രജിത്ത് രാജ് ഇകെആറും തിരക്കഥ എഴുതുന്നു. പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്‍ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്. ലിജോ പോളാണ് ചിത്രത്തിനറെ എഡിറ്റർ. സൂരജ് എസ് കുറുപ്പാണ് സംഗീതം നിർവഹിക്കുന്നത്. എൽദോ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ‘666 പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവരാണ് ധ്യാൻ ശ്രീനിവാസന്റ ചിത്രം നിർമിക്കുന്നത്. 666 പ്രൊഡക്ഷൻസ്’ന്റെ ബാനറിലുള്ള ചിത്രമാണ് ‘ലാൽ ജോസും’. പ്രൊഡക്ഷൻ കൺട്രോളർ ഷെമിൻ എസ് ആർ ആണ്. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ ആണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സങ്കീത് ജോയ്‍യാണ്. കലാസംവിധാനം ഹംസ വള്ളിത്തോട്. ചീഫ് അസോസിയേറ്റ് വിഷ്‍ണു ഐക്കരശ്ശേരി. മേക്കപ്പ് അരുൺ ആയുർ, കോറിയോഗ്രഫി ഭൂപതി, ആക്ഷൻ ഫൊണെക്സ് പ്രഭു,…

    Read More »
  • ബിഗ് ബോസ് വിജയിക്ക് ലഭിച്ചത് 50 ലക്ഷം രൂപ മാത്രമോ ? ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ മാരാർക്ക് ഒരു സര്‍പ്രൈസ് സമ്മാനവും

    ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരെന്നറിഞ്ഞതിൻറെ സന്തോഷത്തിലാണ് ഷോയുടെ പ്രേക്ഷകർ. കഴിഞ്ഞ 98 ദിവസങ്ങളിലെ ഷോയിലെ പ്രകടനങ്ങളുടെ വെളിച്ചത്തിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത അഖിൽ മാരാർ ആണ് സീസൺ 5 ലെ വിജയി. 50 ലക്ഷം രൂപയാണ് അഞ്ചാം സീസണിലെ വിജയിക്ക് ലഭിക്കുമെന്ന് അണിയറക്കാർ ഷോയുടെ തുടക്കം മുതൽ അറിയിച്ചിരുന്നത്. എന്നാൽ നേരത്തേ അറിയിക്കാതിരുന്ന ഒരു സർപ്രൈസ് സമ്മാനവും ടൈറ്റിൽ വിജയിയായ അഖിലിന് ലഭിച്ചു. ഷോയുടെ ടൈറ്റിൽ സ്പോൺസർമാരിൽ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാൻഡ് ഫിനാലെ വേദിയിലെത്തി കാറിൻറെ താക്കോൽ വിജയിക്ക് സമ്മാനിച്ചത്. അതേസമയം സീസൺ 5 ടൈറ്റിൽ വിജയി ആവുമെന്ന് ഏറ്റവും കൂടുതൽ പേർ പ്രതീക്ഷിച്ച പേര് തന്നെയാണ് അഖിൽ മാരാരുടേത്. ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും ടെലിവിഷൻ ചർച്ചകളിലെയും മറ്റും സാന്നിധ്യം എന്ന നിലയിലും ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ജനശ്രദ്ധയിൽ…

    Read More »
Back to top button
error: